പ്രീമിയറിന് മുന്നോടിയായി, ഇലക്ട്രിക് വാഹനത്തിന്റെ ഇന്റീരിയറിന്‍റെ ദൃശ്യങ്ങൾ മെഴ്‌സിഡസ് പങ്കിട്ടു.
ജര്‍മ്മന്‍ (German) ആഡംബര വാഹന ബ്രാന്‍ഡായ മെഴ്‌സിഡസ് ബെൻസിന്‍റെ (Mercedes Benz)വരാനിരിക്കുന്ന ഇലക്ട്രിക് എസ്‌യുവി 2023 ഇക്യുഎസിന്റെ (Mercedes Benz EQS SUV) ഇന്റീരിയറുകൾ വെളിപ്പെടുത്തി. EQS ഇലക്ട്രിക് എസ്‌യുവി ഏപ്രിൽ 19 ന് ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കും. പ്രീമിയറിന് മുന്നോടിയായി, ഇലക്ട്രിക് വാഹനത്തിന്റെ ഇന്റീരിയറിന്‍റെ ദൃശ്യങ്ങൾ മെഴ്‌സിഡസ് പങ്കിട്ടു.
റോഡപകടം, പരിക്കേറ്റയാളെ കോരിയെടുത്ത് കാറിലാക്കി ആശുപത്രിയിലേക്ക് പാഞ്ഞ് താരം, കയ്യടിച്ച് ജനം!
മെഴ്‌സിഡസ് ബെൻസ് EQS ഇന്റീരിയർ
ഏഴ് യാത്രക്കാർക്ക് ഇരിക്കാൻ കഴിയുന്ന ആഡംബര ക്യാബിനാണ് പുതിയ ഇക്യുഎസിൽ ഉണ്ടാവുകയെന്ന് ചിത്രങ്ങൾ വ്യക്തമാക്കുന്നു. 2023 മെഴ്‌സിഡസ് ഇക്യുഎസ് എസ്‌യുവി ജർമ്മൻ കാർ നിർമ്മാതാക്കളിൽ നിന്നുള്ള ആദ്യത്തെ ഓൾ-ഇലക്‌ട്രിക് ലക്ഷ്വറി എസ്‌യുവിയും ഇക്യുഎസ് സെഡാനും ഇക്യുഇക്കും ശേഷം മെഴ്‌സിഡസ് ബെൻസിന്റെ സമർപ്പിത ഇലക്ട്രിക് വെഹിക്കിൾ ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ള മൂന്നാമത്തെ മോഡലും ആയിരിക്കും.
Child Car Seat : വീട്ടില്‍ കുട്ടിയും കാറും ഉണ്ടോ? എങ്കില്‍ ചൈല്‍ഡ് സീറ്റും നിര്‍ബന്ധം, കാരണം ഇതാണ്!
പുതിയ EQS എസ്‌യുവിയുടെ ഇന്റീരിയർ എല്ലാ വശങ്ങളിലും ആഡംബരവും ഡിസൈനും സാങ്കേതികവിദ്യയും പ്രകടമാക്കുന്നു. ഡാഷ്‌ബോർഡ് EQS സെഡാനോട് വളരെ സാമ്യമുള്ളതാണ്, കൂടാതെ ഭീമാകാരമായ ട്രിപ്പിൾ 56 ഇഞ്ച് MBUX ഹൈപ്പർസ്‌ക്രീൻ ഡിസ്‌പ്ലേയാണ് ആധിപത്യം പുലർത്തുന്നത്. ഫ്ലോട്ടിംഗ് സെന്റർ കൺസോളിനു താഴെ ഒരു വലിയ സ്റ്റവേജ് ബിൻ ഉണ്ട്. പ്രീമിയം ലെതർ അപ്ഹോൾസ്റ്ററി, മൈക്രോ ഫൈബർ, വുഡ് ഇൻസെർട്ടുകൾ, ഇലക്ട്രിക് കാറിന്റെ ആഡംബര ഘടകത്തെ വർധിപ്പിക്കുന്ന ആംബിയന്റ് ലൈറ്റിംഗ് എന്നിവയാൽ ക്യാബിൻ പൊതിഞ്ഞിരിക്കും.
Ankita Lokhande : ഗാരേജില്‍ കോടികളുടെ വണ്ടികള്‍, ഒരുകോടിയുടെ വണ്ടി വീണ്ടും സ്വന്തമാക്കി ജനപ്രിയ നടി!
സെഡാൻ പതിപ്പിനേക്കാൾ കൂടുതൽ സ്ഥലവും വൈവിധ്യവും വാഗ്ദാനം ചെയ്യാൻ പുതിയ EQS എസ്‌യുവിക്ക് സാധിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടാം നിര സീറ്റുകൾ വൈദ്യുതപരമായി ചാരി, മുൻസീറ്റുകളിലേതുപോലെ ഹെഡ്‌റെസ്റ്റുകളിൽ പാഡുകളുമായി വരുന്നു. കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാൻ മൂന്നാം നിരയുമുണ്ട്. ഇത് ഓപ്ഷണൽ ആയിരിക്കുമെന്ന് മെഴ്‌സിഡസ് സ്ഥിരീകരിച്ചു.
മെഴ്‌സിഡസിന്റെ എംഇഎ പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച മൂന്നാമത്തെ മോഡലായിരിക്കും മെഴ്‌സിഡസ് ഇക്യുഎസ് എസ്‌യുവി. സെഡാൻ ശ്രേണിക്ക് സമാനമായി, EQS എസ്‌യുവി പിന്നീട് അൽപ്പം ചെറിയ മോഡലായ EQE എസ്‌യുവിയുമായി ചേരും. ബാറ്ററികൾ EQS, EQE എന്നിവയിലേതിന് സമാനമായിരിക്കും. രണ്ട് വ്യത്യസ്‍ത ബാറ്ററി പായ്ക്കുകൾ ഉണ്ടാകും. ഒന്ന് 108 kWh കപ്പാസിറ്റി ഉള്ളപ്പോൾ മറ്റൊന്ന് 90 kWh പായ്ക്ക് ആയിരിക്കും. ഒറ്റ ചാർജിൽ പരമാവധി 600 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ബാറ്ററിക്ക് കഴിയും. 30 മിനിറ്റിനുള്ളിൽ 80 ശതമാനം വരെ റീചാർജ് ചെയ്യാം.
മകന് രണ്ടരക്കോടിയുടെ വണ്ടി സമ്മാനിച്ചെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി താരം
വടക്കേ അമേരിക്കയിൽ ഇലക്ട്രിക് കാറുകളുടെ നിർമ്മാണം ആരംഭിക്കുന്നതിനായി മെഴ്‌സിഡസ്-ബെൻസ് അടുത്തിടെ അമേരിക്കയിലെ അലബാമയിൽ ഒരു പുതിയ ബാറ്ററി ഫാക്ടറി തുറന്നിരുന്നു. അലബാമയിലെ ടസ്‌കലൂസയിലുള്ള ഫാക്ടറിയിലാണ് മെഴ്‌സിഡസ് ഇക്യുഎസ് എസ്‌യുവിയും ഇക്യുഎസ് എസ്‌യുവിയും നിർമ്മിക്കുന്നത്. 1997 മുതൽ M-ക്ലാസ് മുതൽ നിലവിലുള്ള GLE, GLS വരെയുള്ള വലിയ എസ്‌യുവികൾ കാർ നിർമ്മാതാവ് കൂട്ടിച്ചേർക്കുന്ന അതേ സൗകര്യമാണിത് .
മെഴ്‌സിഡസ് ബെൻസ് ഇന്ത്യ പദ്ധതികള്‍
ജർമ്മൻ ആഡംബര കാർ നിർമ്മാതാവ് അടുത്തിടെ എസ്-ക്ലാസ് മെയ്ബാക്ക് പുറത്തിറക്കി. മുൻനിര ഇക്യുഎസ് സെഡാൻ ഇന്ത്യയിൽ നിർമ്മിക്കുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നിരുന്നാലും, EQS എസ്‌യുവി ഇവിടെ അവതരിപ്പിക്കുമോ എന്നതിനെക്കുറിച്ച് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരണമില്ല.
Sources : HT Times Auto, Autocar India
മെയ്‍ബാക്ക് ജിഎല്‍എസ് പരീക്ഷണവുമായി മെഴ്‍സിഡസ് ബെന്‍സ്
ജര്‍മ്മന്‍ (German) ആഡംബര വാഹന നിര്‍മ്മാതാക്കളായ മെഴ്‍സിഡസ് ബെന്‍സിന്‍റെ (Mercedes Benz) മെയ്‍ബാക്ക് ജിഎല്‍എസ് (Mercedes-Maybach GLS) 2021-ൽ ആണ് ഇന്ത്യയിൽ ലോഞ്ച് ചെയ്‍തത്. ജർമ്മൻ ഓട്ടോമൊബൈൽ ബ്രാൻഡ് ഇപ്പോൾ മോഡലിന്റെ മിഡ്-ലൈഫ് ഫെയ്‌സ്‌ലിഫ്റ്റിൽ പ്രവർത്തിക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ട്.
സ്‌പൈ ചിത്രങ്ങളിൽ കാണുന്നത് പോലെ, മുഖം മിനുക്കിയ മെയ്‍ബാക്ക് ജിഎല്‍എസ് (Mercedes-Maybach GLS) പരീക്ഷണ വാഹനത്തിന്‍റെ ഭൂരിഭാഗവും മറഞ്ഞിരിക്കുന്നില്ല, പിൻഭാഗത്തെ പ്രൊഫൈൽ ഒഴികെ. ഫ്രണ്ട് ഗ്രില്ലിന് ഒരു ചെറിയ കറുത്ത കാമഫ്ലേജ് ലഭിക്കുന്നു, അതേസമയം പിൻഭാഗം പുതുക്കിയ ടെയിൽ-ഗേറ്റും ഒരു കൂട്ടം പുതിയ എൽഇഡി ഹെഡ്‌ലാമ്പുകളും മറയ്ക്കുന്നു. യുഎസ്, യൂറോപ്യൻ വിപണികൾക്കായി വ്യത്യസ്‍ത ഡിസൈനുകളിൽ രണ്ടാമത്തേത് നൽകിയേക്കാമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പുതിയ മെഴ്‌സിഡസ്-മെയ്‌ബാക്ക് ഫെയ്‌സ്‌ലിഫ്റ്റിന്റെ സൈഡ് പ്രൊഫൈൽ വെളിപ്പെടുത്തുന്നത് മോഡൽ ബി-പില്ലറിനായി ക്രോം ഫിനിഷിംഗ് തുടരുന്നു, അതേസമയം ഡി-പില്ലറിലെ മെയ്ബാക്ക് ബാഡ്‌ജിംഗിന് മിസ് നൽകിയിട്ടുണ്ട്. പരീക്ഷണ വാഹനം അതിന്റെ വികസനത്തിന്റെ പ്രാരംഭ ഘട്ടത്തിലായിരിക്കാമെന്നും റിപ്പോര്‍ട്ടുകള്‍ സൂചന നൽകുന്നു.
വരാനിരിക്കുന്ന മെയ്‍ബാക്ക് ജിഎല്‍എസിന്റെ ഇന്റീരിയർ സംബന്ധിച്ച വിശദാംശങ്ങൾ ഇപ്പോൾ അജ്ഞാതമായി തുടരുമ്പോൾ, പുതിയ S-ക്ലാസിന് സമാനമായ അപ്‌ഡേറ്റുകൾ SUV-ക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതായത് പുതിയ സ്റ്റിയറിംഗ് വീലും ഏറ്റവും പുതിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ലഭിക്കും. 550 bhp കരുത്തും 730 Nm ടോര്‍ഖും ഉത്പാദിപ്പിക്കുന്ന അതേ 4.0-ലിറ്റർ, ട്വിൻ-ടർബോ V8 എഞ്ചിൻ ഉപയോഗിച്ച് ഈ മോഡൽ എത്താൻ സാധ്യതയുണ്ട്. ഈ മോട്ടോർ ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കാം. കൂടുതൽ വിശദാംശങ്ങൾ ഉടൻ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു.
