മറ്റ് രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്‍തിട്ടുള്ള പൊതുഗതാഗത ഇതര (വ്യക്തിഗത) വാഹനങ്ങളുടെ ഇന്ത്യയിലേക്കുള്ള പ്രവേശനവും അവയുടെ ഉപയോഗവും നിയമാനുസൃതമാക്കാൻ ഈ ചട്ടം ശുപാർശ ചെയ്യുന്നു.
മറ്റ് രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്‍തിട്ടുള്ള നോൺ-ട്രാൻസ്പോർട്ട് (വ്യക്തിഗത) വാഹനങ്ങൾ, ഇന്ത്യയിൽ പ്രവേശിക്കുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള നിയമാനുസൃത അനുമതിക്കായി കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയമാണ് കരട് വിജ്ഞാപനം പുറപ്പെടുവിച്ചത്.
"അതൊരു അദൃശ്യശക്തിയോ..?" ഡ്രൈവറില്ലാതെ കാര്‍ നടുറോഡിലൂടെ, അമ്പരന്ന് ജനം!
അന്താരാഷ്‍ട്ര പൊതുഗതാഗത ഇതര (വ്യക്തിഗത) വാഹന ചട്ടങ്ങൾ, 2022 എന്ന പേരില്‍ ആണ് കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ മന്ത്രാലയം ഒരു കരട് വിജ്ഞാപനം പുറപ്പെടുവിച്ചത്. മറ്റ് രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്‍തിട്ടുള്ള പൊതുഗതാഗത ഇതര (വ്യക്തിഗത) വാഹനങ്ങളുടെ ഇന്ത്യയിലേക്കുള്ള പ്രവേശനവും അവയുടെ ഉപയോഗവും നിയമാനുസൃതമാക്കാൻ ഈ ചട്ടം ശുപാർശ ചെയ്യുന്നു.
ക്യാമറയെ ചതിക്കാന്‍ നമ്പര്‍ പ്ലേറ്റ് മറച്ചു, പക്ഷേ ആര്‍ടിഒയുടെ കണ്ണ് ചതിച്ചു!
അന്തർ-രാജ്യ പൊതു ഗതാഗത ഇതര വാഹന ചട്ടങ്ങൾക്ക് കീഴിൽ വരുന്ന വാഹനങ്ങളിൽ, രാജ്യത്ത് താമസിക്കുന്ന കാലയളവിൽ, താഴെപ്പറയുന്ന രേഖകൾ ഉണ്ടാകണം. സാധുവായ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, സാധുവായ ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ അന്തർദേശീയ ഡ്രൈവിംഗ് പെർമിറ്റ് (ഏതാണോ ബാധകം അത്), സാധുവായ ഇൻഷുറൻസ് പോളിസി, സാധുവായ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് (ഉത്ഭവ രാജ്യത്ത് ബാധകമാണെങ്കിൽ) എന്നീ രേഖകള്‍ ആണ് അവ.
ചാക്ക് നിറയെ നാണയവുമായി വന്ന്; വണ്ടിയും വാങ്ങിപ്പോയി- വൈറലായി യുവാവ്
മുകളിൽ സൂചിപ്പിച്ച രേഖകൾ ഇംഗ്ലീഷ് ഇതര ഭാഷയിലാണെങ്കിൽ, അവ നൽകുന്ന അധികാരികളുടെ അംഗീകാരമുള്ള ഒരു ഇംഗ്ലീഷ് വിവർത്തനം, യഥാർത്ഥ രേഖകൾക്കൊപ്പം സൂക്ഷിക്കണം.
ഇന്ത്യയില്‍ അല്ലാതെ മറ്റേതെങ്കിലും രാജ്യത്ത് രജിസ്റ്റർ ചെയ്‍ത മോട്ടോർ വാഹനങ്ങളിൽ പ്രാദേശിക യാത്രക്കാരെയും ഉല്‍പ്പന്നങ്ങളെയും കൊണ്ടുപോകാൻ ഇന്ത്യയുടെ പ്രദേശത്തിനുള്ളിൽ അനുവദിക്കില്ല.
കേസായി, പൊലീസായി..; നമ്പര്‍പ്ലേറ്റ് പോയാല്‍ ഇനി പണി പാളും!
ഇന്ത്യയില്‍ അല്ലാതെ മറ്റേതെങ്കിലും രാജ്യത്ത് രജിസ്റ്റർ ചെയ്‍ത മോട്ടോർ വാഹനങ്ങൾ, 1988 ലെ മോട്ടോർ വെഹിക്കിൾ നിയമം സെക്ഷൻ 118 പ്രകാരമുള്ള നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കേണ്ടതുണ്ട് എന്നും ഈ കരട് വിജഞാപനം വ്യക്തമാക്കുന്നു.
യൂണിറ്റിന് രണ്ടുരൂപ, ഇന്ത്യയിലെ ഏറ്റവും ചെലവുകുറഞ്ഞ 'കറന്‍റടി പമ്പുകള്‍' ഇവിടെ!
രാജ്യതലസ്ഥാനമായ ദില്ലിയെ (Delhi) പലപ്പോഴും രാജ്യത്തിന്‍റെ ഇവി (ഇലക്‌ട്രിക് വെഹിക്കിൾ) തലസ്ഥാനം എന്നും വിളിക്കാറുണ്ട്. ഇപ്പോഴിതാ ഈ വിളിപ്പേര് അന്വര്‍ത്ഥമാക്കുന്ന നീക്കങ്ങളാണ് ദില്ലി സര്‍ക്കാര്‍ വീണ്ടും നടത്തുന്നത്. ജൂൺ 27-നകം ദില്ലിയില്‍ 100 ഇവി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് ദില്ലി വൈദ്യുതി മന്ത്രി സത്യേന്ദർ ജെയിൻ പ്രഖ്യാപിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. യൂണിറ്റിന് രണ്ടുരൂപ നിരക്കിലാണ് ഈ ഇവി ചാർജിംഗ് സ്റ്റേഷനുകൾ വരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ നമ്പര്‍ പ്ലേറ്റ് ഇല്ലെങ്കില്‍ പാടുപെടും; ഇതാ അറിയേണ്ടതെല്ലാം
ദില്ലി, ഇവി ലോകത്തേക്കുള്ള മുന്നേറ്റത്തിന് നേതൃത്വം നൽകുന്നു എന്നും ഇത്തരം വാഹനങ്ങൾ എത്രയും വേഗം ജനകീയമാക്കുന്നതിന് തങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നുമാണ് ഇവിടുത്തെ എഎപി സർക്കാർ അവകാശപ്പെടുന്നത്. വിപണിയിൽ ലഭ്യമാകുന്ന ഇലക്ട്രിക്ക് മോഡലുകളുടെ സാധ്യതകള്‍ അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ നഗരത്തിലുടനീളമുള്ള ചാർജിംഗ് പോയിന്റുകളുടെ എണ്ണം ഗണ്യമായി ഉയരുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട് എന്നും ദില്ലി വൈദ്യുതി മന്ത്രി പറയുന്നു.
നമ്പര്‍പ്ലേറ്റില്ലാത്ത ബൈക്കില്‍ കുട്ടിറൈഡറും ഗേള്‍ ഫ്രണ്ടും; ഉടമയെ തപ്പിയ എംവിഡി ഞെട്ടി!
"ചാർജിംഗ് ചെലവ് താങ്ങാനാവുന്നതാണെങ്കിൽ, അത് ഒരു വലിയ നേട്ടമായിരിക്കും. 2022 ജൂൺ 27-നകം ദില്ലി സർക്കാർ 100 ഇവി-ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും. ഈ സ്‍മാർട്ട് ചാർജിംഗ് സ്റ്റേഷനുകൾക്ക് രാജ്യത്തെ ഏറ്റവും കുറഞ്ഞ സർവീസ് ചാർജുകൾ ഉണ്ടായിരിക്കും. അതായത് യൂണിറ്റിന് വെറും രണ്ട് രൂപ.." ജെയിൻ അടുത്തിടെ ഒരു വാര്‍ത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ദില്ലിക്ക് പിന്നീട് 900 ഇവി ചാര്‍ജ്ജിംഗ് പോയിന്റുകൾ കൂടി ലഭിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്‍കൂട്ടറിലെ 'സെക്സ്', പരിഹാസവുമായി അയല്‍ക്കാര്‍, പുലിവാല് പിടിച്ച് യുവതി!
ദില്ലി സർക്കാരിന്റെ മൊത്തത്തിലുള്ള ലക്ഷ്യം 2025-ഓടെ ഇവിടെയുള്ള വാഹന വിൽപ്പനയുടെ 25 ശതമാനം എങ്കിലും ഇലക്ട്രിക്ക് മോഡലുകൾ സ്വന്തമാക്കുക എന്നതാണ്. 2020 ഓഗസ്റ്റിൽ ദില്ലി സര്‍ക്കാര്‍ പുറത്തിറക്കിയ ഇവി പോളിസിയിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. റോഡ് നികുതിയിൽ നിന്ന് ഇലക്ട്രിക്ക് മോഡലുകളെ പൂർണ്ണമായും ഒഴിവാക്കിയ ആദ്യ സംസ്ഥാനവും ദില്ലിയാണ്. ഒപ്പം ഇത്തരം വാഹനങ്ങള്‍ക്കുള്ള രജിസ്ട്രേഷൻ ഫീസും സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു.
"ബോള്‍ട്ട് ചതിച്ചാശാനേ.." വ്യാജ നമ്പര്‍പ്ലേറ്റ് പരാതിയില്‍ പൊലീസ് പറയുന്നത് ഇങ്ങനെ!
