ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്ക് തീപിടിച്ച സംഭവങ്ങളെക്കുറിച്ചും സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ചും ലോക്‌സഭയിലെ ചോദ്യത്തിന് മറുപടിയായാണ് ഘനവ്യവസായ മന്ത്രി കൃഷ്ണ പാൽ ഗുർജർ ഇക്കാര്യം വ്യക്തമാക്കിയത്.
അടുത്തിടെയുണ്ടായ ഇലക്ട്രിക് വാഹനങ്ങളുടെ തീപിടുത്തത്തെത്തുടർന്ന് മൂന്ന് നിർമ്മാതാക്കൾ 6,600ത്തില്‍ അധികം ഇവികൾ തിരിച്ചുവിളിച്ചതായി റിപ്പോര്‍ട്ട്. സർക്കാർ പറയുന്നതനുസരിച്ച്, തമിഴ്‌നാട്ടിൽ മാർച്ചിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് തീപിടിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ ആന്ധ്രാപ്രദേശിൽ സമാനമായ സംഭവങ്ങൾ ഏപ്രിലിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലോക്സഭയില്‍ കേന്ദ്ര ഘനവ്യവസായ മന്ത്രി കൃഷ്ണ പാൽ ഗുർജർ ആണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസിനെ ഉദ്ദരിച്ച് മോട്ടോറോയിഡ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതിനെ തുടർന്ന് ഏപ്രിൽ മാസത്തില്‍ രാജ്യത്തെ മൂന്ന് ഇവി നിർമ്മാതാക്കൾ തങ്ങളുടെ ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചു. ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്ക് തീപിടിച്ച സംഭവങ്ങളെക്കുറിച്ചും സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ചും ലോക്‌സഭയിലെ ചോദ്യത്തിന് മറുപടിയായാണ് ഘനവ്യവസായ മന്ത്രി കൃഷ്ണ പാൽ ഗുർജർ ഇക്കാര്യം വ്യക്തമാക്കിയത്. മാർച്ചിൽ തമിഴ്‌നാട്ടിലും ഏപ്രിലിൽ ആന്ധ്രാപ്രദേശിലും ഇലക്ട്രിക് വാഹനങ്ങൾക്ക് തീപിടിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഈ കേസുകളിലെല്ലാം, റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം (MoRTH) ബന്ധപ്പെട്ട നിർമ്മാതാക്കളുടെ ചീഫ് എക്സിക്യൂട്ടീവുകൾക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.
മൊത്തം 6,656 ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ നിർമ്മാതാക്കൾ തിരിച്ചുവിളിച്ചു എന്നാണ് കണക്കകുകള്‍. ഒകിനാവ ഏപ്രിൽ 16-ന് 3,215 യൂണിറ്റ് വാഹനങ്ങളും, പ്യുവർ ഇവി ഏപ്രിൽ 21-ന് 2,000 യൂണിറ്റും ഒല ഇലക്‌ട്രിക് ഏപ്രിൽ 23-ന് 1,441 യൂണിറ്റ് വാഹനങ്ങളും തിരിച്ചുവിളിച്ചു. ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയിൽ തീപിടിത്തമുണ്ടായതിന്റെ ആഘാതത്തെക്കുറിച്ച് ചോദിച്ചപ്പോൾ, വാഹൻ പോർട്ടലിൽ ലഭ്യമായ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഇവികളുടെ വിൽപ്പനയിൽ ഒരു കുറവും ഇല്ല എന്ന് മന്ത്രി മറുപടി നൽകി.
വില കുറയ്ക്കാന്‍ തല്ലിപ്പൊളി ബാറ്ററി; ഈ സ്‍കൂട്ടറുകളിലെ തീയുടെ കാരണങ്ങള്‍ ഇതൊക്കെ!
1989 ലെ കേന്ദ്ര മോട്ടോർ വെഹിക്കിൾസ് റൂൾ റൂൾ 126-ൽ വ്യക്തമാക്കിയിട്ടുള്ള പ്രകാരം, ഇലക്ട്രിക്ക് വാഹനങ്ങൾക്കുള്ള ഘടകങ്ങളുടെ പരിശോധന പ്രസക്തമായ മാനദണ്ഡങ്ങൾക്കനുസൃതമായാണ് നടത്തുന്നത്. ലഭ്യമായ തീപിടിത്ത സംഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ, മോട്ടോർ വാഹന നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ അവർക്കെതിരെ ചുമത്താൻ പാടില്ലാത്തതിന്റെ കാരണങ്ങൾ വിശദീകരിക്കാൻ ബന്ധപ്പെട്ട ഇരുചക്ര വാഹന ഇലക്ട്രിക് സ്‍കൂട്ടർ നിർമ്മാതാക്കളുടെ സിഇഒമാർക്കും എംഡിമാർക്കും മോആർടിഎച്ച് കാരണം കാണിക്കൽ നോട്ടീസ് അയച്ചു എന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ഇവി നിർമ്മാണ പ്രശ്‌നങ്ങൾ, പ്രത്യേകിച്ച് ഇരുചക്ര വാഹനങ്ങൾ എന്നിവ പരിശോധിക്കുന്നതിനും ഇവി നിർമ്മാതാക്കൾക്കായി വരാനിരിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങളിൽ ചേർക്കുന്നതിനുള്ള ശുപാർശകൾ നൽകുന്നതിനും ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‍കരി ഏപ്രിലില്‍ പറഞ്ഞിരുന്നു. ഡിആർഡിഒ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‌സി) ബെംഗളൂരു, നേവൽ സയൻസ് ആൻഡ് ടെക്‌നോളജിക്കൽ ലബോറട്ടറി (എൻഎസ്‌ടിഎൽ) വിശാഖപട്ടണം എന്നിവിടങ്ങളിൽ നിന്നുള്ള സ്വതന്ത്ര വിദഗ്ധർ സമിതിയിൽ ഉൾപ്പെടുന്നു.
വീണ്ടും തീ പിടിച്ച് ഈ സ്‍കൂട്ടറുകള്‍, ഈ കമ്പനിക്കിത് അഞ്ചാമത്തെ അപകടം!
