ഇന്ത്യൻ സർക്കാർ 15 ടാറ്റ കർവ്വ് ഇവികൾ നേപ്പാൾ സർക്കാരിന് കൈമാറി. കാലാവസ്ഥാ വ്യതിയാനം ചർച്ച ചെയ്യുന്നതിനായി കാഠ്മണ്ഡുവിൽ നടന്ന 'കാലാവസ്ഥാ വ്യതിയാനം, പർവതങ്ങൾ, മനുഷ്യരാശിയുടെ ഭാവി' എന്ന ആഗോള സംവാദത്തിന്റെ ഭാഗമായാണ് കൈമാറ്റം.

ന്ത്യൻ സർക്കാർ 15 യൂണിറ്റ് ടാറ്റ കർവ്വ് ഇവികൾ നേപ്പാൾ സർക്കാരിന് കൈമാറി. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെയും കാലാവസ്ഥാ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള പരസ്പര പ്രതിബദ്ധതയുടെയും പ്രതീകമായാണ് ഈ സംരംഭം 2025 മെയ് 16 മുതൽ 18 വരെ കാഠ്മണ്ഡുവിൽ നടക്കുന്ന 'കാലാവസ്ഥാ വ്യതിയാനം, പർവതങ്ങൾ, മനുഷ്യരാശിയുടെ ഭാവി' എന്ന ആഗോള സംവാദത്തിന്റെ ഉദ്ഘാടനമായ സാഗർമാത സംബാദിനുള്ള പിന്തുണയുടെ ഭാഗമായി നേപ്പാളിലെ ഇന്ത്യൻ അംബാസഡർ ശ്രീ നവീൻ ശ്രീവാസ്തവ, നേപ്പാളിന്റെ വിദേശകാര്യ മന്ത്രി ഡോ. അർസു റാണ ഡ്യൂബ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൈമാറ്റം.

ടാറ്റ മോട്ടോഴ്‌സ് അടുത്തിടെ ക‍വ്വ് ഇവി , ടിയാഗോ ഇവി എന്നിവ ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ എത്തിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു . ടാറ്റ ഇവി ശ്രേണിയിലുള്ള എല്ലാ മോഡലുകളും രാജ്യത്തുടനീളമുള്ള എല്ലാ സർക്കാർ വകുപ്പുകൾക്കുമായി ഗവൺമെന്റ് ഇ മാർക്കറ്റ്പ്ലേസിൽ (GeM) വിൽപ്പനയ്ക്ക് ലഭ്യമാകുമെന്ന വാർത്തകളും ഉണ്ടായിരുന്നു. 

ടാറ്റ കർവ്വ് ഇവി എസ്‌യുവി-കൂപ്പെ ശൈലിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്, കൂടാതെ ഇന്ത്യയിൽ ലഭ്യമായ ഏറ്റവും സുരക്ഷിതമായ എസ്‌യുവികളിൽ ഒന്നാണിത്. ഫ്ലഷ് ഡോർ ഹാൻഡിലുകൾ, വെന്റിലേറ്റഡ് സീറ്റുകൾ, പനോരമിക് സൺറൂഫ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനായി 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനായി 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ തുടങ്ങിയ സവിശേഷതകൾ ഇതിൽ ഉൾപ്പെടുന്നു. ടോപ്പ്-ഓഫ്-ദി-ലൈൻ വേരിയന്റിനൊപ്പം ഇതിന് ലെവൽ-2 ADAS ലഭിക്കുന്നു, കൂടാതെ BNCAP (ഭാരത് നാഷണൽ കാർ അസസ്‌മെന്റ് പ്രോഗ്രാം) യുടെ 5 5-സ്റ്റാർ സുരക്ഷാ റേറ്റിംഗും ഇതിന് ലഭിച്ചു.

ക‍ർവ്വ് ഇവിയെ 2024 സെപ്റ്റംബറിൽ ആണ് കമ്പനി ഇന്ത്യയിൽ പുറത്തിറക്കിയത്. 45 kWh ഉം 55 kWh ഉം ഉള്ള രണ്ട് ബാറ്ററി ഓപ്ഷനുകൾ കർവ്വിന് ലഭിക്കുന്നു. ഒറ്റ ചാർജിൽ 500 കിലോമീറ്ററിൽ കൂടുതൽ സഞ്ചരിക്കാൻ ഇതിന് കഴിയുമെന്ന് ബ്രാൻഡ് അവകാശപ്പെടുന്നു. 17.49 ലക്ഷം മുതൽ 22.24 ലക്ഷം രൂപ വരെയാണ് ഇന്ത്യയിൽ ടാറ്റ കർവ്വിന്‍റെ എക്സ്-ഷോറൂം വില. 

ടാറ്റാ കർവ്വ് ഇവിയിൽ ഇക്കോ, സിറ്റി, സ്പോർട്ട് എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകൾ ലഭ്യമാണ്. സ്പോർട്ട് മോഡിൽ 160 കിലോമീറ്ററും ബാക്കിയുള്ളവയിൽ 120 കിലോമീറ്ററുമാണ് കർവ്വ് ഇവിയുടെ പരമാവധി വേഗത. കൂപ്പെ ഇലക്ട്രിക് എസ്‌യുവിക്ക് 8.6 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. കർവ്വ് ഇവിയിൽ 7.2kW എസി ചാർജർ സജ്ജീകരിച്ചിരിക്കുന്നു. ഇത് ബാറ്ററി 10 ശതമാനം മുതൽ 100 ശതമാനം വരെ ചാർജ് ചെയ്യാൻ ഏകദേശം 7.9 മണിക്കൂർ എടുക്കും. 70kW ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച്, വെറും 40 മിനിറ്റിനുള്ളിൽ ബാറ്ററി 10 ശതമാനം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും. കൂടാതെ, ഒരു സ്റ്റാൻഡേർഡ് 15A വാൾ സോക്കറ്റ് വഴി ചാർജ് ചെയ്യുന്നതും പിന്തുണയ്ക്കുന്നു.