ഒക്ടോബറിൽ ഹോണ്ട കാറുകൾക്ക് ആകർഷകമായ ഓഫറുകൾ നൽകുന്നു, പ്രത്യേകിച്ച് എലിവേറ്റ് എസ്‌യുവിയിൽ. ടോപ്പ്-സ്പെക്ക് ZX വേരിയന്റിന് 1.32 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കുമ്പോൾ മറ്റ് വേരിയന്റുകളിലും കാര്യമായ കിഴിവുകളുണ്ട്. 

ക്ടോബറിൽ കാർ വാങ്ങുന്നവർക്കായി ജാപ്പനീസ് ജനപ്രിയ വാഹന ബ്രാൻഡായ ഹോണ്ട ചില ആകർഷകമായ ഓഫറുകൾ വാഗ്‍ദാനം ചെയ്തിട്ടുണ്ട്. ജനപ്രിയ എസ്‌യുവിയായ ഹോണ്ട എലിവേറ്റിലാണ് കമ്പനി ഏറ്റവും ഉയർന്ന കിഴിവ് വാഗ്ദാനം ചെയ്യുന്നത്. ടോപ്പ്-സ്‌പെക്ക് ZX വകഭേദത്തിൽ ഉപഭോക്താക്കൾക്ക് 1.32 ലക്ഷം വരെ ആനുകൂല്യങ്ങൾ ലഭിക്കും. അതേസമയം VX വകഭേദത്തിൽ 73,000 രൂപ വരെ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, V വകഭേദത്തിൽ 57,000 രൂപ വരെയും അടിസ്ഥാന SV വകഭേദത്തിൽ 25,000 രൂപ വരെയും ലാഭിക്കാം. കിഴിവുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഉപഭോക്താക്കൾക്ക് അവരുടെ അടുത്തുള്ള ഡീലർഷിപ്പുമായി ബന്ധപ്പെടാം.

പവർട്രെയിൻ

1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഹോണ്ട എലിവേറ്റിന് കരുത്ത് പകരുന്നത്, ഇത് 121 bhp പരമാവധി പവറും 145 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. ഉപഭോക്താക്കൾക്ക് മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ നിന്ന് തിരഞ്ഞെടുക്കാം.

ഫീച്ചറുകൾ

എസ്‌യുവി 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 7 ഇഞ്ച് സെമി-ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, സിംഗിൾ-പാനൽ സൺറൂഫ് തുടങ്ങിയ സവിശേഷതകൾ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു. കൂടാതെ, സുരക്ഷയ്ക്കായി എസ്‌യുവിയിൽ ആറ് എയർബാഗുകൾ ഉണ്ട്. ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ് തുടങ്ങിയ എസ്‌യുവികളുമായി എലിവേറ്റ് മത്സരിക്കുന്നു.

ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.