മുൻനിര എസ്‌യുവി നിർമ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഈ ഓഗസ്റ്റ് മാസത്തില്‍ നിരവധി ഓഫറുകളും കിഴിവുകളും വാഗ്‍ദാനം ചെയ്യുന്നതായി റിപ്പോര്‍ട്ട്. 

ന്ത്യയിലെ മുൻനിര എസ്‌യുവി നിർമ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഈ ഓഗസ്റ്റ് മാസത്തില്‍ അതിന്‍റെ വാഹന ശ്രേണിക്ക് നിരവധി ഓഫറുകളും കിഴിവുകളും വാഗ്‍ദാനം ചെയ്യുന്നതായി റിപ്പോര്‍ട്ട്. ഈ ഓഫറുകൾ ക്യാഷ് ഡിസ്‍കൌണ്ടുകളുടെയും സൗജന്യ ആക്‌സസറികളുടെയും രൂപത്തിൽ ഉപഭോക്താക്കൾക്ക് കൈമാറും എന്നും ഇത് ഈ തിരഞ്ഞെടുത്ത മോഡലുകളെ ഒരു ലാഭകരമായ ഓപ്ഷനാക്കി മാറ്റുന്നു എന്നും ഫിനാന്‍ഷ്യല്‍ എക്സ്‍പ്രസ് ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ഓഫറുകളെപ്പറ്റി വിശദമായി അറിയാം.

ഇന്നോവയ്ക്ക് പണികൊടുക്കാന്‍ വന്നവന്‍ ഭയന്നോടുന്നോ? മഹീന്ദ്ര പറയുന്നത് ഇങ്ങനെ!

മഹീന്ദ്ര XUV300
ഹ്യൂണ്ടായ് വെന്യു, മാരുതി സുസുക്കി ബ്രെസ്സ, കിയ സോനെറ്റ്, ടാറ്റ നെക്‌സോൺ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന വിഭാഗത്തിലേക്ക് നേരിട്ട് മത്സരിക്കുന്ന മഹീന്ദ്ര കമ്പനിയുടെ സബ്-4 മീറ്റർ മോഡലാണ് മഹീന്ദ്ര XUV300. ഈ വാഹനത്തിന് 30,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 10,000 രൂപയുടെ സൗജന്യ ആക്‌സസറികളും മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നു. അതായത് മൊത്തം 40,000 രൂപ കിഴിവ് ലഭിക്കും. 

109 bhp കരുത്തും 200 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ അല്ലെങ്കിൽ 115 bhp കരുത്തും 300 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ ഡീസൽ മോട്ടോറാണ് മഹീന്ദ്ര XUV 300-ൽ നൽകിയിരിക്കുന്നത്. മഹീന്ദ്ര XUV300-ന് 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്‍പീഡ് എഎംടി ഗിയർബോക്‌സ് ലഭിക്കും.

"എല്ലാത്തിനും കാരണം ചൈന.." തുറന്നടിച്ച് മഹീന്ദ്ര മുതലാളി, അവരുടെ നഷ്‍ടം ഇന്ത്യ നേട്ടമാക്കാനും ആഹ്വാനം!

മഹീന്ദ്ര മരാസോ
1578 കോടി രൂപ നിക്ഷേപിച്ചാണ് മഹീന്ദ്ര മറാസോ 2018 ൽ ഇന്ത്യയിൽ അവതരിപ്പിച്ചത്. അടുത്ത കാലത്തായി, ഇന്ത്യയിൽ മഹീന്ദ്ര മറാസോ നിർത്തലാക്കുന്നതിനെക്കുറിച്ച് വാർത്തകൾ വന്നിരുന്നു. പക്ഷേ കമ്പനിയുടെ മറ്റ് മോഡലുകൾക്ക് ഇടം നൽകുന്നതിനായി ഉൽപ്പാദനം മന്ദഗതിയിലായെങ്കിലും മരാസോ നിർത്താൻ പദ്ധതിയില്ലെന്നും അടുത്തിടെ കാർ നിർമ്മാതാവ് വ്യക്തമാക്കി.

1.5 ലിറ്റർ 121 bhp ഡീസൽ എഞ്ചിൻ വാഗ്ദാനം ചെയ്യുന്ന മഹീന്ദ്ര എംപിവിയുടെ തിരഞ്ഞെടുത്ത വേരിയന്റുകളിൽ 25,000 രൂപ ക്യാഷ് കിഴിവ് വാഗ്ദാനം ചെയ്യുന്നു. മഹീന്ദ്ര XUV300-ൽ നിന്ന് വ്യത്യസ്‍തമായി, മറാസോയ്ക്ക് സൗജന്യ ആക്‌സസറികളൊന്നും ലഭിക്കുന്നില്ല.

മഹീന്ദ്ര സ്കോർപ്പിയോ എൻ; വേരിയന്റുകളും ഫീച്ചറുകളും - അറിയേണ്ടതെല്ലാം

മഹീന്ദ്ര ബൊലേറോ
മഹീന്ദ്ര ബൊലേറോ കമ്പനിയുടെ ഉല്‍പ്പാദന ശ്രേണിയിലെ ഏറ്റവും പഴയ വാഹനമാണ്. കൂടാതെ വിവിധ പോലീസ് സേനകളിലും ഓഫ്-റോഡ് പ്രവർത്തനങ്ങളിലും ഉള്‍പ്പെടെ നഗരത്തിലും രാജ്യത്തുടനീളമുള്ള സാധ്യമായ ഏറ്റവും വിദൂര സ്ഥലങ്ങളിലും അതിന്റെ മൂല്യം തെളിയിച്ചിട്ടുണ്ട്. മഹീന്ദ്രയുടെ സ്റ്റേബിളിൽ നിന്നുള്ള 'വർക്ക് ഹോഴ്‌സ്' അവസാനമായി ഒരു അപ്‌ഡേറ്റ് കണ്ടത് 2020-ലാണ്. കൂടാതെ അഞ്ച് സ്‍പീഡ് ഗിയർബോക്‌സുമായി ഘടിപ്പിച്ച 1.5-ലിറ്റർ ഡീസൽ എഞ്ചിനാണ് വാഗ്ദാനം ചെയ്യുന്നത്.

2022 ഓഗസ്റ്റിൽ, ബൊലേറോയ്‌ക്കൊപ്പം 10,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും 10,000 രൂപയുടെ സൗജന്യ ആക്‌സസറികളും മഹീന്ദ്ര വാഗ്‍ദാനം ചെയ്യുന്നു. മൊത്തം 20,000 രൂപയുടെ ആനുകൂല്യങ്ങൾ ലഭിക്കും. 

മഹീന്ദ്ര KUV100 NXT
മഹീന്ദ്ര KUV100 NXT കാർ നിർമ്മാതാവിന്റെ ഏറ്റവും ചെറിയ എസ്‌യുവിയാണ്. എന്നാൽ ഒരു എസ്‌യുവിയേക്കാൾ കൂടുതൽ ഹാച്ച്‌ബാക്ക് പെഡിഗ്രി ഉണ്ട്. അഞ്ച് സ്‍പീഡ് മാനുവൽ ഗിയർബോക്‌സുമായി ഘടിപ്പിച്ച 1.2-ലിറ്റർ, 82 bhp പെട്രോൾ എഞ്ചിനിലാണ് ഇത് സവിശേഷമായ 6-സീറ്റർ കോൺഫിഗറേഷൻ അവതരിപ്പിക്കുന്നത്.

ഈ മാസം KUV100 NXTല്‍ മഹീന്ദ്ര 15,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 10,000 രൂപ വിലയുള്ള ആക്‌സസറികളും വാഗ്ദാനം ചെയ്യുന്നു. അതായത് 2022 ഓഗസ്റ്റിൽ മഹീന്ദ്ര KUV100 NXT-ക്ക് മൊത്തം 25,000 രൂപ കിഴിവ് നൽകുന്നു.

 'യൂത്തന്‍' വന്നാലും 'മൂത്തോന്‍' പിന്മാറില്ല, വരുന്നൂ മഹീന്ദ്ര സ്‌കോർപിയോ ക്ലാസിക്!

അതേസമയം മുകളിൽ സൂചിപ്പിച്ച മോഡലുകൾക്ക് അല്ലാതെ, XUV700, പുതിയ സ്‌കോർപിയോ-എൻ, സ്‌കോർപിയോ ക്ലാസിക്, പുതിയ മഹീന്ദ്ര ഥാർ എന്നിവയുൾപ്പെടെ മറ്റ് മോഡലുകൾക്കൊന്നും കിഴിവുകളോ ഓഫറുകളോ ലഭിക്കുന്നില്ല.