Asianet News MalayalamAsianet News Malayalam

Defender 130 : ടാറ്റയുടെ പുതിയ ബ്രിട്ടീഷ് വണ്ടിയുടെ പേറ്റന്‍റ് വിവരങ്ങള്‍ ചോര്‍ന്നു!

ഇപ്പോഴിതാ ഈ ആഡംബര എസ്‌യുവിയുടെ പേറ്റന്റ് ചിത്രങ്ങൾ പുറത്തുവന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

2023 Land Rover Defender 130 Patent Images Leaked
Author
Mumbai, First Published Jan 24, 2022, 10:12 AM IST

ഡിഫൻഡർ 130 എന്ന് നാമകരണം ചെയ്യപ്പെടുന്ന പുതിയ തലമുറ ഡിഫൻഡർ എസ്‌യുവിയുടെ (Defender SUV) ലോംഗ്-വീൽബേസ് വേരിയന്‍റിന്‍റെ പണിപ്പുരയിലാണ് ടാറ്റ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് (British) ഐക്കണിക്ക് വാഹന ബ്രാന്‍ഡായ ലാൻഡ് റോവർ. ഇപ്പോഴിതാ ഈ ആഡംബര എസ്‌യുവിയുടെ പേറ്റന്റ് ചിത്രങ്ങൾ പുറത്തുവന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

പുതിയ കാറിന്റെ രൂപകൽപ്പനയും വിശദാംശങ്ങളും വെളിപ്പെടുത്തുന്ന ചിത്രങ്ങളാണ് പുറത്തുവന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ലാൻഡ് റോവർ ഡിഫൻഡർ 130, ഡിഫൻഡർ 110-ന് സമാനമായേക്കും എന്നാണ് ഈ ചിത്രങ്ങള്‍ നല്‍കുന്ന സൂചന എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

കേരളത്തില്‍ 'തകര്‍ക്കപ്പെട്ട' വിവാദ വണ്ടി തമിഴ്‍നാട്ടില്‍ സൂപ്പര്‍താരം; കാരണം ഇതാണ്!

എസ്‌യുവിയുടെ പിൻഭാഗത്തിന്‍റെ നീളക്കൂടുതലാണ് നിലവിലെ മോഡലുമായിട്ടുള്ള പ്രധാന വ്യത്യാസം. എൽഇഡി ഹെഡ്‌ലാമ്പുകൾ, ഫ്രണ്ട് ഗ്രിൽ, ഫ്രണ്ട് ബമ്പർ, എൽഇഡി ടെയിൽലൈറ്റുകൾ, പിൻ ബമ്പർ, മധ്യഭാഗത്ത് ഘടിപ്പിച്ച സ്പെയർ വീലുള്ള ടെയിൽഗേറ്റ്, അലോയ് വീലുകൾ തുടങ്ങിയവ എല്ലാം ഇത് ഒരു ലാൻഡ് റോവർ ഡിഫൻഡർ ആണെന്ന് സൂചിപ്പിക്കുന്നു. സി പില്ലറിന് ശേഷമുള്ള നീളമേറിയ പിൻ പ്രൊഫൈൽ മാത്രമാണ് ഇത് കാണിക്കുന്ന വ്യത്യാസം. മൂന്നാം നിരയിലെ യാത്രക്കാർക്ക് സ്ട്രെച്ചഡ് ആൽപൈൻ വിൻഡോ പാനൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. 

വരാനിരിക്കുന്ന എസ്‌യുവിയെക്കുറിച്ച് ലാൻഡ് റോവർ ഇതുവരെ ഒരു വിശദാംശവും വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ ഇത് 5,100 എംഎം നീളം ഉള്ള എട്ട് സീറ്ററായി വരാം. ഇത് ഡിഫൻഡർ 110 നെ അപേക്ഷിച്ച് 340 mm അധിക ദൈർഘ്യം നൽകും, അതേസമയം വീൽബേസ് 3,020 mm ആയി തുടരും. ലാൻഡ് റോവർ ഡിഫൻഡർ 130 ന്റെ ക്യാബിൻ സവിശേഷതകളും ലേഔട്ടും ഡിഫെൻഡർ 110 ന് സമാനമായി തുടരും. 

തകര്‍ത്തത് ജോജുവിന്‍റെ പുത്തന്‍ ഡിഫന്‍ഡര്‍, രക്ഷകനായത് സിഐ!

നിലവിലെ ഡിഫൻഡർ 110-നെ അപേക്ഷിച്ച് ഡിഫൻഡർ 130-ന്റെ സ്ട്രെച്ച്ഡ് റിയർ മൂന്നാം നിരയിലുള്ളവർക്ക് കൂടുതൽ സ്ഥലവും സൗകര്യവും ഉറപ്പാക്കുന്നു. മൂന്നാം നിരയിലുള്ളവർക്ക് ഇരിപ്പിടത്തിനായി രണ്ട് വശം ഘടിപ്പിച്ച ബെഞ്ചുകളും ലഭിക്കും. 

എഞ്ചിൻ ഓപ്ഷനുകളും നിലവിലെ മോഡലിന് സമാനമായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ, 300 PS പവറും 400 Nm ടോർക്കും പുറപ്പെടുവിക്കുന്ന മികച്ച 2.0-ലിറ്റർ നാല് സിലിണ്ടർ ടർബോചാർജ്‍ഡ് എഞ്ചിനുമായിട്ട് ആയിരിക്കും വാഹനം എത്തുക. കൂടാതെ, 400 PS പവറും 550 Nm ടോർക്കും വികസിപ്പിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറും ബാറ്ററിയുമായി ജോടിയാക്കിയ 3.0-ലിറ്റർ ഇൻലൈൻ-സിക്സ് എഞ്ചിൻ ഉണ്ടാകും. 525 പിഎസ് പവറും 846 എൻഎം ടോർക്കും പുറപ്പെടുവിക്കാൻ ശേഷിയുള്ള 5.0 ലിറ്റർ സൂപ്പർചാർജ്ഡ് വി8 എഞ്ചിനും ഡിഫൻഡർ 130-ന് ലഭിക്കും. ഈ വർഷം അവസാനത്തോടെ ഈ പുതിയ ഡിഫന്‍ഡറിനെ വിപണിയില്‍ അവതരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 

ഇനി നിലവിലെ ലാൻഡ് റോവർ ഡിഫന്‍ഡറിനെപ്പറ്റി പറയുകയാണെങ്കില്‍ ത്രീ-ഡോർ (ഡിഫെൻഡർ 90), അഞ്ച് ഡോർ (ഡിഫെൻഡർ 110) എന്നീ രണ്ട് പതിപ്പുകളിലാണ് ലാൻഡ് റോവർ ഡിഫെൻഡർ 2021-ൽ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഈ വാഹനം 2.0-ലിറ്റർ പെട്രോൾ (300 PS പവറും 400 Nm ടോർക്കും), 3.0-ലിറ്റർ പെട്രോൾ (400 PS പവറും 550 Nm ടോർക്കും), 3.0 ലിറ്റർ ഡീസൽ (300 PS പവറും 650 എന്‍എം ടോര്‍ഖും) എന്നിങ്ങനെ മൂന്ന് പവർട്രെയിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. 

ലാ൯ഡ് റോവ൪ ഡിഫ൯ഡ൪ 90 ഇന്ത്യന്‍ വിപണിയിൽ

ലാന്‍ഡ് റോവറിന്റെ പുതുതലമുറ ഡി7എക്സ് ആര്‍ക്കിടെക്ച്ചറില്‍ മോണോകോക്ക് ഷാസിയിലാണ് ഡിഫന്‍ഡറിന്റെ രണ്ട് പതിപ്പുകളും ഒരുങ്ങിയിട്ടുള്ളത്. ത്രീ ഡോര്‍, ഫൈവ് ഡോര്‍ പതിപ്പുകളിലായി ബെയ്സ്, എസ്, എസ്.ഇ, എച്ച്.എസ്.ഇ, ഫസ്റ്റ് എഡിഷന്‍ എന്നീ അഞ്ച് വകഭേദങ്ങളിലാണ് ഈ വാഹനം പുറത്തിറങ്ങിയിട്ടുള്ളത്. 82.25 ലക്ഷം രൂപ മുതല്‍ 1.22 കോടി രൂപ ഡിഫന്‍ഡര്‍ 110-ന്റെ ഇന്ത്യയിലെ എക്സ്ഷോറും വില.

5018 എം.എം നീളവും 2105 എം.എം വീതിയും 1967 എം.എം ഉയരവും 3022 എം.എം. വീല്‍ബേസുമാണ് ഡിഫന്‍ഡറിലുള്ളത്. വാഹന ഭാഗങ്ങൾ വിദേശത്ത് തന്നെയാണ് നിർമ്മിക്കപെട്ടത്.2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനിലാണ് ഡിഫന്‍ഡറിനുള്ളത്. 292 ബിഎച്ച്പി പവറും 400 എന്‍എം ടോര്‍ക്കുമാണ് ഇതിന് കരുത്തേകുന്നത്. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലെത്തുന്ന ഈ വാഹനത്തില്‍ ഓള്‍ വീല്‍ ഡ്രൈവ് സംവിധാനവും ഉണ്ട്. 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, ഓവർ ദി എയർ അപ്ഡേറ്റ്സ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ നാല് സ്പോക്ക് മൾട്ടി ഫങ്ഷൻ സ്റ്റിയറിങ് വീൽ തുടങ്ങിയ ഫീച്ചറുകളുമുണ്ട് വാഹനത്തിന്.  

Follow Us:
Download App:
  • android
  • ios