എന്നാല്‍ ഇപ്പോഴിതാ ജാപ്പനീസ് വാഹന നിർമ്മാതാക്കൾ 2024-ൽ മിത്സുബിഷി പജേറോ മിനിയെ വീണ്ടും അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി ഒരു പുതിയ മാധ്യമ റിപ്പോർട്ട് അവകാശപ്പെടുന്നു. 

1994-ൽ ആദ്യമായി പുറത്തിറക്കിയ മിത്സുബിഷി പജേറോ മിനി, ജാപ്പനീസ് വാഹന നിർമ്മാതാക്കളിൽ നിന്നുള്ള ഏറ്റവും വിജയകരമായ എസ്‌യുവികളില്‍ ഒന്നായിരുന്നു. അതിന്‍റെ ചെറിയ വലിപ്പവും ഭാരം കുറഞ്ഞ ശരീരവും ആകർഷകമായ ഓഫ്-റോഡ് കഴിവുകളും കാരണം എസ്‌യുവി വളരെ ജനപ്രിയമായിരുന്നു. എന്നാല്‍ 2012-ൽ മിത്സുബിഷി പജേറോ മിനി കോംപാക്ട് എസ്‌യുവി നിർത്തിയിരുന്നു.

മോന്‍സനാരാ മോന്‍, ആ വണ്ടി ഫെറാരിയെന്ന് പറഞ്ഞ് എംവിഡിയെയും പറ്റിച്ചു!

എന്നാല്‍ ഇപ്പോഴിതാ ജാപ്പനീസ് വാഹന നിർമ്മാതാക്കൾ 2024-ൽ മിത്സുബിഷി പജേറോ മിനിയെ വീണ്ടും അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി ഒരു പുതിയ മാധ്യമ റിപ്പോർട്ട് അവകാശപ്പെടുന്നു. പുതിയ മോഡൽ ഔദ്യോഗിക അവതരണത്തിന് ഏകദേശം തയ്യാറായിക്കഴിഞ്ഞതായും ബെസ്റ്റ് കാര്‍ വെബ്ബ് ജപ്പാനെ ഉദ്ദരിച്ച് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പജീറോ മിനിയുടെ രണ്ട് റെൻഡറിംഗുകളും ബെസ്റ്റ് കാര്‍ വെബ്ബ് പുറത്തിറക്കിയിട്ടുണ്ട്. പുതിയ മോഡൽ മുൻ മോഡലിന്റെ ചതുരാകൃതിയിലുള്ള, ബോക്‌സി ഡിസൈൻ നിലനിർത്തും; എന്നിരുന്നാലും, ഇത് ആധുനിക സ്റ്റൈലിംഗ് ഘടകങ്ങളുമായി വരും. 

ഇഷ്‍ടനമ്പറില്‍ ഒമ്പതുകളുടെ 'സംസ്ഥാനസമ്മേളനം', കിട്ടാന്‍ സൂപ്പര്‍താരം പൊടിച്ചത് 17 ലക്ഷം!

നിലവിലെ മിത്സുബിഷി എസ്‌യുവികൾക്ക് സമാനമായി, വരാനിരിക്കുന്ന പജേറോ മിനിക്ക് ഇടുങ്ങിയ ഹെഡ് ഒപ്‌റ്റിക്‌സും വിശാലമായ തിരശ്ചീന സ്ലാട്ടുകളാൽ പൊതിഞ്ഞ വലിയ റേഡിയേറ്റർ ഗ്രില്ലും ലഭിക്കാൻ സാധ്യതയുണ്ട്. മിതുസ്ബിഷിയുടെ മിനി വാഹനങ്ങൾ വികസിപ്പിച്ചെടുത്തത് നിസാന്റെ സംയുക്ത സംരംഭമായ എൻഎംകെവിയാണ്. നിസാൻ ഡേയ്‍സ് സീരീസ്, മിത്സുബിഷി ഇ കെ സീരീസ് എന്നിവയും മിത്സുബിഷി ഫാക്ടറിയിൽ നിസാന്റെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

വരാനിരിക്കുന്ന മിത്സുബിഷി പജീറോ മിനിയും എൻഎംകെവി നിർമ്മിക്കുമെന്ന് റിപ്പോർട്ട് അവകാശപ്പെടുന്നു. എന്നാൽ വികസനത്തിന് നേതൃത്വം നൽകുന്നത് മിത്സുബിഷിയാണ്. മൈൽഡ് ഹൈബ്രിഡ് സംവിധാനത്തോട് കൂടിയ ഗ്യാസോലിൻ എഞ്ചിനോടുകൂടിയായിരിക്കും പുതിയ പജേറോ മിനി വാഗ്‍ദാനം ചെയ്യുന്നതെന്നാണ് റിപ്പോർട്ട്. ഇതോടൊപ്പം, എസ്‌യുവിക്ക് ഒരു ഇലക്ട്രിക് ഡെറിവേറ്റീവും ലഭിക്കും.

Lamborghini India : കാശുവീശി ഇന്ത്യന്‍ സമ്പന്നര്‍, ഈ വണ്ടിക്കമ്പനിക്ക് വമ്പന്‍ വളര്‍ച്ച!

2024-ൽ മിത്സുബിഷി BEV- മോഡൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഡിമാൻഡ് അനുസരിച്ച് ഗ്യാസോലിൻ പതിപ്പ് പിന്നീടുള്ള ഘട്ടത്തിൽ ചേരും. പുതിയ മോഡൽ നിസ്സാനും മിത്സുബിഷിയും വിൽക്കും. എസ്‌യുവി നിസാൻ വിതരണം ചെയ്യും. അത് മറ്റൊരു പേരിൽ വിൽക്കാൻ സാധ്യതയുണ്ട്.

ഉയർന്ന റണ്ണിംഗ് പ്രകടനത്തോടെയുള്ള പ്രത്യേക 4WD സംവിധാനവുമായാണ് പുതിയ പജീറോ മിനി വരുന്നത്. ഇത് മൂന്ന് ഡോർ പതിപ്പിലും ഓൾ-വീൽ ഡ്രൈവ് ലേഔട്ടിലും സ്റ്റാൻഡേർഡായി പുറത്തിറക്കും. ജാപ്പനീസ് നിർമ്മാതാക്കളായ സുസുക്കിയുടെ ജിംനിക്ക് പുതിയ മോഡൽ എതിരാളിയാകും. പുതിയ പജേറോ മിനിയും ജിംനിക്ക് തുല്യമായിരിക്കും. പവർട്രെയിനുകളുടെയും ഓൾ വീൽ ഡ്രൈവ് സിസ്റ്റത്തിന്റെയും കാര്യത്തിൽ പുതിയ പജേറോ മിനി കൂടുതൽ കാര്യക്ഷമമാകുമെന്ന് ഇപ്പോള്‍ പുറത്തുവന്ന റിപ്പോർട്ടുകള്‍ അവകാശപ്പെടുന്നു.

ചാക്ക് നിറയെ നാണയവുമായി വന്ന്; വണ്ടിയും വാങ്ങിപ്പോയി- വൈറലായി യുവാവ്

പുതിയ മിത്സുബിഷി പജേറോ മിനി ഏഷ്യൻ വിപണികളെ ലക്ഷ്യമിടാനാണ് സാധ്യത. ചെറിയ എസ്‌യുവിയും നിസാൻ നെയിംപ്ലേറ്റിന് കീഴിൽ നമ്മുടെ ഇന്ത്യന്‍ വിപണിയിലും എത്താം.