Asianet News MalayalamAsianet News Malayalam

ബിഎംഡബ്യു ഇവിടെ പ്ലാന്‍റ് സ്ഥാപിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി; പദ്ധതിയില്ലെന്ന് തുറന്നടിച്ച് കമ്പനി!

പഞ്ചാബ് സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ, ജർമ്മൻ ഓട്ടോമൊബൈൽ കമ്പനിയായ ബിഎംഡബ്ല്യു പഞ്ചാബിൽ ഒരു ഓട്ടോ പാർട്സ് നിർമ്മാണ യൂണിറ്റ് സ്ഥാപിക്കാൻ സമ്മതിച്ചെന്നും. ഓട്ടോ പാർട്‌സ് നിർമ്മാണ മേഖല പഞ്ചാബിലെ വ്യാവസായിക വളർച്ചയ്ക്ക് വലിയ ഉത്തേജനം നൽകുമെന്നും അവകാശപ്പെട്ടിരുന്നു. 

BMW auto parts plant in Punjab Not at all BMW Group denies
Author
First Published Sep 14, 2022, 8:09 PM IST

ഗുഡ്ഗാവ്: പഞ്ചാബിൽ ഓട്ടോ പാർട്‌സ് പ്ലാന്റ് സ്ഥാപിക്കുമെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ബിഎംഡബ്ല്യുവിന്‍റെ ഇന്ത്യ വിഭാഗം. ജർമ്മൻ ഓട്ടോമൊബൈൽ കമ്പനിയായ ബിഎംഡബ്ല്യു പഞ്ചാബിൽ ഓട്ടോ പാർട്‌സ് നിർമാണ യൂണിറ്റ് സ്ഥാപിക്കാൻ സമ്മതിച്ചതായി മുഖ്യമന്ത്രി ഭഗവന്ത് മാൻ നേരത്തെ അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇത് നിഷേധിച്ച് ബിഎംഡബ്ല്യു തന്നെ രംഗത്ത് ഇറങ്ങിയത്.

പഞ്ചാബ് സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ, ജർമ്മൻ ഓട്ടോമൊബൈൽ കമ്പനിയായ ബിഎംഡബ്ല്യു പഞ്ചാബിൽ ഒരു ഓട്ടോ പാർട്സ് നിർമ്മാണ യൂണിറ്റ് സ്ഥാപിക്കാൻ സമ്മതിച്ചെന്നും. ഓട്ടോ പാർട്‌സ് നിർമ്മാണ മേഖല പഞ്ചാബിലെ വ്യാവസായിക വളർച്ചയ്ക്ക് വലിയ ഉത്തേജനം നൽകുമെന്നും അവകാശപ്പെട്ടിരുന്നു. ഇത് യുവാക്കൾക്ക് പുതിയ തൊഴിലവസരങ്ങൾ തുറക്കുമെന്നും സര്‍ക്കാറിന്‍റെ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചിരുന്നു.

ജർമ്മൻ ഓട്ടോമൊബൈൽ കമ്പനിയുടെ ആദ്യ യൂണിറ്റ് ചെന്നൈയിൽ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍ പഞ്ചാബില്‍ ബിഎംഡബ്ല്യു ഇന്ത്യയിലെ രണ്ടാമത്തെ ഉത്പാദന യൂണിറ്റ് സ്ഥാപിക്കും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ബുധനാഴ്ച വൈകീട്ട് ഇറക്കിയ പ്രസ്താവനയില്‍ പഞ്ചാബിൽ ഓട്ടോ പാർട്‌സ് പ്ലാന്റ് സ്ഥാപിക്കുമെന്ന റിപ്പോർട്ടുകൾ ബിഎംഡബ്ല്യു നിഷേധിച്ചു. 

പഞ്ചാബിൽ  ഉത്പാദന യൂണിറ്റ് ആരംഭിക്കാൻ ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യയ്ക്ക് പദ്ധതിയില്ല. കാറുകൾക്കും മോട്ടോർസൈക്കിളുകൾക്കുമൊപ്പം ബിഎംഡബ്ല്യു ഗ്രൂപ്പിന്‍റെ ഇന്ത്യയിലെ പ്രവർത്തനങ്ങളിൽ പ്രീമിയം ഉപഭോക്താക്കൾക്കുള്ള പ്രത്യേക സേവനങ്ങള്‍ നല്‍കുന്നുണ്ട്.

ചെന്നൈയിലെ നിർമ്മാണ പ്ലാന്‍റ്, പൂനെയിലെ ഒരു സ്പെയർ പാർട്സ് വെയർഹൗസ്, ഗുഡ്ഗാവ്-എൻസിആർ പരിശീലന കേന്ദ്രം, രാജ്യത്തെ പ്രധാന മെട്രോകളിൽ നന്നായി വികസിപ്പിച്ച ഡീലർ ശൃംഖല എന്നിവയാണ് ബിഎംഡബ്യൂവിന് ഇന്ത്യയില്‍ ഉള്ളത്.  ഇന്ത്യൻ പ്രവർത്തനങ്ങളിൽ തങ്ങള്‍  പ്രതിജ്ഞാബദ്ധമാണെന്നും ബിഎംഡബ്യൂ പറയുന്നു. 

ഇരുചക്ര, മുച്ചക്ര വാഹന നിർമാതാക്കളായ ടിവിഎസ് മോട്ടോഴ്‌സ് നിർമ്മിക്കുന്ന ചില ഇരുചക്ര വാഹന മോഡലുകൾ ബിഎംഡബ്ല്യു ഏറ്റെടുക്കുന്നുണ്ട്.  ബിഎംഡബ്ല്യു ഇന്ത്യയും ബിഎംഡബ്ല്യു ഇന്ത്യ ഫിനാൻഷ്യൽ സർവീസസും ബിഎംഡബ്ല്യു ഗ്രൂപ്പിന്റെ 100 ശതമാനം അനുബന്ധ സ്ഥാപനങ്ങളാണ്, ആസ്ഥാനം ഗുഡ്ഗാവിൽ (ദേശീയ തലസ്ഥാന മേഖല) ആണ്.

'കോൺ​ഗ്രസ് തീർന്നു, അവരുടെ ചോദ്യങ്ങൾ ആര് ശ്രദ്ധിക്കാൻ'; ​അരവിന്ദ് കെജ്രിവാൾ ​ഗുജറാത്തിൽ

 

Follow Us:
Download App:
  • android
  • ios