മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയുടെ ബുക്കിംഗ് ആരംഭിച്ചതായും വാഹനം ജൂലൈ 20 ന് അനാച്ഛാദനം ചെയ്യും എന്നും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹ്യുണ്ടായി ക്രെറ്റ , കിയ സെൽറ്റോസ് എന്നിവയുടെ എതിരാളികളായി മാരുതിയും ടൊയോട്ടയും ചേര്‍ന്ന് വികസിപ്പിക്കുന്ന പുതിയ മിഡ്-സൈസ് എസ്‌യുവിയെ ഗ്രാൻഡ് വിറ്റാര എന്ന് വിളിക്കുമെന്ന് മാരുതി സുസുക്കി സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് . മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയുടെ ബുക്കിംഗ് ആരംഭിച്ചതായും വാഹനം ജൂലൈ 20 ന് അനാച്ഛാദനം ചെയ്യും എന്നും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

മാരുതി ഇന്ത്യയുടെ ജനപ്രിയ കാർ നിർമ്മാണ കമ്പനിയായി തുടരുന്നത് ഇങ്ങനെ

മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയുടെ ബുക്കിംഗ് 11,000 രൂപയ്ക്കാണ് ആരംഭിച്ചത്. മോഡൽ നെക്‌സ റീട്ടെയിൽ ശൃംഖലയ്ക്ക് കീഴിൽ വിൽക്കും. വാഹനം ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് നെക്സ ഡീലർഷിപ്പ് സന്ദർശിച്ചോ അല്ലെങ്കിൽ ഔദ്യോഗിക നെക്സ ഓൺലൈൻ ചാനലിലൂടെയോ ബുക്ക് ചെയ്യാം.

 പുതിയ ടൊയോട്ട-മാരുതി മോഡല്‍, പ്രതീക്ഷിക്കുന്ന 21 പ്രധാന സവിശേഷതകൾ

അടുത്തിടെ പുതുക്കിയ ബ്രെസയുടെയും എസ്-ക്രോസിന്‍റെയും രൂപത്തിൽ മാരുതി സുസുക്കിക്ക് ഇതുവരെ രണ്ട് എസ്‌യുവികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ ലാഭകരമായ മിഡ്-സൈസ് എസ്‌യുവി സ്‌പെയ്‌സിൽ സ്ഥാനം നേടുന്നതിൽ കമ്പനി പരാജയപ്പെട്ടു. അതുകൊണ്ടുതന്നെ ഗ്രാൻഡ് വിറ്റാര, മാരുതിയെ ഈ സെഗ്മെന്‍റില്‍ കാലുറപ്പിക്കാൻ സഹായിക്കുക മാത്രമല്ല, നിലവിലുള്ള പവർഹൗസുകളിലേക്കുള്ള വെല്ലുവിളി ഏറ്റെടുക്കുകയും ചെയ്യുന്നു.

Ertiga Facelift : 8.35 ലക്ഷം രൂപയ്ക്ക് മാരുതി സുസുക്കി എർട്ടിഗ ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കി

വാഹനത്തിന്‍റെ പ്രൊഡക്ഷൻ മോഡലിനായി മാരുതി തിരഞ്ഞെടുക്കുന്ന പേര് ഏറെ കൌതുകകരമാണ്. കാരണം പുതുക്കിയ ബ്രെസയുടെ പേരിൽ നിന്ന് മാരുതി സുസുക്കി അടുത്തിടെ 'വിറ്റാര' ഒഴിവാക്കിയിരുന്നു. പുതിയ ഇടത്തരം എസ്‌യുവിയെ വിറ്റാര എന്ന് വിളിക്കുമെന്നായിരുന്നു ഇതുവരെയുള്ള ഊഹാപോഹങ്ങൾ.

ഇത് 'സ്റ്റിക്കര്‍ ഒട്ടിക്കല്‍' അല്ല, കളി മാറുന്നു; പുതിയ കൂട്ടുകൃഷിയുമായി മാരുതിയും ടൊയോട്ടയും!

കർണാടകയിലെ ടൊയോട്ട കിർലോസ്‌കർ മോട്ടോർ പ്ലാന്റിൽ നിർമിക്കുന്ന ഗ്രാൻഡ് വിറ്റാരയ്‌ക്കായി മാരുതി വലിയ തയ്യാറെടുപ്പുകള്‍ നടത്തുകയാണ്. സുസുക്കിയും ടൊയോട്ടയും സംയോജിപ്പിച്ച് പുതിയ മിഡ്-സൈസ് എസ്‌യുവി വികസിപ്പിക്കുന്നു, ഇത് ഇന്ത്യയിലെ രണ്ട് ബ്രാൻഡുകൾക്ക് കീഴിൽ രണ്ട് വ്യത്യസ്ത മോഡലുകളായി വിൽക്കും. ടൊയോട്ട കിർലോസ്‌കർ മോട്ടോർ ജൂലൈ ഒന്നിന് അർബൻ ക്രൂയിസർ ഹൈറൈഡർ അനാവരണം ചെയ്‍തിരുന്നു. ഇത് അതിന്റെ സെഗ്‌മെന്റിലെ ആദ്യത്തെ ശക്തമായ ഹൈബ്രിഡ് വാഹനമായിരിക്കും. മാരുതിയും വരാനിരിക്കുന്ന ഗ്രാൻഡ് വിറ്റാരയെ മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് സജ്ജീകരിക്കുന്നു, അത് എതിരാളികൾക്കിടയിൽ സവിശേഷമായ ഒരു നിർദ്ദേശമാക്കി മാറ്റുന്നു.

Vehicle Scrappage : ഇനി വണ്ടി പൊളിക്കാനും മാരുതി, ഇതാ ആ പൊളിക്കലിനെപ്പറ്റി അറിയേണ്ടതെല്ലാം!

നിലവിലുള്ള മോഡലുകളുടെ അപ്‌ഡേറ്റുകൾ അനുസരിച്ച്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയുടെ ഉള്ളിൽ ഒരു മൈൽ നീളമുള്ള ഫീച്ചറുകളുടെ ഒരു ലിസ്റ്റ് പാക്ക് ചെയ്യാനുള്ള സാധ്യത കൂടുതലാണ്. ഹുഡിന് കീഴിൽ, 1.5 ലിറ്റർ പെട്രോൾ യൂണിറ്റ് സ്ഥാനം പടിച്ചേക്കാം. ഇത് ഒരു ഇലക്ട്രിക് മോട്ടോറുമായി സംയോജിപ്പിച്ചേക്കും. ഏകദേശം 105 bhp പവർ ആയിരിക്കും ഔട്ട്പുട്ട്. ട്രാൻസ്‍മിഷൻ തിരഞ്ഞെടുപ്പുകളിൽ അഞ്ച് സ്‍പീഡ് മാനുവലും ആറ് സ്‍പീഡ് എടി യൂണിറ്റും ഉൾപ്പെടാം.

ആരോരും അറിയാതെ പടിയിറങ്ങിപ്പോയ അൾട്ടോ കെ10 തിരിച്ചുവരുന്നു!