അതേസമയം വാനുകളുടെ വിഭാഗത്തിലെ വില്‍പ്പനയിലെ ഉയർച്ച മൂലം മാരുതിക്ക് മേല്‍പ്പറഞ്ഞ നഷ്‍ടങ്ങളെല്ലാം നികത്തപ്പെട്ടു എന്ന് ഫിനാന്‍ഷ്യല്‍ എക്സപ്രസ് ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മാരുതിയുടെ എസ്‌യുവി സെഗ്‌മെന്‍റ് കമ്പനിയുടെ തന്നെ പാസഞ്ചർ വാഹന വില്‍പ്പനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ പിന്നോക്കാവസ്ഥയിലാണ്. മാരുതി സുസുക്കി ഇന്ത്യ തങ്ങളുടെ ബ്രെസ്സ, എർട്ടിഗ, എസ്-ക്രോസ്, XL6 ഓഫറുകൾ ഉള്ള SUV സെഗ്‌മെന്റിൽ, കഴിഞ്ഞ വർഷം ജൂലൈയെ അപേക്ഷിച്ച് വില്‍പ്പന കുത്തനെ ഇടിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. 32,272 യൂണിറ്റുകളെ അപേക്ഷിച്ച് 23,272 വിൽപ്പനയാണ് നേടിയത്. ഇത് വാര്‍ഷിക വില്‍പ്പനയുടെ അടിസ്ഥാനത്തില്‍ ഈ വിഭാഗത്തില്‍ 28 ശതമാനം കുറവ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
കഴിഞ്ഞ മാസത്തെ വാഹന വില്‍പ്പന കണക്കുകള്‍; മാരുതി, ഹ്യുണ്ടായി, ടാറ്റ, മഹീന്ദ്ര
മാത്രമല്ല, 2021 ജൂലൈയിൽ 1,450 കാറുകൾ വിറ്റപ്പോൾ ഇടത്തരം കാർ വിൽപ്പന 1,379 യൂണിറ്റായി കുറഞ്ഞു. അതേസമയം വാനുകളുടെ വിഭാഗത്തിലെ വില്‍പ്പനയിലെ ഉയർച്ച മൂലം മാരുതിക്ക് മേല്‍പ്പറഞ്ഞ നഷ്‍ടങ്ങളെല്ലാം നികത്തപ്പെട്ടു എന്ന് ഫിനാന്‍ഷ്യല്‍ എക്സപ്രസ് ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2022 ജൂലൈ മാസത്തില്‍ കമ്പനി 13,048 ഇക്കോ വാനുകൾ വിറ്റഴിച്ചു. ഇതനുസരിച്ച് കഴിഞ്ഞ ജൂലൈ മാസത്തില്‍ വിറ്റ 10,057 നെ അപേക്ഷിച്ച് 29 ശതമാനം വർധിച്ചു എന്നാണ് കണക്കുകള്‍.
ടൊയോട്ട ഉള്‍പ്പെട മറ്റ് ഒഇഎമ്മുകളുമായുള്ള സംയുക്ത സംരംഭത്തിന്‍റെ ഭാഗമായുള്ള കമ്പനിയുടെ വിൽപ്പന കഴിഞ്ഞ വർഷം വിറ്റ 4,738 വാഹനങ്ങളെ അപേക്ഷിച്ച് 9,939 യൂണിറ്റുകളിൽ ഒന്നിലധികം വർധനവ് രേഖപ്പെടുത്തി. കയറ്റുമതി 20,311 ആയിരുന്നു, കമ്പനി 21,224 യൂണിറ്റുകൾ കയറ്റുമതി ചെയ്ത 2021 ജൂലൈയുമായി താരതമ്യപ്പെടുത്തുമ്പോൾ നേരിയ ഇടിവ്. എൽസിവി വിൽപന 2,816 യൂണിറ്റായി തുടർന്നു.
വില്‍പ്പനയില്‍ 44 ശതമാനം വാർഷിക വളർച്ചയുമായി സ്‍കോഡ
2022 ജൂലൈ മാസത്തിൽ മാരുതി സുസുക്കിയുടെ മൊത്തം വിൽപ്പന 1,75,916 യൂണിറ്റുകളാണ് എന്നാണഅ കണക്കുകള്‍. ആഭ്യന്തര വിൽപ്പന, ഒഇഎം, കയറ്റുമതി എന്നിവ യഥാക്രമം 1,45,666 യൂണിറ്റുകളും 9,939 യൂണിറ്റുകളും 20,311 യൂണിറ്റുകളുമാണ്. അള്‍ട്ടോയും എസ് പ്രെസോയും ഉള്‍പ്പെടുന്ന എൻട്രി ലെവൽ മിനി സെഗ്‌മെന്റ് 2021 ജൂലൈയിലെ 19,685 യൂണിറ്റുകളിൽ നിന്ന് മൊത്തം 20,333 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി. കോംപാക്റ്റ് സെഗ്‌മെന്‍റ് (ബലെനോ, ഡിസയർ, ഇഗ്‌നിസ്, സെലേറിയോ, സ്വിഫ്റ്റ്, ടൂർ എസ്, വാഗൺആർ) അക്കൗണ്ട് 84,818 യൂണിറ്റുകൾ, യുവി ശ്രേണി (ബ്രെസ, എർട്ടിഗ, എസ്-ക്രോസ്, XL6) 2022 ജൂലൈയിൽ മൊത്തം 23,272 യൂണിറ്റുകൾ വിറ്റഴിച്ചു.
മാരുതി സുസുക്കി ഇക്കോ വാൻ 2022 ജൂലൈയിൽ 13,048 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ മാസത്തെ 10,057 യൂണിറ്റുകളിൽ നിന്നാണ് ഇക്കോയുടെ ഈ വളര്‍ച്ച. ആഭ്യന്തര യാത്രാ വാഹന വിഭാഗത്തിൽ 6.8 ശതമാനം വിൽപന വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്. കമ്പനി 2022 ജൂലൈയിൽ സൂപ്പർ കാരി എൽസിവിയുടെ 2,816 യൂണിറ്റുകൾ വിറ്റഴിച്ചു. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ ഇത് 2,768 യൂണിറ്റുകള്‍ ആയിരുന്നു.
വില്‍പ്പന ഇടിഞ്ഞ് ചൈനീസ് വണ്ടിക്കമ്പനി
2023 സാമ്പത്തിക വർഷം ഒന്നാം പാദത്തിൽ എംഎസ്‌ഐ ഇരട്ടി ലാഭം നേടി 1,013 കോടി രൂപയായി. കഴിഞ്ഞ പാദത്തിലെ 441 കോടി രൂപയുടെ അറ്റാദായത്തിൽ നിന്ന് 129 ശതമാനം വർദ്ധനവ്. ആഭ്യന്തര വിപണിയിലെ വിൽപ്പന ഒന്നാം പാദത്തിൽ 389,494 ആയിരുന്നു. ഇതേ കാലയളവിൽ കയറ്റുമതി 69,437 യൂണിറ്റില്‍ എത്ത. ഇത് എക്കാലത്തെയും ഉയർന്ന നിലയിലെത്തി. എന്നിരുന്നാലും, പ്രധാനമായും ആഭ്യന്തര മോഡലുകളുടെ ഉൽപാദന കാലതാമസത്തിന് ചിപ്പ് ക്ഷാമം കാരണമായി കമ്പനി കുറ്റപ്പെടുത്തുന്നു.
അടുത്തിടെ ഫെയ്‌സ്‌ലിഫ്റ്റ് ചെയ്‍ത ബ്രെസ പുറത്തിറക്കുകയും പുതിയ ഗ്രാൻഡ് വിറ്റാര അനാവരണം ചെയ്യുകയും ചെയ്‌ത് മാരുതി സുസുക്കി ഇന്ത്യ അതിന്റെ എസ്‌യുവി പോർട്ട്‌ഫോളിയോ നവീകരിച്ചു. ഗ്രാൻഡ് വിറ്റാര ഉത്പാദനം ഈ വർഷം അവസാനം ഒക്ടോബറിൽ ആരംഭിക്കും. അടുത്തിടെ പുറത്തിറക്കിയ ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറുമായി എസ്‌യുവി അതിന്റെ അടിസ്ഥാന ഭാഗങ്ങള്‍ പങ്കിടുന്നു.
എന്താണ് മാരുതി ഇക്കോ?
ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കിയില്‍ നിന്ന് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്നാണ് ഇക്കോ. മാരുതി സുസുക്കിയുടെ ജനപ്രിയ വാനായ ഈക്കോയ്‍ക്ക് അടുത്തിടെ 12 വയസ് തികഞ്ഞിരുന്നു. മൈക്രോവാന്‍ വിഭാഗത്തില്‍ വേഴ്‍സയ്ക്ക് പകരക്കാരനായി 12 വർഷം മുമ്പ് ഇന്ത്യയിൽ വിൽപ്പനയ്‌ക്ക് എത്തിയ മോഡലാണിത്.
കൂറ്റന്‍ മതിലിനടിയില്‍ ടൊയോട്ടയുടെ കരുത്തന്‍ പപ്പടമായി, കുലുക്കമില്ലാതെ പജേറോ!
2010 ജനുവരിയില്‍ വിപണിയില്‍ എത്തിയ ഈക്കോയുടെ ഒരുലക്ഷത്തിലധികം യൂണിറ്റുകള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ നിരത്തിലെത്തി. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും വില്‍പ്പന ക്രമാനുഗതമായി ഉയര്‍ന്നു. ഇന്ത്യയിലെ വാന്‍ ശ്രേണിയുടെ 90 ശതമാനവും കയ്യിലൊതുക്കുന്നത് മാരുതി ഈക്കോയാണെന്നുമാണ് കണക്കുകള്‍. മൂന്ന് കാർഗോ വേരിയന്റുകളിലും നാല് പാസഞ്ചർ വേരിയന്റുകളിലും ഒരു ആംബുലൻസ് വേരിയന്റുകളിലുമാണ് മാരുതി ഇക്കോ വാൻ വാഗ്ദാനം ചെയ്യുന്നത്. മാരുതി ഇക്കോയുടെ ടോപ്പ്-സ്പെക്ക് ട്രിമ്മിന്റെ എക്സ്-ഷോറൂം വില 7.29 ലക്ഷം രൂപ വരെയാണ്. 2021 മാർച്ചിൽ എല്ലാ കാറുകൾക്കും കേന്ദ്രം നിർബന്ധമാക്കിയതിന് പിന്നാലെ 2021 ഡിസംബറില്‍ ഇക്കോയിൽ പാസഞ്ചർ എയർബാഗുകൾ മാരുതി അവതരിപ്പിച്ചിരുന്നു.
ഇന്ത്യയിലെ മറ്റ് വാനുകളെ അപേക്ഷിച്ച് കൂടുതല്‍ യാത്രാസുഖം നല്‍കുന്ന മോഡലാണ് ഈക്കോയെന്നാണ് മാരുതി അവകാശപ്പെടുന്നത്. ഇക്കോയുടെ ഉടമകളില്‍ 66 ശതമാനം ആളുകളും ദീര്‍ഘദൂര യാത്രകള്‍ക്ക് ആശ്രയിക്കുന്ന വാഹനമാണ് ഈക്കോയെന്നുമാണ് മാരുതിയുടെ വാദം. 2019-20 വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന 10 വാഹനങ്ങളില്‍ ഈക്കോയും സ്ഥാനം പിടിച്ചിരുന്നു.
ചൂടപ്പം പോലെ വണ്ടിക്കച്ചവടം, 57 ശതമാനം വളര്‍ച്ച; ആറാടുകയാണ് ടാറ്റ!
രാജ്യത്തെ പുതുക്കിയ സുരക്ഷാ - മലീനികരണ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പുതുക്കിയ ഇക്കോയെ മാര്‍ച്ചിലാണ് മാരുതി അവതരിപ്പിച്ചത്. അഞ്ച് സീറ്റര്‍, ഏഴ് സീറ്റര്‍ പതിപ്പിലും കാര്‍ഗോ വാനായും മാരുതി ഈക്കോ വിപണിയില്‍ ലഭ്യമാണ്. മെക്കാനിക്കല്‍ ഫീച്ചേഴ്സില്‍ മാറ്റമില്ല. പെട്രോള്‍, സിഎന്‍ജി വകഭേദങ്ങളാണ് ഈക്കോയ്ക്കുമുള്ളത്. സിഎന്‍ജിയില്‍ 63 ബിഎച്ച്‍പി കരുത്തും 85 എന്‍എം ടോര്‍ഖും ലഭിക്കും. 5 സ്പീഡാണ് ഗിയര്‍ബോക്സ്. സിഎന്‍ജിയില്‍ 21.94 കിലോമീറ്റര്‍ മൈലേജും കമ്പനി വാഗ്ദാനം ചെയ്യുന്നു.
സുരക്ഷാ മാനദണ്ഡങ്ങളും ബിഎസ്6 എന്‍ജിനും എത്തുന്നതോടെ ഈ വാഹനം നിര്‍ത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും സുരക്ഷാ സന്നാഹങ്ങള്‍ ശക്തിപ്പെടുത്തി ഈക്കോയെ കമ്പനി തിരിച്ചെത്തിയിരിക്കുകയായിരുന്നു. ഈക്കോയുടെ ശ്രേണിയില്‍ മാരുതി മുമ്പ് നിരത്തില്‍ എത്തിച്ചിരുന്ന ഓംനി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാനാവാത്തതിനെ തുടര്‍ന്ന് നിര്‍ത്തിയിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് ഈക്കോയെ മാരുതി കൂടുതല്‍ കരുത്തനാക്കിയത്. ഭാവിയില്‍ നടപ്പാക്കാനിരിക്കുന്ന ക്രാഷ് ടെസ്റ്റിനെ അതിജീവിക്കാന്‍ കഴിയുന്ന ദൃഢമായ മെറ്റലുകള്‍ കൊണ്ട് വാഹനത്തിന്‍റെ മുന്‍ഭാഗത്തെ കമ്പനി പുതുക്കി പണിതിട്ടുണ്ട്. വാഹനത്തിന്‍റെ ബിഎസ്6 സിഎന്‍ജി വകഭേദവും അടുത്തിടെ വിപണിയിലെത്തിയിരുന്നു.
കാര്‍ വാങ്ങാന്‍ കാശില്ലേ? ഇതാ ആശ തീര്‍ക്കാന്‍ കിടിലന്‍ പദ്ധതിയുമായി ടാറ്റ!
