Asianet News MalayalamAsianet News Malayalam

2022 മാരുതി അൾട്ടോ കെ10; വില പ്രതീക്ഷകൾ, വേരിയന്റ്, നിറങ്ങൾ

താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് 11,000 രൂപ അടച്ച് വാഹനം മുൻകൂട്ടി ബുക്ക് ചെയ്യാം. 

2022 Maruti Alto K10 Price Expectations
Author
Mumbai, First Published Aug 16, 2022, 4:29 PM IST

2022 ഓഗസ്റ്റ് 18- ന് പുതിയ തലമുറ ഓൾട്ടോ കെ10 ഹാച്ച്ബാക്ക് പുറത്തിറക്കാൻ മാരുതി സുസുക്കി തയ്യാറെടുക്കുകയാണ്. വിപണിയിലെ വരവിനു മുന്നോടിയായി, കമ്പനി അതിന്റെ അറീന ഡീലർഷിപ്പുകളില്‍ ഉടനീളം മോഡൽ അയക്കാൻ തുടങ്ങിയിട്ടുണ്ട്. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് 11,000 രൂപ അടച്ച് വാഹനം മുൻകൂട്ടി ബുക്ക് ചെയ്യാം. പുതിയ 2022 മാരുതി ആൾട്ടോ K10, പുതിയ അളവുകൾക്കൊപ്പം അകത്തും പുറത്തും കാര്യമായ മാറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ആരോരും അറിയാതെ പടിയിറങ്ങിപ്പോയ അൾട്ടോ കെ10 തിരിച്ചുവരുന്നു!

Std, LXi, VXi, VXiപ്ലസ് എന്നീ നാല് വകഭേദങ്ങളിൽ ഹാച്ച്ബാക്ക് മോഡൽ ലൈനപ്പ് ലഭ്യമാക്കും. സിസിലിംഗ് റെഡ്, ഗ്രാനൈറ്റ് ഗ്രേ, സോളിഡ് വൈറ്റ്, സ്പീഡ് ബ്ലൂ, സിൽക്കി വൈറ്റ്, എർത്ത് ഗോൾഡ് എന്നിങ്ങനെ 6 എക്സ്റ്റീരിയർ കളർ ഓപ്ഷനുകൾ ഉണ്ടാകും. അളവനുസരിച്ച്, പുതിയ 2022 മാരുതി ആൾട്ടോ കെ 10 ന് 3530 എംഎം നീളവും 1490 എംഎം വീതിയും 1520 എംഎം ഉയരവുമുണ്ട്. ഹാച്ചിന് 2380 എംഎം വീൽബേസ് ഉണ്ട്. ഇത് അൾട്ടോ 800 നേക്കാൾ 20 എംഎം നീളം അധികം ഉണ്ട്. ഗ്രൗണ്ട് ക്ലിയറൻസ് 160 എംഎം, ബൂട്ട് സ്പേസ് 177 ലിറ്ററാണ്.

പുതിയ മാരുതി ആൾട്ടോയിൽ സ്റ്റാർട്ട്/സ്റ്റോപ്പ് സാങ്കേതികവിദ്യയുടെ പ്രയോജനം ലഭിക്കുന്ന 1.0 എൽ കെ-സീരീസ് പെട്രോൾ എഞ്ചിൻ ആയിരിക്കും ഹൃദയം. പെട്രോൾ യൂണിറ്റ് പരമാവധി 67 ബിഎച്ച്പി കരുത്തും 89 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. നിലവിലെ മോഡലിന് സമാനമായി, പുതിയതിന് അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഗിയർബോക്‌സ് ഉണ്ടായിരിക്കാം.

കയ്യില്‍ 11000 രൂപയുണ്ടോ? 'പാവങ്ങളുടെ വോള്‍വോ' മാരുതി ഡീലര്‍ഷില്‍ എത്തി കേട്ടോ!

വിപുലീകരിച്ച വീൽബേസിനൊപ്പം, പുതിയ ആൾട്ടോ കെ10 കൂടുതൽ ക്യാബിൻ സ്പേസ് ഉറപ്പാക്കും. സംയോജിത 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമുള്ള ഓൾ-ബ്ലാക്ക് ഡാഷ്‌ബോർഡാണ് ഹാച്ച്ബാക്കിനുള്ളത്. ഈ യൂണിറ്റ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയെ പിന്തുണയ്ക്കുന്നു. ഇലക്ട്രിക്കലി അഡ്‍ജസ്റ്റ് ചെയ്യാവുന്ന ഒആർവിഎമ്മുകൾ, റിമോട്ട് കീ, മാനുവൽ എസി യൂണിറ്റ്, ഡാഷ്‌ബോർഡിൽ ബട്ടണുകളുള്ള നാല് പവർ വിൻഡോകൾ എന്നിവയ്‌ക്കൊപ്പം ഒരു ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉണ്ട്.

2022 മാരുതി ആൾട്ടോ K10 ന്റെ എല്ലാ വേരിയന്റുകളിലും ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്) എന്നിവ വാഹന നിർമ്മാതാവ് സജ്ജീകരിച്ചിരിക്കുന്നു. ശ്രദ്ധേയമായ ചില സൗന്ദര്യവർദ്ധക മാറ്റങ്ങളും ഹാച്ച്ബാക്കിൽ വരുത്തിയിട്ടുണ്ട്.

വാഹനത്തിന്‍റെ വിലയെ സംബന്ധിച്ചിടത്തോളം, പുതിയ മാരുതി അള്‍ട്ടോ 2022 ഒരു ചെറിയ വർദ്ധനവിന് സാക്ഷ്യം വഹിക്കാൻ സാധ്യതയുണ്ട്. നിലവിൽ 3.39 ലക്ഷം മുതൽ 5.03 ലക്ഷം വരെയാണ് ആൾട്ടോ 800ന്റെ വില. പുതിയ അള്‍ട്ടോ കെ10 ന് 4.50 ലക്ഷം മുതൽ 7 ലക്ഷം രൂപ വരെ (എല്ലാം എക്‌സ് ഷോറൂം) വില പ്രതീക്ഷിക്കുന്നു.

Follow Us:
Download App:
  • android
  • ios