ഇപ്പോഴിതാ 2022 ജൂലൈയിലെ വില്‍പ്പന കണക്കുകള്‍ പുറത്തു വരുമ്പോള്‍ ടാറ്റാ മോട്ടോഴ്സ് 57 ശതമാനം വാർഷിക വിൽപ്പന വളർച്ചനേടി എന്നാണ് പുതിയ റിപ്പോര്‍ട്ട്. 

ടുത്തകാലത്തായി പ്രമുഖ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് ഇന്ത്യൻ വിപണിയിൽ അമ്പരപ്പിക്കുന്ന വിൽപ്പന നമ്പറുകൾ തുടർച്ചയായി നേടിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ 2022 ജൂലൈയിലെ വില്‍പ്പന കണക്കുകള്‍ പുറത്തു വരുമ്പോള്‍ ടാറ്റാ മോട്ടോഴ്സ് 57 ശതമാനം വാർഷിക വിൽപ്പന വളർച്ചനേടി എന്നാണ് പുതിയ റിപ്പോര്‍ട്ട്. 2021 ജൂലൈയിൽ 30,185 വാഹനങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ മാസം 47,505 വാഹനങ്ങൾ വിറ്റഴിച്ചു എന്നാണ് കണക്കുകള്‍.

ജനം നെക്സോണിന് പിന്നാലെ പായുന്നു, ജനത്തിന് പിന്നാലെ ഓടിപ്പാഞ്ഞിട്ടും രണ്ടാമനായി മാരുതി!

2022 ജൂലൈയിലെ ഏറ്റവും ഉയർന്ന സിഎൻജി വിൽപ്പനയായിരുന്നുവെന്ന് ടാറ്റ മോട്ടോഴ്‌സ് അവകാശപ്പെടുന്നു. കഴിഞ്ഞ മാസം ടിഗോർ സിഎൻജിയും ടിയാഗോ സിഎൻജിയും ഉൾപ്പെടെ 5,293 സിഎൻജി കാറുകൾ കമ്പനി വിറ്റു. കൂടാതെ, ടാറ്റയുടെ മൊത്തം വിൽപ്പനയുടെ 64 ശതമാനം എസ്‌യുവി വിൽപ്പനയാണ് സംഭാവന ചെയ്യുന്നത്. ഇത് പ്രതിവർഷം 105 ശതമാനം വിൽപ്പന വളർച്ച റിപ്പോർട്ട് ചെയ്യുന്നു. ബ്രാൻഡിന്റെ ഏറ്റവും ചെറിയ എസ്‌യുവിയായ ടാറ്റ പഞ്ചിനും കാർ വാങ്ങുന്നവരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ടാറ്റ മോട്ടോഴ്‌സ് 2022 ജൂലൈയിൽ 11,007 പഞ്ച് എസ്‌യുവികൾ വിറ്റു. 2021 ഒക്ടോബർ 18-ന് ലോഞ്ച് ചെയ്‍തതിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.

ടാറ്റ മോട്ടോഴ്‌സ് 2022 ജൂലൈയിൽ 4,022 ഇലക്ട്രിക് വാഹനങ്ങൾ വിറ്റഴിച്ചു. ഇത് പ്രതിവർഷം 566 ശതമാനം വിൽപ്പന വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ മാസം 604 ഇലക്ട്രിക് വാഹനങ്ങളാണ് ടാറ്റ രാജ്യത്ത് വിറ്റഴിച്ചത്. ടാറ്റ മോട്ടോഴ്‌സ് 2022 ജൂണിൽ 45,197 വാഹനങ്ങൾ വിറ്റഴിച്ചു. ഇതനുസരിച്ച് പ്രതിമാസം 9.5 ശതമാനം വിൽപ്പന വളർച്ചയാണ് കമ്പനി റിപ്പോർട്ട് ചെയ്‍തത്.

കാര്‍ വാങ്ങാന്‍ കാശില്ലേ? ഇതാ ആശ തീര്‍ക്കാന്‍ കിടിലന്‍ പദ്ധതിയുമായി ടാറ്റ!

നിലവിൽ ടിയാഗോ, ടിഗോർ, ആൾട്രോസ്, നെക്‌സോൺ, സഫാരി, ഹാരിയർ എന്നിവ ടാറ്റ മോട്ടോഴ്‌സ് ഇന്ത്യൻ വിപണിയിൽ വിൽക്കുന്നുണ്ട്. ഇവി വിഭാഗത്തിൽ, നെക്‌സോൺ ഇവിയും ടിഗോർ ഇവിയും വിൽക്കുന്നു. സമീപഭാവിയിൽ അള്‍ട്രോസ്, പഞ്ച് എന്നിവയുടെ വൈദ്യുതീകരിച്ച പതിപ്പുകളും കമ്പനി അവതരിപ്പിക്കും. കൂടാതെ, ടാറ്റ 2024 ഓടെ രാജ്യത്ത് Curvv കൺസെപ്റ്റ് അടിസ്ഥാനമാക്കിയുള്ള ഇവിയും അവതരിപ്പിക്കും.

ടാറ്റ മോട്ടോഴ്‌സ് 2022 ജൂലൈയിൽ 34,154 വാണിജ്യ വാഹനങ്ങൾ വിറ്റഴിച്ചു. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ 23,848 വാണിജ്യ വാഹനങ്ങൾ വിറ്റ സ്ഥാനത്താണിത്. 43 ശതമാനം വളർച്ചയാണ് കമ്പനിയുടെ വാർഷിക വിൽപ്പന വളർച്ച രേഖപ്പെടുത്തിയിരിക്കുന്നത്. 2022 ജൂലൈയിൽ കമ്പനി 2,681 വാണിജ്യ വാഹനങ്ങൾ കയറ്റുമതി ചെയ്‍തു. കഴിഞ്ഞ വർഷം ഇതേ മാസത്തെ 2,052 യൂണിറ്റുകളിൽ നിന്ന് 31 ശതമാനം വാർഷിക കയറ്റുമതി വളർച്ച രേഖപ്പെടുത്തി.

അതേസമയം ടാറ്റയില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുമ്പോള്‍ ഡൽഹി ട്രാ൯സ്പോ൪ട്ട് കോ൪പ്പറേഷനിൽ (ഡിടിസി) നിന്ന് 1500 ഇലക്ട്രിക് ബസുകളുടെ ഓ൪ഡ൪ കഴിഞ്ഞ ദിവസം കമ്പനി സ്വന്തമാക്കിയിരുന്നു. കൺവെ൪ജ൯സ് എന൪ജി സ൪വീസസ് ലിമിറ്റഡിനു കീഴിലുള്ള ടെ൯ഡ൪ വഴിയാണ് വാണിജ്യവാഹനങ്ങളുടെ ഇന്ത്യയിലെ ഏറ്റവും വലിയ നി൪മ്മാതാക്കളായ ടാറ്റ മോട്ടോഴ്‍സ് ഈ അഭിമാനാ൪ഹമായ നേട്ടം സ്വന്തമാക്കിയത് എന്ന് കമ്പനി പറയുന്നു.

ആറുമാസത്തിനിടെ ആറാടി വാഗണാര്‍, നെഞ്ചുവിരിച്ച് അഞ്ചിലെത്തി നെക്സോണ്‍!

കരാ൪ പ്രകാരം ടാറ്റ മോട്ടോഴ്‍സ് പൂ൪ണ്ണമായി നി൪മ്മിച്ച 12 മീറ്റ൪ എയ൪ കണ്ടീഷ൯ഡ് ലോ ഫ്ളോ൪ ഇലക്ട്രിക് ബസുകളുടെ വിതരണവും പ്രവ൪ത്തനവും പരിപാലനവും 12 വ൪ഷത്തേക്ക് നി൪വഹിക്കും. ഇലക്ട്രിക് ബസുകൾക്കായുള്ള ദില്ലി ട്രാ൯സ്പോ൪ട്ട് കോ൪പ്പറേഷന്‍റെ ഏറ്റവും ഉയ൪ന്ന ഓ൪ഡറാണിത്. സുസ്ഥിരവും പരിസ്ഥിതി സൗഹൃദവും മിതമായ നിരക്കിലുള്ളതുമായ പൊതുഗതാഗതം സാധ്യമാക്കുന്നതിനുള്ള ഉന്നത നിലവാരമുള്ള സാങ്കേതികവിദ്യയാണ് ടാറ്റ സ്റ്റാ൪ബസ് ഇലക്ട്രിക് ബസുകൾ നൽകുന്നത്. യാത്രക്കാ൪ക്ക് സുരക്ഷിതവും സുഗമവും സുഖകരവുമായ യാത്രയ്ക്കായുള്ള ആധുനിക ഫീച്ചറുകളാൽ സജ്ജവുമാണ് ഈ ബസുകൾ എന്നും കമ്പനി പറയുന്നു.

മറ്റ് ചില ടാറ്റാ വാര്‍ത്തകളില്‍, ടാറ്റ നെക്‌സോൺ ഇവി മാക്‌സിന് ലോഞ്ച് ചെയ്‌തതിന് ശേഷമുള്ള ആദ്യ വില വർദ്ധനവ് ലഭിച്ചു. ഈ ഇലക്ട്രിക് എസ്‌യുവിയുടെ വില 60,000 രൂപ വരെ വർദ്ധിപ്പിച്ചു, അതിന്റെ ശ്രേണി ഇപ്പോൾ , എക്സ്-ഷോറൂം വില 18.34 ലക്ഷം രൂപയിൽ ആരംഭിക്കുന്നു. ടാറ്റ മോട്ടോഴ്‌സ് അടുത്തിടെയാണ് ഇന്ത്യയിൽ പുതിയ നെക്‌സോൺ ഇവി മാക്‌സ് അവതരിപ്പിച്ചത്. ഇത് സ്റ്റാൻഡേർഡ് നെക്‌സോൺ ഇവിയേക്കാൾ 40 ശതമാനം കൂടുതൽ ഡ്രൈവിംഗ് ശ്രേണി വാഗ്ദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇപ്പോൾ, ഔദ്യോഗിക ലോഞ്ച് ചെയ്‍ത് രണ്ട് മാസത്തിനുള്ളിൽ, ഈ ഇലക്ട്രിക് എസ്‌യുവിയുടെ വില കമ്പനി വർദ്ധിപ്പിച്ചിരിക്കുകയാണ്.

ഒന്നിടറിയെങ്കിലും വീഴാതെ പിടിച്ചുനിന്ന് മാരുതി, പക്ഷേ പത്താമനായി ടാറ്റ!