Asianet News MalayalamAsianet News Malayalam

'കോൺ​ഗ്രസ് തീർന്നു, അവരുടെ ചോദ്യങ്ങൾ ആര് ശ്രദ്ധിക്കാൻ'; ​അരവിന്ദ് കെജ്രിവാൾ ​ഗുജറാത്തിൽ

പഞ്ചാബിലെ എഎപി സർക്കാർ ​ഗുജറാത്ത് തെരഞ്ഞെടുപ്പ് പരസ്യങ്ങൾക്കായി കോടികൾ ചെലവാക്കുകയാണെന്നാണ് കോൺ​ഗ്രസിന്റെ ആരോപണം. ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും പഞ്ചാബ് സർക്കാരിന് പണമില്ലെന്നും കടക്കെണിയിലാണ് സംസ്ഥാനമെന്നും കോൺ​ഗ്രസ് പറഞ്ഞിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യമാണ് കെജ്രിവാളിനെ ചൊടിപ്പിച്ചത്. 

arvind kejriwal has said that the congress party is over
Author
First Published Sep 13, 2022, 3:18 PM IST

അഹമ്മദാബാദ്: കോൺ​ഗ്രസ് പാർട്ടി തീർന്നെന്ന്  ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്രിവാൾ. എഎപിക്കെതിരായ കോൺഗ്രസിന്റെ ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു കെജ്രിവാളിന്റെ പ്രസ്താവന. 

അടുത്ത വർഷം നടക്കാനിരിക്കുന്ന  നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ​ഗുജറാത്തിൽ പര്യടനം നടത്തുകയാണ് കെജ്രിവാൾ.  ശുചീകരണ തൊഴിലാളികളുമാ‌യി സംവദിക്കവേയാണ് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി കെജ്രിവാൾ കോൺ​ഗ്രസിനെക്കുറിച്ച്  പറഞ്ഞത്. പഞ്ചാബിലെ എഎപി സർക്കാർ ​ഗുജറാത്ത് തെരഞ്ഞെടുപ്പ് പരസ്യങ്ങൾക്കായി കോടികൾ ചെലവാക്കുകയാണെന്നാണ് കോൺ​ഗ്രസിന്റെ ആരോപണം. ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും പഞ്ചാബ് സർക്കാരിന് പണമില്ലെന്നും കടക്കെണിയിലാണ് സംസ്ഥാനമെന്നും കോൺ​ഗ്രസ് പറഞ്ഞിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യമാണ് കെജ്രിവാളിനെ ചൊടിപ്പിച്ചത്. ആരാണിത് ചോദിച്ചത് എന്നായിരുന്നു കെജ്രിവാളിന്റെ ആദ്യ പ്രതികരണം. കോൺ​ഗ്രസാണെന്ന് മാധ്യമപ്രവർത്തകർ മറുപടി നൽകി. കോൺ​ഗ്രസ് തീർന്നു, അവരുടെ ചോദ്യങ്ങൾ ചോദിക്കാതിരിക്കൂ, ജനങ്ങൾക്ക് ഇക്കാര്യം വ്യക്തമായിട്ടുള്ളതാണ്, കോൺ​ഗ്രസിന്റെ ചോ​​ദ്യങ്ങളെക്കുറിച്ച് ആരും ആശങ്കപ്പെടുന്നില്ല. കെജ്രിവാൾ മറുപടി നൽകി. 

Read Also:സുരക്ഷ വേണ്ടെന്ന് കെജ്രിവാള്‍; പഴയ കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ച് ബിജെപിക്കാര്‍

ഗുജറാത്തിൽ കോൺ​ഗ്രസിന് പകരം എഎപിയാണ് ബിജെപിയുടെ എതിരാളി എന്നാണ് കെജ്രിവാളിന്റെ വാദം. ബിജെപിയെ ഇഷ്ടമില്ലാത്ത ജനങ്ങൾ ​ഗുജറാത്തിലുണ്ട്. അവർ കോൺ​ഗ്രസിന് വോട്ട് ചെയ്യാനും ആ​ഗ്രഹിക്കുന്നില്ല. അത്തരക്കാരുടെ വോട്ടുകൾ എഎപിക്ക് ലഭിക്കും. ബിജെപിക്ക് പകരമായി ​ഗുജറാത്തിലുള്ളത് എഎപി മാത്രമാണ് എന്നും കെജ്രിവാൾ അഭിപ്രാ‌യപ്പെട്ടു. പരിസ്ഥിതി പ്രവർത്തക മേധാ പട്കറിനെ ​ഗുജറാത്ത് മുഖ്യമന്ത്രിയാക്കാനാണ് എഎപി നീക്കമെന്ന ബിജെപി ആരോപണത്തോടും കെജ്രിവാൾ പ്രതികരിച്ചു. നരേന്ദ്രമോദിക്ക് ശേഷം സോണിയാ ​ഗാന്ധിയെ പ്രധാനമന്ത്രിയാക്കാനാണ് ബിജെപി നീക്കമെന്ന് കെജ്രിവാൾ ആരോപിച്ചെന്ന് ബിജെപിക്കാരോട് പറയൂ, അവരെന്ത് പറയുമെന്ന് കാണാം എന്നായിരുന്നു കെജ്രിവാളിന്റെ പ്രതികരണം. 

​പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തട്ടകമായ ​ഗുജറാത്തിൽ തന്ത്രപ്രധാന നീക്കങ്ങളിലൂടെ വേരുറപ്പിക്കാനാണ് ആം ആദ്മി പാർട്ടിയുടെ ശ്രമം. സൗജന്യ വൈദ്യുതി, സ്ത്രീകൾക്കും തൊഴിൽരഹിതർക്കും അലവൻസ്, ​ഗുണമേന്മയുള്ള ചികിത്സാസൗകര്യങ്ങൾ, സൗജന്യ വിദ്യാഭ്യാസം തുടങ്ങിയവയാണ് കെജ്രിവാൾ മുന്നോട്ടുവെക്കുന്ന വാ​ഗ്ദാനങ്ങൾ. 

Read Also: കടത്തിവിടാനാവില്ലെന്ന് ​ഗുജറാത്ത് പൊലീസ്, പോയേ പറ്റൂ എന്ന് കെജ്രിവാൾ; നടുറോഡിലെ വാ​ഗ്വാദം| വീഡിയോ

Follow Us:
Download App:
  • android
  • ios