Asianet News MalayalamAsianet News Malayalam

7000 ചാർജിംഗ് സ്റ്റേഷനുകൾ; ടാറ്റയുമായി കൈകോർത്ത് ബിപിസിഎൽ

ഇന്ത്യൻ നിരത്തുകളിലെ 1.15 ലക്ഷത്തിലധികം ടാറ്റ ഇവികളിൽ നിന്നുള്ള ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന്റെ സ്ഥിതിവിവരക്കണക്കുകൾ പരിശോധിച്ച് ടാറ്റ ഇവി ഉടമകൾ പതിവായി സന്ദർശിക്കുന്ന സ്ഥലങ്ങളിലായിരിക്കും ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത് എന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു. 

BPCL and Tata Motors subsidiary signs MoU to set up 7000 EV charging points
Author
First Published Dec 15, 2023, 8:53 AM IST

ന്ത്യയിൽ ഇലക്ട്രിക് വാഹന വിപ്ലവത്തിന് തുടക്കം കുറിച്ച ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡും (ടിപിഇഎം) ഫോർച്യൂൺ 500, ഫുള്ളി ഇന്റഗ്രേറ്റഡ് മഹാരത്‌ന എനർജി കമ്പനിയായ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും (ബിപിസിഎൽ) രാജ്യത്തുടനീളം പബ്ലിക് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് സഹകരിക്കുന്നതിൽ ധാരണാപത്രം ഒപ്പുവച്ചു. ഭാരത് പെട്രോളീയം ലിമിറ്റഡിന്റെ വിപുലമായ ഇന്ധന സ്റ്റേഷനുകളുടെ ശൃംഖലയെ ശക്തിപ്പെടുത്താൻ പങ്കാളിത്തം പ്രയോജനപ്പെടും. ഇന്ത്യൻ നിരത്തുകളിലെ 1.15 ലക്ഷത്തിലധികം ടാറ്റ ഇവികളിൽ നിന്നുള്ള ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന്റെ സ്ഥിതിവിവരക്കണക്കുകൾ പരിശോധിച്ച് ടാറ്റ ഇവി ഉടമകൾ പതിവായി സന്ദർശിക്കുന്ന സ്ഥലങ്ങളിലായിരിക്കും ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത് എന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു. 

ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡും (ടിപിഇഎം) ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും (ബിപിസിഎൽ) തമ്മിലുള്ള പുതിയ കരാർ ഇന്ത്യയിലുടനീളമുള്ള ഇവി ഉടമകൾക്ക് മൊത്തത്തിലുള്ള അനുഭവം മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നു. രാജ്യത്തുടനീളം 21,000-ലധികം ഇന്ധന സ്റ്റേഷനുകളുടെ ശൃംഖലയാണ് ഭാരത് പെട്രോളീയത്തിനുള്ളത്. തന്ത്രങ്ങളും നിക്ഷേപങ്ങളും പാരിസ്ഥിതിക ലക്ഷ്യങ്ങളും സംയോജിപ്പിച്ച് സുസ്ഥിരമായ ഭാവിക്കായി പ്രതിജ്ഞാബദ്ധമായാണ് ബിപിസിഎൽ പ്രവർത്തനങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നതും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം 7,000 എനർജി സ്റ്റേഷനുകളിൽ ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ടാറ്റ ഇവി ഉപയോക്താക്കൾക്ക് പേയ്‌മെന്റ് എളുപ്പമാക്കുന്നതിനും രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകര്യത വർധിപ്പിച്ച് കൂടുതൽ ആളുകളിലേക്ക് ഇവി എത്തിക്കുന്നതിന് കോ-ബ്രാൻഡഡ് ആർഎഫ്ഐഡി കാർഡ് ഉപയോഗിച്ച് സൗകര്യപ്രദമായ പേയ്‌മെന്റ് സംവിധാനം അവതരിപ്പിക്കുന്നതിനുള്ള സാധ്യതയും രണ്ട് കമ്പനികളും പരിശോധിക്കുന്നുണ്ട്. ഇലക്ട്രിക് വാഹന ഉടമകളുടെ റേഞ്ചുമായി ബന്ധപ്പെട്ട ആശങ്കകൾ ലഘൂകരിക്കുന്നതിന് ബിപിസിഎൽ രാജ്യത്തുടനീളം 90 ഇലക്ട്രിക് വെഹിക്കിൾ ഫാസ്റ്റ് ചാർജിംഗ് ഹൈവേ കോറിഡോറുകൾ ആരംഭിച്ചിട്ടുണ്ട്.  പ്രധാന ഹൈവേകളുടെ ഇരുവശങ്ങളിലും ഓരോ 100 കിലോമീറ്ററിലും ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷൻ ഉറപ്പാക്കുന്നു. ഈ ഇടനാഴികൾ വിവിധ ഹൈവേകളിലൂടെ 30,000 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്നു, മെച്ചപ്പെട്ട ഇവി സൗകര്യവും പ്രവേശനക്ഷമതയും ഉറപ്പുനൽകുന്നു.

ഇലക്‌ട്രിക് പാസഞ്ചർ വാഹനങ്ങളിൽ 71 ശതമാനത്തിലധികം വിപണി വിഹിതം കൈവശം വച്ചിരിക്കുന്ന ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് ഇന്ത്യയിലെ ഇവികളുടെ വിപണിയിലെ മുൻനിരക്കാരാണ്. 75 ശതമാനം പ്രാഥമിക വാഹനങ്ങളായി ഉപയോഗിക്കുന്ന ഇന്ത്യൻ റോഡുകളിൽ 115,000-ലധികം ടാറ്റ വൈദ്യുത വാഹനങ്ങൾ ഉള്ളതിനാൽ, ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് ഇന്ത്യയുടെ ഇലക്ട്രിക് മൊബിലിറ്റി വിപ്ലവത്തിൽ മുന്നിൽ തന്നെ തുടരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios