Asianet News MalayalamAsianet News Malayalam

വേഗപ്പൂട്ട് പൊളിക്കാൻ കൂട്ട് വണ്ടിക്കമ്പനികള്‍, പൊളിക്കുന്നത് ഇങ്ങനെ; ഞെട്ടിക്കും ഈ നിയമലംഘനങ്ങള്‍!

ഈ സാഹചര്യത്തില്‍ ചര്‍ച്ചയാകുകയാണ് വാഹനങ്ങളില്‍ ഘടിപ്പിക്കുന്ന വേഗപ്പൂട്ട് അഥവാ സ്‍പീഡ് ഗവര്‍ണര്‍ പൊളിക്കുന്ന ചില കുതന്ത്രങ്ങള്‍. ഇതിനായി വിദഗ്ധര്‍ തന്നെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. വാഹനങ്ങളുടെ സോഫ്റ്റ്‌വേറിൽ മാറ്റംവരുത്തി വേഗപ്പൂട്ട് പൊളിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. 

A big mafia is working behind the deactivating of speed governors of tourist buses in Kerala
Author
First Published Oct 7, 2022, 11:16 AM IST

ടക്കഞ്ചേരിയിലെ അപകടത്തിന്‍റെ ഞെട്ടലില്‍ നിന്നും സംസ്ഥാനം പെട്ടെന്നൊന്നും മുക്തമാകാനിടയില്ല.  അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസിന്‍റെ നിയമലംഘനങ്ങൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. അപകടമുണ്ടാക്കിയ 
ടൂറിസ്റ്റ് ബസിലെ സ്പീഡ് ഗവർണറിലടക്കം മാറ്റം വരുത്തിയിരുന്നെന്ന് കണ്ടെത്തിക്കഴിഞ്ഞു. പരിശോധനക്ക് ശേഷം ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എസ് ശ്രീജിത്താണ് കഴിഞ്ഞ ദിവസം ഇക്കാര്യം വ്യക്തമാക്കിയത്. കിലോമീറ്ററിൽ മാറ്റം വരുത്തിയാണ് ക്രമക്കേട് നടത്തിയതെന്നും നിയമം ലംഘിച്ച് പല ഫിറ്റിംഗുകളും ഈ ബസില്‍ നടത്തിയിട്ടുണ്ടെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ വ്യക്തമാക്കിയിരുന്നു. 

പ്രിയപ്പെട്ടവരുടെ ചേതനയറ്റ ദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹപാഠികൾ, യാത്രാമൊഴിയേകി നാട്

അമിത വേഗതയിലെത്തിയ ബസ് കാറിനെ മറികടക്കവേയാണ് അപകടം സംഭവിച്ചത്. ഈ സമയം ടൂറിസ്റ്റ് ബസ് മണിക്കൂറില്‍ 97.2 കിലോമീറ്റര്‍ വേഗതയിലായിരുന്നു സഞ്ചരിച്ചിരുന്നത്. കോൺട്രാക്ട് ക്യാരേജ് വാഹനങ്ങൾക്ക് പരാമാവധി വേഗപരിധി 700 കിലോമീറ്ററാണ് വേഗപരിധി. എന്നാൽ അപകടത്തിൽ പെട്ട ടൂറിസ്റ്റ് ബസ് 97.7  കിലോമീറ്റർ വേഗത്തിലായിരുന്നു സഞ്ചരിച്ചത് എന്നത് ഞെട്ടിപ്പിക്കുന്നതാണ്. 

ഈ സാഹചര്യത്തില്‍ ചര്‍ച്ചയാകുകയാണ് വാഹനങ്ങളില്‍ ഘടിപ്പിക്കുന്ന വേഗപ്പൂട്ട് അഥവാ സ്‍പീഡ് ഗവര്‍ണര്‍ പൊളിക്കുന്ന ചില കുതന്ത്രങ്ങള്‍. ഇതിനായി വിദഗ്ധര്‍ തന്നെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. വാഹനങ്ങളുടെ സോഫ്റ്റ്‌വേറിൽ മാറ്റംവരുത്തി വേഗപ്പൂട്ട് പൊളിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. 

2019 ഏപ്രിലിനുശേഷം രജിസ്റ്റർചെയ്‍ത ബസുകളുടെ വേഗപ്പൂട്ടുകൾ ഇലക്‌ട്രോണിക് കൺട്രോൾ യൂണിറ്റുമായി (ഇസിയു) ചേർന്നാണ് പ്രവർത്തിക്കുന്നത്. വാഹനത്തിന്റെ നിർമാണവേളയിൽ ഘടിപ്പിക്കുന്ന ഇവ വേർപെടുത്തണമെങ്കിൽ അതത് കമ്പനികളുടെ സാങ്കേതികവിദഗ്ധർ വേണ്ടിവരും. അപ്പോള്‍ ഈ സ്‍പീഡ് ഗവര്‍ണര്‍ വിച്ഛേദിക്കണമെങ്കില്‍ അതുണ്ടാക്കിയ കമ്പനികള്‍ തന്നെ ഇടപടെണം. അതായത് ഇത്തരം കള്ളക്കളികള്‍ക്ക് വാഹനക്കമ്പനികളും കൂട്ടുനിൽക്കുംന്നുണ്ട് എന്ന് ചുരുക്കം. നിര്‍മ്മാണ ഘട്ടത്തില്‍ ഘടിപ്പിച്ച സ്‍പീഡ് ഗവര്‍ണറുകളുടെ ഇസിഎം സോഫ്റ്റ്‌വേറുകളിലാണ് മാറ്റംവരുത്തുന്നത്. പഴയ മെക്കാനിക്കൽ സ്‍പീഡ് ഗവര്‍ണറുകളുടെ മാതൃകയിൽ അധികൃതര്‍ക്ക് ഇവ മുദ്രവെക്കാൻ കഴിയില്ല എന്നതും ഈ മേഖലയിലെ വിദഗ്ധര്‍ക്കും ബസുടമകള്‍ക്കും സഹായകമാകുന്നു.

ഒറ്റ ക്ലിക്കില്‍ വേഗക്കണക്കുകള്‍ എംവിഡിക്ക്, അപകടസമയത്തെ അതിവേഗത കണ്ടെത്തുന്നത് ഇങ്ങനെ!

സംസ്ഥാനത്തെ ദേശീയപാതകളിൽ മണിക്കൂറിൽ 70 കിലോമീറ്ററും മറ്റു റോഡുകളിൽ 60-ഉം ആണ് ബസുകളുടെ അനുവദനീയ വേഗത. സംസ്ഥാനത്തിന് പുറത്തുള്ള എക്സ്‌പ്രസ് റോഡുകളിലെ യാത്രയ്ക്ക് ഇതിൽക്കൂടുതൽ വേഗമെടുക്കാൻ അനുമതി ഉണ്ടെന്നു പറഞ്ഞാണ് സ്വകാര്യ ടൂർ ഓപ്പറേറ്റർമാർ വേഗപരിധി അനധികൃതമായി കൂട്ടുന്നത്. 

യാത്രക്കാരുമായി പോകുമ്പോൾ വാഹനം പരിശോധിക്കാൻ കഴിയില്ല എന്നതും ഇത്തരം നിയമലംഘകര്‍ക്ക് സഹായകമാകുന്നു. നിയമലംഘനങ്ങൾ ഉണ്ടെങ്കിൽത്തന്നെ യാത്ര തുടങ്ങുന്നതിനുമുമ്പോ അവസാനിച്ചശേഷമോ മാത്രമേ ബസുകൾ പിടിച്ചെടുക്കാൻ അധികൃതര്‍ക്ക് കഴിയൂ. മാത്രമല്ല ഇലക്‌ട്രോണിക് കൺട്രോൾ യൂണിറ്റുകള്‍ (ഇസിയു) പരിശോധിക്കാനുള്ള സംവിധാനവും അധികാരവും മോട്ടോർവാഹനവകുപ്പിന് ഇല്ല എന്നതും നിയമലംഘകരെ തോന്നിയവിധം പ്രവര്‍ത്തിക്കാൻ പ്രാപ്‍തരാക്കുന്നു.

സ്പീഡ് ഗവർണറിൽ  മാറ്റം വരുത്തിയെന്ന് കണ്ടെത്തി; അമിത വേഗതയിലെന്ന് ഉടമക്ക് അലർട്ട് പോയിരുന്നു: എസ് ശ്രീജിത്ത്

Follow Us:
Download App:
  • android
  • ios