ദില്ലി, ജമ്മു, ലഖ്‍നൌ, ബറേലി, കൊല്‍ക്കത്ത, റാഞ്ചി, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ, പൂനെ എന്നീ നഗരങ്ങളില്‍ നടന്ന പ്രത്യേക റൈഡില്‍ ഹോണ്ട ഹൈനസ് സിബി350 വാഹനവുമായി ഇരുനൂറിലധികം റൈഡര്‍മാര്‍ പങ്കെടുത്തതായും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കൊച്ചി: ജാപ്പനീസ് (Japnese) ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (Honda) രാജ്യത്തെ 11 പ്രധാന നഗരങ്ങളില്‍ ഹൈനസ് സിബി350 'റൈഡ് ഫോര്‍ പ്രൈഡ്' സംഘടിപ്പിച്ചു. ദില്ലി, ജമ്മു, ലഖ്‍നൌ, ബറേലി, കൊല്‍ക്കത്ത, റാഞ്ചി, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ, പൂനെ എന്നീ നഗരങ്ങളില്‍ നടന്ന പ്രത്യേക റൈഡില്‍ ഹോണ്ട ഹൈനസ് സിബി350 വാഹനവുമായി ഇരുനൂറിലധികം റൈഡര്‍മാര്‍ പങ്കെടുത്തതായും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Honda 2Wheelers : 30 ലക്ഷം യൂണിറ്റ് കയറ്റുമതി നാഴികക്കല്ല് പിന്നിട്ട് ഹോണ്ട ടൂ വീലേഴ്‍സ് ഇന്ത്യ
സായുധ സേനയിലെ വിശിഷ്‍ട അംഗങ്ങളും തങ്ങളുടെ ഹൈനസ് സിബി350യോടൊപ്പം റൈഡില്‍ പങ്കാളികളായി. യുദ്ധത്തില്‍ പങ്കെടുത്തവരും, വീരമൃത്യുവരിച്ചവരുടെ കുടുംബങ്ങളും ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുത്തു. ഇവര്‍ക്കുള്ള അനുമോദന ചടങ്ങോടെയാണ് റൈഡ് ഫോര്‍ പ്രൈഡ് സമാപിച്ചത് എന്നും കമ്പനി അറിയിച്ചു.
ചുരുങ്ങിയ കാലയളവ് കൊണ്ട് ഉപഭോക്താക്കള്‍ക്കിടയില്‍ വന്‍ശ്രദ്ധ പിടിച്ചുപറ്റിയ ഹൈനസ് സിബി350, സിബി350ആര്‍എസ് മോഡലുകള്‍ സായുധ സേനാംഗങ്ങള്‍ക്കായി പ്രത്യേക വിലയില്‍ രാജ്യത്തുടനീളമുള്ള 35 സിഎസ്‍ഡി ഡിപ്പോകളില്‍ ഹോണ്ട ഇന്ത്യ ലഭ്യമാക്കിയിട്ടുണ്ട്. 92.7 ബിഗ് എഫ് എം റേഡിയോ സ്റ്റേഷനുമായി ചേര്‍ന്നാണ് റാലി സംഘടിപ്പിച്ചത്.
Honda Hawk 11 : ഹോണ്ട ഹോക്ക് 11 കഫേ റേസർ അവതരിപ്പിച്ചു
ഹൈനസ് സിബി350 റൈഡ് ഫോര്‍ പ്രൈഡ്, സായുധ സേനയുടെ ധൈര്യത്തെയും ത്യാഗത്തെയും ആഘോഷിക്കുകയും, ഈ ധീരജവാന്മാരുടെ കുടുംബങ്ങളെ അഭിവാദ്യം ചെയ്യുകയുമാണെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍, യദ്വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു. സായുധ സേനയിലെ അംഗങ്ങളും ഞങ്ങളോടൊപ്പം ചേര്‍ന്ന് ഹൈനസ് സിബി350യുടെ ഒന്നാം വാര്‍ഷിക നാഴികക്കല്ല് ആഘോഷിക്കുന്നത് അഭിമാനകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
2022 എആര്‍ആര്‍സി ഹോണ്ട റേസിങ് ഇന്ത്യന്‍ ടീമിന് മികച്ച തുടക്കം
കൊച്ചി: തായ്‍ലാന്‍ഡിലെ (Thailand) ചാങ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ തുടങ്ങിയ ഏഷ്യാ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പില്‍ (എആര്‍ആര്‍സി) ഹോണ്ട റേസിങ് (Honda Racing) ഇന്ത്യന്‍ ടീമിന് മികച്ച തുടക്കം. ഏഷ്യാ പ്രൊഡക്ഷന്‍ 250 ക്ലാസിലെ ആദ്യറേസില്‍ അവസാന ലാപ്പ് വരെ സ്ഥിരത നിലനിര്‍ത്തിയ ടീമിന്‍റെ പരിചയസമ്പന്നനായ റൈഡര്‍ രാജീവ് സേതു വിലപ്പെട്ട മൂന്ന് പോയിന്റുകള്‍ സ്വന്തമാക്കി. 13-ാം സ്ഥാനത്താണ് രാജീവ് സേതു ഫിനിഷ് ചെയ്‍തത് എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Honda Shine : 5,000 രൂപ വരെ ക്യാഷ്ബാക്കിൽ ഹോണ്ട ഷൈൻ
ടീമിന്‍റെ മറ്റൊരു റൈഡറായ സെന്തില്‍കുമാറിന് മത്സരം പൂര്‍ത്തിയാക്കാനായില്ല. മൂന്നാം ലാപ്പില്‍ 16-ാം സ്ഥാനത്തേക്ക് പോയ രാജീവ് സേതു മികച്ച പ്രകടനത്തിലൂടെ തിരിച്ചുവരികയായിരുന്നു. എപി250 ക്ലാസ് യോഗ്യതാറൗണ്ടില്‍ 1:54.936 സമയ വേഗലാപ്പുമായി രാജീവ് സേതു 13-ാം സ്ഥാനം നേടിയപ്പോള്‍, സെന്തില്‍ കുമാറിന് 16-ാം സ്ഥാനം ലഭിച്ചു (വേഗമേറിയ ലാപ്: 1:55.804).
എപി250 ക്ലാസില്‍ ആദ്യരണ്ടുസ്ഥാനങ്ങളും ഹോണ്ട റൈഡര്‍മാര്‍ നേടി. ആസ്ട്ര ഹോണ്ട റേസിങിന്റെ റേസ ഡാനിക്ക അഹ്റന്‍സ്, ഹോണ്ട റേസിങ് തായ്ലന്‍ഡിന്റെ പിയാവത് പാറ്റൂമിയോസ് എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയത്. അതേസമയം, കൗമാര താരങ്ങള്‍ക്കുള്ള തായ്ലന്‍ഡ് ടാലന്റ് കപ്പിന്റെ ആദ്യറേസില്‍ ഹോണ്ട ഇന്ത്യയുടെ സാര്‍ഥക് ചവാന്‍ 12ാം സ്ഥാനത്ത് മത്സരം പൂര്‍ത്തിയാക്കി. ആരോഗ്യനില മോശമായതിനാല്‍ കാവിന്‍ ക്വിന്റല്‍ മത്സരത്തില്‍ പങ്കെടുത്തില്ല.
ഹോണ്ട CB500X-ന്റെ വില ഒരു ലക്ഷം രൂപ കുറച്ചു
രണ്ടുവര്‍ഷത്തെ ഇടവേളക്ക് ശേഷം ഇഡിമിത്സു ഹോണ്ട റേസിങ് ഇന്ത്യ ടീമിന് ഇതൊരു നല്ല തുടക്കമായിരുന്നുവെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ബ്രാന്‍ഡ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ് പ്രഭു നാഗരാജ് പറഞ്ഞു.
30 ലക്ഷം യൂണിറ്റ് കയറ്റുമതി നാഴികക്കല്ല് പിന്നിട്ട് ഹോണ്ട ടൂ വീലേഴ്‍സ് ഇന്ത്യ
ജാപ്പനീസ് (Japanese) ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‍കൂട്ടർ ഇന്ത്യ ( Honda 2Wheelers India) പുതിയ നാഴികക്കല്ല് കൈവരിച്ചതായി പ്രഖ്യാപിച്ചു. ഇത്തവണ, ജാപ്പനീസ് ഇരുചക്ര വാഹന ബ്രാൻഡിന്റെ ഇന്ത്യൻ വിഭാഗം അതിന്റെ 21-ാം വർഷത്തെ പ്രവർത്തനത്തിൽ 30 ലക്ഷം യൂണിറ്റുകളുടെ സഞ്ചിത കയറ്റുമതി കൈവരിച്ചതായി പ്രഖ്യാപിച്ചെന്ന് ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു.
റോഡപകടം, പരിക്കേറ്റയാളെ കോരിയെടുത്ത് കാറിലാക്കി ആശുപത്രിയിലേക്ക് പാഞ്ഞ് താരം, കയ്യടിച്ച് ജനം!
2001-ൽ ആക്ടിവയുമായി ഹോണ്ട 2 വീലേഴ്‍സ് ഇന്ത്യ കയറ്റുമതി ആരംഭിച്ചു. കമ്പനിയുടെ ക്യുമുലേറ്റീവ് കയറ്റുമതി 2016ൽ 15 ലക്ഷം കവിഞ്ഞു. അടുത്ത 15 ലക്ഷം കയറ്റുമതി വെറും അഞ്ച് വർഷത്തിനുള്ളിൽ കൂട്ടിച്ചേർക്കപ്പെട്ടു.
കമ്പനി ഒരു പുതിയ വിദേശ ബിസിനസ് വിപുലീകരിക്കുകയും 2020-ൽ അമേരിക്ക, ജപ്പാൻ, യൂറോപ്പ് തുടങ്ങിയ വികസിത വിപണികളിലേക്ക് അതിന്റെ ആഗോള കയറ്റുമതി കാൽപ്പാടുകൾ വിപുലീകരിക്കുകയും ചെയ്തു. ഗുജറാത്തിലെ വിത്തലാപൂരിലെ ഫാക്ടറിയില്‍ നിന്നാണ് കമ്പനിയുടെ കയറ്റുമതി.
ഗുജറാത്ത് പ്ലാന്‍റില്‍ വീണ്ടും കാറ്റാടി യന്ത്രം സ്ഥാപിച്ച് ഹോണ്ട ടൂ വീലേഴ്‍സ്
ആഗോള കയറ്റുമതിയിൽ കമ്പനിയുടെ സുസ്ഥിരമായ പരിശ്രമത്തിന്റെ തെളിവാണ് ഇത്തരം നാഴികക്കല്ലുകളെന്ന് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‍കൂട്ടർ ഇന്ത്യ മാനേജിംഗ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ അത്സുഷി ഒഗാറ്റ പറഞ്ഞു. ഡിയോ സ്‌കൂട്ടറിന്റെ നേതൃത്വത്തിൽ കമ്പനി സ്‌കൂട്ടറുകളും മോട്ടോർസൈക്കിളുകളും ഉൾപ്പെടെ കയറ്റുമതി പോർട്ട്‌ഫോളിയോ വിപുലീകരിക്കുകയാണെന്ന് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യയുടെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ യാദ്വീന്ദർ സിംഗ് ഗുലേരിയ പറഞ്ഞു.
