ഔഡി Q7 എസ്‌യുവിയുടെ ബുക്കിംഗ് ഈ മാസം ആദ്യം ആരംഭിച്ചിരുന്നു. ബി‌എം‌ഡബ്ല്യു X7, മെഴ്‌സിഡസ് ബെൻസ് GLS, വോൾവോ XC90, ലാൻഡ് റോവർ ഡിസ്‌കവറി എന്നിവയ്‌ക്ക് ഏഴ് സീറ്റർ എസ്‌യുവി എതിരാളിയാകും.

2022 Q7 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിക്കുന്ന തീയതി ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ ഔഡി ഇന്ത്യ പ്രഖ്യാപിച്ചു. പുതിയ മുൻനിര മൂന്ന്-വരി എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഫെബ്രുവരി മൂന്നിന് വെളിപ്പെടുത്തുമെന്ന് ഔഡി ഇന്ത്യ അറിയിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. വാഹനത്തിനുള്ള ബുക്കിംഗ് കമ്പനി ഈ മാസം ആദ്യം ഔദ്യോഗികമായി ആരംഭിച്ചിരുന്നു. 

ഒരു കോടിയുടെ ജര്‍മ്മന്‍ വണ്ടി സ്വന്തമാക്കി ഈ പിന്നണി ഗായകന്‍!

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം പുതിയ എഞ്ചിനുമായി എസ്‌യുവി ഇന്ത്യയിലേക്ക് തിരിച്ചുവരുന്നത്. 2022 ഓഡി ക്യു7 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി പ്രീമിയം പ്ലസ്, ടെക്‌നോളജി എന്നീ രണ്ട് വകഭേദങ്ങളിൽ ലഭ്യമാകും. എസ്‌യുവിയുടെ എക്സ്റ്റീരിയറും ഇന്റീരിയറും ഉൾപ്പെടുന്ന ഡിസൈനിൽ ഔഡി ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഏറ്റവും പുതിയ ഓഡി ക്യു ഫാമിലി ശ്രേണിക്ക് അനുസൃതമായി പുനർരൂപകൽപ്പന ചെയ്ത മുൻമുഖവുമായി ഇത് ഇപ്പോൾ വരുന്നു. സിഗ്നേച്ചർ ഡേടൈം റണ്ണിംഗ് ലൈറ്റുകളുടെ ഒരു പുതിയ സെറ്റ്, മാട്രിക്സ് എൽഇഡി ഹെഡ്‌ലാമ്പിനോട് ചേർന്നുള്ള ക്രോം ഫ്രെയിമോടുകൂടിയ പുനർരൂപകൽപ്പന ചെയ്‍ത ഗ്രിൽ തുടങ്ങിയവ വാഹനത്തെ വേറിട്ടതാക്കുന്നു. വലിയ എയർ ഇൻടേക്കുകളും പുതിയ അലോയ് വീലുകളുമുള്ള ഒരു പുതിയ ബമ്പറും ഉണ്ട്. പിൻഭാഗത്ത്, ക്രോം ട്രിം സഹിതം ട്വീക്ക് ചെയ്‍ത എല്‍ഇഡി ടെയിൽ ലൈറ്റുകളുമായാണ് Q7 വരുന്നത്.

പുതിയ Q7ന്‍റെ ക്യാബിനും നിരവധി മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. നാല് സോൺ എയർ കണ്ടീഷനിംഗ് സിസ്റ്റം നിയന്ത്രിക്കുന്നതിന് ഫിസിക്കൽ ബട്ടണുകൾ മാറ്റിസ്ഥാപിക്കുന്ന ചെറിയ 8.6 ഇഞ്ച് ടച്ച്‌സ്‌ക്രീൻ കൂടാതെ ഇപ്പോൾ 10.1 ഇഞ്ച് പ്രധാന ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനും ലഭിക്കുന്നു. രണ്ടാം നിര യാത്രക്കാർക്ക് ആൻഡ്രോയിഡ് ഇന്റർഫേസ് നൽകുന്ന ടാബ്‌ലെറ്റ് പോലുള്ള സ്‌ക്രീനുകൾ ലഭിക്കുന്നു. കൂടാതെ ജി മെയില്‍, ക്രോം, യൂട്യൂബ് എന്നിവയുൾപ്പെടെ പ്ലേസ്റ്റോറിൽ നിന്നുള്ള നിരവധി ആപ്പുകളെയും വാഹനം പിന്തുണയ്‌ക്കുന്നു.

Q7 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ മാറ്റം എഞ്ചിനിലാണ്. എസ്‌യുവിക്ക് കരുത്ത് പകരുക പുതിയ 3.0 ലിറ്റർ വി6 ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ്. ഈ എഞ്ചിന്‍ എട്ട് സ്‍പീഡ് ഓട്ടോമാറ്റിക് ട്രാൻസ്‍മിഷനുമായി ഘടിപ്പിച്ചിരിക്കുന്നനു. ഈ എഞ്ചിൻ പരമാവധി 340 എച്ച്‌പി കരുത്തും 500 എൻഎം പീക്ക് ടോർക്കും ഉൽപ്പാദിപ്പിക്കും. ആറ് സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇതിന് കഴിയും. കൂടാതെ മണിക്കൂറിൽ 250 കി.മീ ആണ് പരമാവധി വേഗത. Q7 ഫെയ്‌സ്‌ലിഫ്റ്റ് ഒരു സ്റ്റാൻഡേർഡ് ക്വാട്രോ ഓൾ-വീൽ-ഡ്രൈവ് സിസ്റ്റവും നൽകും.

ഇതോ 'പ്രേതവിമാനങ്ങള്‍'?! ശൂന്യമായ വിമാനങ്ങൾ പറന്നുയരുന്നതിലെ രഹസ്യമെന്ത്..?!

2022 Q7 ഫെയ്‌സ്‌ലിഫ്റ്റിന്റെ ബുക്കിംഗ് തുക അഞ്ച് ലക്ഷം രൂപയായി ഔഡി നിശ്ചയിച്ചിട്ടുണ്ട്. പ്രീമിയം പ്ലസ്, ടെക്നോളജി എന്നീ രണ്ട് വകഭേദങ്ങളിൽ Q7 ലഭ്യമാകും. ബിഎംഡബ്ല്യു (BMW X7), മെഴ്‍സിഡസ് ബെന്‍സ് ജിഎല്‍എസ് (Mercedes-Benz GLS), വോള്‍വോ (Volvo XC90), ലാൻഡ് റോവർ ഡിസ്‍കവറി (Land Rover Discovery) തുടങ്ങിയ എതിരാളികളെയാണ് പുതിയ Q7 നേരിടുക.

ബിഎസ് 6 എമിഷൻ നിയമങ്ങൾ ആരംഭിച്ചപ്പോൾ ഔഡി ഇന്ത്യൻ വിപണികളിൽ നിന്ന് Q7 നിർത്തിയിരുന്നു. അതായത്, . BS6 എമിഷൻ മാനദണ്ഡങ്ങളുടെ വരവോടെ 2020 ഏപ്രിലിൽ നിർത്തലാക്കിയ മോഡലാണ് ഇത്. 2021 ഡിസംബര്‍ മാസം ആദ്യം തന്നെ കമ്പനി മഹാരാഷ്ട്രയിലെ ഔറംഗബാദിലുള്ള പ്ലാന്റിൽ (SAVWIPL) പുതിയ ക്യു 7 അസംബിൾ ചെയ്യാൻ തുടങ്ങിയതായാണ് സൂചനകള്‍. ബിഎംഡബ്ല്യു X7, മെഴ്‍സിഡസ് ബെന്‍സ് GLS, വോള്‍വോ XC90, ലാൻഡ് റോവർ ഡിസ്‍കവറി എന്നിവയ്‌ക്കെതിരെയാകും പുത്തന്‍ ഔഡി Q7 മത്സരിക്കാൻ സാധ്യത. 

ടാറ്റയുടെ പുതിയ ബ്രിട്ടീഷ് വണ്ടിയുടെ പേറ്റന്‍റ് വിവരങ്ങള്‍ ചോര്‍ന്നു!

2007ലാണ് ഒഡി ക്യു 7 ആദ്യമായി ഇന്ത്യയില്‍ എത്തുന്നത്. എന്നാല്‍ 2019-ൽ ആഗോള വിപണിയിൽ അരങ്ങേറ്റം കുറിച്ച ഈ പുതിയ പതിപ്പ് മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയുടെ ആഭ്യന്തര നിരത്തുകളിലേക്ക് എത്തുന്നത്. കൊവിഡ്-19 മഹാമാരിയുടെ സാഹചര്യവും സെമികണ്ടക്‌ടർ ചിപ്പുകളുടെ ക്ഷാമവും കാരണമാണ് വാഹനം ഇന്ത്യയിലേക്ക് വരാൻ ഇത്രയും കാലതാമസം എടുത്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.