ഇന്നുവരെ, ഈ സൂപ്പർ എസ്‌യുവിയുടെ 20,000 യൂണിറ്റുകൾ നിർമ്മിച്ചതായി ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ലംബോർഗിനി ഉറൂസ് 2018-ൽ വിപണിയിൽ അവതരിപ്പിച്ചതിന് ശേഷം ഇറ്റാലിയൻ കമ്പനിയുടെ മൊത്തത്തിലുള്ള വിൽപ്പന ഇരട്ടിയാക്കിയതായി റിപ്പോര്‍ട്ട്. ഇന്നുവരെ, ഈ സൂപ്പർ എസ്‌യുവിയുടെ 20,000 യൂണിറ്റുകൾ നിർമ്മിച്ചതായി ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. 20,000 തികയുന്ന ഉറുസ് വയോള മിത്രാസ് ഫിനീഷിങ്ങില്‍ ഒരുക്കിയാണ് പുറത്തിറക്കിയിരിക്കുന്നത്. ജൂണ്‍ ഏഴാം തീയതി നിര്‍മാണം പൂര്‍ത്തിയാക്കിയ ഈ വാഹനം അസര്‍ബൈജാനിലുള്ള ഉപഭോക്താവിന് കൈമാറിയതായി കമ്പനി അറിയിച്ചു. 

ഇഷ്‍ടനമ്പറില്‍ ഒമ്പതുകളുടെ 'സംസ്ഥാനസമ്മേളനം', കിട്ടാന്‍ സൂപ്പര്‍താരം പൊടിച്ചത് 17 ലക്ഷം!

ഉറുസിന്‍റെ കുതിച്ചുയരുന്ന വിൽപ്പന കമ്പനിയുടെ സാന്റ് അഗത ബൊലോഗ്‌നീസ് ഫാക്ടറിയുടെ വലുപ്പം 80,000 മുതൽ 160,000 ചതുരശ്ര മീറ്ററായി ഇരട്ടിയാക്കാൻ കാരണമായതായി ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. കുതിച്ചുയരുന്ന ഡിമാൻഡിനനുസരിച്ച് പുതിയ നിർമ്മാണ സാങ്കേതികവിദ്യകൾ സ്വീകരിച്ചതിനാലാണിത്.

"അതൊരു അദൃശ്യശക്തിയോ..?" ഡ്രൈവറില്ലാതെ കാര്‍ നടുറോഡിലൂടെ, അമ്പരന്ന് ജനം!

ഈ സൂപ്പർ എസ്‌യുവി ഫോക്‌സ്‌വാഗൺ ഗ്രൂപ്പ് എം‌എൽ‌ബി ഇവോ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇരട്ട-ടർബോചാർജ്‍ഡ് 4.0-ലിറ്റർ V8 ആണ് കരുത്ത് പകരുന്നത്. ഇത് 6000rpm-ൽ 641 bhp കരുത്തും 2250rpm-ൽ 850 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. ഓൾ-വീൽ-ഡ്രൈവ് ഉറുസ് വെറും 3.6 സെക്കൻഡിനുള്ളിൽ നിശ്ചലാവസ്ഥയിൽ നിന്ന് 100 കിലോമീറ്ററിലേക്കും 12.8 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 200 കിലോമീറ്ററിലേക്കും 305 കിലോമീറ്റർ വേഗത കൈവരിക്കുമെന്ന് കമ്പനി പറയുന്നു. 

Lamborghini India : കാശുവീശി ഇന്ത്യന്‍ സമ്പന്നര്‍, ഈ വണ്ടിക്കമ്പനിക്ക് വമ്പന്‍ വളര്‍ച്ച!

ഉറൂസിന് ഇതുവരെ നിരവധി അവാർഡുകളും അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. കൂടാതെ ഉയർന്ന റോഡുകൾ മുതൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഓഫ്-റോഡ് സാഹചര്യങ്ങൾ അടക്കം ലോകമെമ്പാടുമുള്ള ഇവന്റുകളിൽ ഇത് ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ലംബോർഗിനിയുടെ അഭിപ്രായത്തിൽ, ലോകമെമ്പാടും മൊത്തം 360 ദശലക്ഷം കിലോമീറ്ററിലധികം വാഹനം സഞ്ചരിച്ചു.

2012-ൽ ബീജിംഗ് മോട്ടോർ ഷോയിൽ ഉറുസ് ആശയം അവതരിപ്പിച്ച ആദ്യ നിമിഷം മുതൽ, 2018-ൽ വിപണിയിൽ അരങ്ങേറ്റം കുറിക്കുന്നതുവരെ, ഓരോ വർഷവും ഉറൂസ് അതിന്റെ തുടർച്ചയായ ആകർഷണം തെളിയിച്ചുവെന്നും കമ്പനി പറയുന്നു. "ഒരു യഥാർത്ഥ ലംബോർഗിനിയാണിത്.. ഞങ്ങളുടെ സൂപ്പർ സ്പോർട്സ് പൈതൃകത്തിൽ നിന്നും ലോകത്തിലെ ആദ്യത്തെ സൂപ്പർ എസ്‌യുവി..” ലംബോർഗിനി ചെയർമാനും സിഇഒയുമായ സ്റ്റീഫൻ വിങ്കൽമാൻ പറഞ്ഞു. 

ചാക്ക് നിറയെ നാണയവുമായി വന്ന്; വണ്ടിയും വാങ്ങിപ്പോയി- വൈറലായി യുവാവ്

"ഞങ്ങളുടെ ആധികാരിക ഇറ്റാലിയൻ ബ്രാൻഡുമായി താദാത്മ്യം പ്രാപിക്കുന്നവർക്ക് ആഡംബരവും ഉയർന്ന പ്രകടനവുമുള്ള പ്രതിദിന ഡ്രൈവ് പ്രദാനം ചെയ്യുന്ന ഞങ്ങളുടെ സൂപ്പർ സ്‌പോർട്‌സ് മോഡൽ ശ്രേണികൾക്ക് അനുയോജ്യമായ ഒരു പൂരകമാണ് ഉറുസ്.." അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റോഡപകടം, പരിക്കേറ്റയാളെ കോരിയെടുത്ത് കാറിലാക്കി ആശുപത്രിയിലേക്ക് പാഞ്ഞ് താരം, കയ്യടിച്ച് ജനം!

നിരവധി പുതിയ ഉപഭോക്താക്കളെ ആകർഷിക്കുന്നതിന് ഉറൂസിന് കഴിഞ്ഞു എന്നും 2017 ഡിസംബറിൽ ലോഞ്ച് ചെയ്‍തതിന് ശേഷം 2018 ലെ ലോക പര്യടനത്തിൽ ഇത് ഉപഭോക്താക്കൾക്ക് പരിചയപ്പെടുത്തിയെന്നും കമ്പനി പറയുന്നു. വെറും നാല് മാസത്തിന് ശേഷം, 114 നഗരങ്ങൾ കവർ ചെയ്‍തു. പ്രാരംഭ ഓർഡറുകളിൽ 70 ശതമാനം പുതിയ ലംബോർഗിനി ഉപഭോക്താക്കളിൽ നിന്നാണ് വന്നത്, മോഡലിന്റെ ആവശ്യം വളരെ സുസ്ഥിരമായതിനാൽ കഴിഞ്ഞ നാല് വർഷമായി കമ്പനി 500 ജീവനക്കാരെ കൂടി നിയമിച്ചുവെന്നും ലംബോര്‍ഗിനി പറയുന്നു.

 Honda city hybrid EV : കൊതിപ്പിക്കും മൈലേജ്,അമ്പരപ്പിക്കും സുരക്ഷ,ഞെട്ടിക്കും വില; ഇതാ പുത്തന്‍ ഹോണ്ട സിറ്റി!

ആഗോളതലത്തില്‍ തന്നെ ലംബോര്‍ഗിനിയുടെ ടോപ്പ് സെല്ലിങ്ങ് വാഹനമാകാന്‍ ഉറുസിന് സാധിച്ചിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്. കഴിഞ്ഞ വര്‍ഷം ലംബോര്‍ഗിനിയുടെ മൊത്തം വില്‍പ്പന 8405 യൂണിറ്റായിരുന്നു. ഇതില്‍ 5021 ഉറുസ് ആയിരുന്നെന്നും നിര്‍മാതാക്കള്‍ അറിയിച്ചിട്ടുണ്ട്. ഇന്ത്യയിലെ വലിയ സ്വീകാര്യതയാണ് ഉറുസിനുള്ളത്. ഇതിനോടകം ഉറുസിന്റെ 400 യൂണിറ്റാണ് ഇന്ത്യയില്‍ എത്തിയിട്ടുള്ളത്. സെപ്റ്റംബര്‍ 2021 മുതല്‍ 2022 മാര്‍ച്ച് വരെയുള്ള കാലയളവില്‍ 100 യൂണിറ്റാണ് ഇന്ത്യയില്‍ വിറ്റഴിച്ചത്.