Asianet News MalayalamAsianet News Malayalam

പുതിയ കളർ ഓപ്ഷനുകളിൽ 2022 വള്‍ക്കന്‍ എസുമായി കാവസാക്കി

പുതിയ കളർ ഓപ്ഷനുകളിൽ കാവസാക്കി 2022 വള്‍ക്കന്‍ എസ്

2022 Kawasaki Vulcan S revealed
Author
Mumbai, First Published Jun 14, 2021, 4:23 PM IST

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ കാവസാക്കി പരിഷ്‍കരിച്ച 2022 വള്‍ക്കന്‍ എസിനെ അടുത്തിടെയാണ് വിപണിയില്‍ അവതരിപ്പിച്ചത്. ഇപ്പോഴിതാ വാര്‍ഷിക അപ്ഡേറ്റിന്റെ ഭാഗമായി മിഡില്‍വെയ്റ്റ് ക്രൂയിസറില്‍ ഇപ്പോള്‍ പുതിയ കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

പുതിയ കളര്‍ ഓപ്ഷന്‍ അവതരിപ്പിച്ചു എന്നതൊഴിച്ചാല്‍ മറ്റ് മാറ്റങ്ങളൊന്നും തന്നെ ബൈക്കില്‍ കമ്പനി വരുത്തിയിട്ടില്ല. വാര്‍ഷിക നവീകരണത്തോടെ, മാറ്റ് ഗ്രാഫൈറ്റ് ഗ്രേ കളര്‍ സ്‌കീമിനൊപ്പം പുതിയ മെറ്റാലിക് മാറ്റ് ഗ്രാഫൈന്‍ സ്റ്റീല്‍ ഗ്രേ കളര്‍ ഓപ്ഷനും ബൈക്കിന് ലഭിക്കുന്നു.

പേര് സൂചിപ്പിക്കുന്നത് പോലെ, ഈ ഓപ്ഷന് ബ്രൗണ്‍ നിറത്തിലുള്ള രണ്ട് ഷേഡുകളും ഗ്രീന്‍ ഹൈലൈറ്റുകളും, ടാങ്കിലെ റിംസ്, മിക്‌സ് എന്നിവയില്‍ കവസാക്കി കൂട്ടിച്ചേര്‍ക്കുന്നു. മാത്രമല്ല, കൂടുതല്‍ രസകരമായി കാണപ്പെടുന്ന പേള്‍ റോബോട്ടിക് വൈറ്റ് കളര്‍ ഓപ്ഷനും വിശാലമായ ടാങ്ക് ഗ്രാഫിക്‌സും അടിസ്ഥാന മെറ്റാലിക് വൈറ്റും ഉള്‍ക്കൊള്ളുന്നുവെന്നതാണ്.

649 സിസി എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം. ലിക്വിഡ്-കൂള്‍ഡ് പാരലല്‍ ട്വിന്‍-സിലിണ്ടര്‍ എഞ്ചിന്‍ 60 bhp കരുത്തും 62.4 Nm ടോർക്കും ആണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ആണ് ഗിയര്‍ബോക്‌സ്. ഹൈ-ടെന്‍സൈല്‍ സ്റ്റീല്‍ ഡയമണ്ട് ഫ്രെയമില്‍ ഒരുങ്ങിയ കവസാക്കി വള്‍ക്കന്‍ S -ന്റെ ഭാരം 235 കിലോഗ്രാമാണ്. ബ്ലൂടൂത്ത് സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു പുതിയ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ ബൈക്കിനും ലഭിക്കും. മുന്നില്‍ 300 mm ഡിസ്‌ക് ബ്രേക്കും പിന്നില്‍ 250 mm ഡിസ്‌ക് ബ്രേക്കുമാണ് സുരക്ഷയ്ക്കായി നല്‍കിയിരിക്കുന്നത്. 

വള്‍ക്കന്‍ എസിന് ലഭിച്ച അലോയ് വീലുകളും, ഓഫ്-സെറ്റ് റിയര്‍ മോണോഷോക്കും മോഡലിന് സ്‌പോര്‍ടി പരിവേഷം നല്‍കും. 300 mm ഡിസ്‌ക് മോട്ടോര്‍സൈക്കിളിന്റെ ഫ്രണ്ട് ടയറില്‍ ഇടംപിടിക്കുമ്പോള്‍ 250 mm ഡിസ്‌കാണ് പിന്‍ടയറില്‍ ബ്രേക്കിംഗ് ഒരുക്കുന്നത്. എബിഎസ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. 14 ലിറ്ററാണ് വള്‍ക്കന്‍ S -ന്റെ ഫ്യുവല്‍ടാങ്ക് കപ്പാസിറ്റി.

താഴ്ന്നിറങ്ങിയ ആകാരത്തിലാണ് കവസാക്കി വള്‍ക്കന്‍ S -ന്റെ വരവ്. ഉയരത്തിന് അനുസരിച്ച് വള്‍ക്കന്‍ S -ന്റെ ഹാന്‍ഡിലും, ഫൂട്ട്‌പെഗുകളും സീറ്റും ക്രമീകരിക്കാന്‍ റൈഡര്‍മാര്‍ക്ക് സാധിക്കും. എര്‍ഗോ ഫിറ്റെന്നാണ് ഈ ഫീച്ചറിന് കവസാക്കി നല്‍കിയിരിക്കുന്ന പേര്. റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650, ഹാര്‍ലി-ഡേവിഡ്‌സണ്‍ സ്ട്രീറ്റ് തുടങ്ങിയവരാണ് മുഖ്യ എതിരാളികള്‍.  വൈകാതെ തന്നെ ഈ ബൈക്ക് അന്താരാഷ്ട്ര വിപണിയില്‍ എത്തും. ഇന്ത്യയിലെ ലോഞ്ച് 2021-ന്റെ അവസാനത്തില്‍ നടക്കാനിടയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios