ഈ മോഡല്‍ ഇന്ന് വൈകിട്ട് ആറ് മണിക്ക് പ്രദര്‍ശിപ്പിക്കും. വാഹനത്തിന്‍റെ പ്രോട്ടോടൈപ്പ് ആയിരിക്കും ഇന്ന് കമ്പനി പ്രദര്‍ശിപ്പിക്കുക

1,000-കിലോമീറ്ററില്‍ അധികം റേഞ്ചുള്ള പുതിയ ഇവി കണ്‍സെപ്റ്റിനെ അവതരിപ്പിക്കാന്‍ ജര്‍മ്മന്‍ (German) ആഡംബര വാഹന നിര്‍മ്മാതാക്കളായ മെഴ്‌സിഡസ് ബെന്‍സ് (Mercedes Benz) ഒരുങ്ങുന്നു. മെഴ്‌സിഡസ് ബെന്‍സ് വിഷന്‍ EQXX (Mercedes Benz Vision EQXX) എന്ന ഈ മോഡലിന്‍റെ കണ്‍സെപ്റ്റ് ഔദ്യോഗിക അരങ്ങേറ്റത്തിന് തയ്യാറെടുക്കുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ന് വൈകിട്ട് ആറ് മണിക്ക് ഒരു ഡിജിറ്റൽ പ്രീമിയർ വഴി ലാസ് വെഗാസിൽ (Las Vegas) നടക്കുന്ന കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോ (സിഇഎസ്) 2022-ൽ ജർമ്മൻ ഓട്ടോ ഭീമൻ ഈ കൺസെപ്റ്റ് ഇലക്ട്രിക് കാർ അനാവരണം ചെയ്യും.

കൊവിഡ് കേസുകൾ കൂടുന്നു, ഈ ഷോ ഒഴിവാക്കി ഈ വണ്ടിക്കമ്പനികളും

ഒറ്റ ചാര്‍ജ്ജില്‍ 1,000 കിലോമീറ്ററിലധികം ഓടാൻ കഴിയുമെന്ന അവകാശവാദത്തോടെ മെഴ്‌സിഡസ് EQXX ഇതിനകം തന്നെ ജനശ്രദ്ധ നേടിക്കഴിഞ്ഞ മോഡലാണ്. വിപണിയില്‍ എത്തിയാല്‍ ഒരു ഇലക്ട്രിക്ക് മോഡാല്‍ വാഗ്‍ദാനം ചെയ്യുന്ന ഏറ്റവും മികച്ച ശ്രേണി ആയിരിക്കും ഇത്. വാഹനത്തിന്‍റെ പ്രോട്ടോടൈപ്പ് ആയിരിക്കും ഇന്ന് മെഴ്‌സിഡസ് ബെന്‍സ് അവതരിപ്പിക്കുക. എന്നാല്‍ EQXX എപ്പോൾ ഉൽപ്പാദനത്തിലേക്ക് കടക്കും എന്നതിന് സ്ഥിരീകരണമില്ല.

മോഡലിന്‍റെ കണ്ണില്‍ കുരുങ്ങി പുലിവാലുപിടിച്ച് ചൈനയിലെ മെഴ്‌സിഡസ് ബെന്‍സ്!

വിഷൻ EQXXനെക്കുറിച്ച് മെഴ്‌സിഡസ് ബെൻസ് പറയുന്നത് , ഇലക്‌ട്രിക്കിൽ നയിക്കാനും കാർ സോഫ്റ്റ്‌വെയറിൽ എത്താനുമുള്ള തങ്ങളുടെ ലക്ഷ്യങ്ങളുടെ സാക്ഷ്യമാണ് എന്നാണ്. കമ്പനിയുടെ ഉടമകളായ ഡെയ്‌ലർ പറയുന്നതനുസരിച്ച്, അതിന്റെ ബാറ്ററിയുടെ ഊർജ്ജ സാന്ദ്രത മെഴ്‌സിഡസ്-ബെൻസ് ഇക്യുഎസിനേക്കാൾ 20 ശതമാനം കൂടുതലായിരിക്കും. മെഴ്‌സിഡസ്-എഎംജി ഡിവിഷനും ഈ പദ്ധതിയിൽ പങ്കാളിയാണ്.

ജർമ്മൻ ഓട്ടോ ഭീമൻ പുറത്തുവിട്ട ടീസർ ചിത്രങ്ങൾ സൂചിപ്പിക്കുന്നത് EQXX കൺസെപ്റ്റ് ഇലക്ട്രിക് കാർ വൃത്തിയുള്ള ആകൃതികളുള്ളതും എയറോഡൈനാമിക്‌സ് അടിസ്ഥാനപരമായ പങ്ക് വഹിക്കുന്നതുമായ ഒരു രൂപകൽപ്പനയോടെയാണ് വരുന്നത് എന്നാണ്. EQXX-ന് ഒരു റെട്രോ സൗന്ദര്യാത്മകത ഉണ്ടായിരിക്കുമെന്ന് മുൻഭാഗത്തിന്റെ ചിത്രം സൂചിപ്പിക്കുന്നു. 

ഡീലര്‍മാരെ ഒഴിവാക്കിയുള്ള വണ്ടിക്കച്ചവടം പൊടിപൊടിക്കുന്നു, കയ്യടിച്ച് ഉടമകള്‍!

വിഷൻ EQXX-നെ കുറിച്ച് മെഴ്‍സിഡസ് ബെന്‍സ് നൽകിയിട്ടുള്ള ഒരേയൊരു ഡാറ്റ അതിന്‍റെ റേഞ്ച് മാത്രം ആണ്. ഒറ്റ ചാര്‍ജ്ജില്‍ 1,000 കിലോമീറ്റർ ലഭിക്കും എന്ന് അവർ പറയുന്നു. നിലവില്‍ ഒറ്റ ചാര്‍ജജ്ജില്‍ 770 കിലോമീറ്റർ സഞ്ചരിക്കാൻ കഴിവുള്ള EQS ആണ് ഏറ്റവും ശേഷിയുള്ള ഇലക്ട്രിക് മെഴ്‌സിഡസ് ബെൻസ്. EQXX ഒരു പടി കൂടി മുന്നോട്ട് പോകും. അതിന്റെ ബാറ്ററിയുടെ ശേഷി എന്താണെന്നോ ഏത് മോട്ടോർ സ്‍കീം സ്വീകരിക്കുമെന്നോ ഇതുവരെ അറിവായിട്ടില്ല. എങ്കിലും ഈ വാഹനത്തില്‍ ഒരുങ്ങുന്ന ബാറ്ററി പാക്കായിരിക്കും താരം. ഇതിന്റെ ശേഷിയെ ആശ്രയിച്ചായിരിക്കും റേഞ്ച് ലഭ്യമാകുക. മെഴ്‌സിഡീസ് അടുത്തിടെ അവതരിപ്പിച്ച ഇലക്ട്രിക് മോഡലായ EQC-യില്‍ നല്‍കിയിട്ടുള്ള ബാറ്ററിയെക്കാള്‍ ഉയര്‍ന്ന ശേഷിയുള്ള ബാറ്ററിയായിരിക്കും പുതിയ മോഡലില്‍ നല്‍കുക. ഇത് 20 ശതമാനം അധിക ഊര്‍ജം നല്‍കുമെന്നാണ് വിലയിരുത്തല്‍.

100 കിലോവാട്ട്സ് ലിഥിയം അയൺ ബാറ്ററി പായ്ക്കും 647 കിലോമീറ്റർ പരിധിയും വാഗ്ദാനം ചെയ്യുന്ന ടെസ്‌ല മോഡൽ എസ് പ്ലെയിഡാണ് നിലവില്‍ ഇവി വാഹനങ്ങളില്‍ ഏറ്റവും ദൈർഘ്യമേറിയത്. ലിഥിയം അയൺ സെല്ലുകളിൽ നിന്ന് കൂടുതൽ ഊർജ്ജം പുറത്തെടുക്കുന്നതിലൂടെ കൂടുതൽ കാര്യക്ഷമത വികസിപ്പിക്കാൻ മെഴ്‌സിഡസ് ബെൻസ് ശ്രമിക്കുന്നു. ഇതിന്‍റെ ഭാഗമായി ബാറ്ററി പായ്ക്കിന്റെ വലുപ്പം കുറയ്ക്കും. അതുകൊണ്ടുതന്നെ ചാർജ് ചെയ്യാൻ സമയമെടുക്കുമെന്നും അത്രയും ഭാരം ഉണ്ടാകാതിരിക്കുമെന്നും കൂടുതൽ ദൂരം നൽകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മെഴ്‌സിഡീസിന്റെ വാഹന വിദഗ്ധരുടെ വലിയ നിരയാണ് ഈ ഇലക്ട്രിക് വാഹനത്തിന്റെ പണിപ്പുരയിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. മെഴ്‌സിഡീസ് ബെന്‍സിന്റെ ഫോര്‍മുല വണ്‍ ഹൈ പെര്‍ഫോമെന്‍സ് വാഹനങ്ങളുടെ എന്‍ജിനും മറ്റും വികസിപ്പിക്കുന്നവരാണ് ഈ സംഘത്തില്‍. 

അതേസമയം 2030ഓടെ സമ്പൂർണമായും വൈദ്യുത വാഹനങ്ങളിലേക്ക്​ മാറാനൊരുങ്ങുകയാണ് മെഴ്​സിഡസ്​ ബെൻസ് എന്നാണ് റിപ്പോര്‍ട്ടുകള്‍. 2025 മുതൽ എല്ലാ മോഡലുകളിലും ബാറ്ററി-ഇലക്ട്രിക് വാഹന ഓപ്ഷനുകളും ബെൻസ്​ വാഗ്​ദാനം ചെയ്​തിട്ടുണ്ട്​. ഭാവിയിൽ ഇലക്ട്രിക് കാറുകൾക്കായി മൂന്ന് ഇവി ഡിസൈൻ തീമുകളും കമ്പനി വികസിപ്പിക്കും. ഇതോടൊപ്പം ഇവി ബാറ്ററികൾ നിർമിക്കാൻ എട്ട്​ കേന്ദ്രങ്ങൾ സ്ഥാപിക്കാനും നീക്കമുണ്ട്​. സ്വന്തമായി ബാറ്ററികൾ വികസിപ്പിക്കുന്നതിന്​ എട്ട് ജിഗാഫാക്​ടറികൾ സ്ഥാപിക്കാനും മെഴ്‌സിഡസ് പദ്ധതിയിടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ജിഗാഫാക്ടറികളില്‍ ഒരെണ്ണം അമേരിക്കയിലും നാലെണ്ണം ഫാക്ടറികൾ യൂറോപ്പിൽ മറ്റ്​ പങ്കാളികളുമായി ചേർന്നും സ്​ഥാപിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ദശകത്തി​ന്‍റെ അവസാനത്തോടെ പൂർണമായും ഇലക്ട്രിക്ക് ആകുകയാണ് കമ്പനിയുടെ ലക്ഷ്യം. 

സാങ്കേതിക തകരാര്‍, ഈ വാഹനങ്ങള്‍ തിരിച്ചുവിളിക്കാന്‍ ബെന്‍സ്

നാല് വർഷത്തിനുള്ളിൽ നിർമിക്കുന്ന ഓരോ മോഡലിനും സമാന്തരമായി ഇലക്​ട്രിക്​ വാഹനവും വാഗ്​ദാനം ചെയ്യുന്നു കമ്പനി. ഈ വർഷം അവസാനത്തോടെ മെഴ്‌സിഡസ് നാല് പൂർണ ഇലക്ട്രിക് കാറുകൾ അവതരിപ്പിക്കും. അടുത്ത വർഷത്തോടെ, മെഴ്‌സിഡസ് ഇക്യുഇ, ഇക്യുഎസ് എന്നിവയുടെ എസ്‌യുവി പതിപ്പുകളും അവതരിപ്പിക്കും. 2024 ഓടെ ആദ്യത്തെ ഫുൾ-ഇലക്ട്രിക് ജി ക്ലാസ് പുറത്തിറക്കും.