വാഹന ഇന്‍ഷുറന്‍സ് രംഗത്ത് സാങ്കേതികവിദ്യ ഉള്‍പ്പെടുത്താനുള്ള നടപടികളുടെ ആദ്യപടിയാണിത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
വാഹന ഇൻഷുറൻസ് രംഗത്ത് വിപ്ലവകരമായ പുതിയ മാറ്റങ്ങൾ നടപ്പാക്കാനൊരുങ്ങി ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ . വാഹനത്തിന്റെ ഉപയോഗം അനുസരിച്ച് പ്രീമിയം തുക ഈടാക്കുന്ന ഇൻഷുറൻസ് ആഡ് ഓണുകൾ പുറത്തിറക്കാൻ കമ്പനികൾക്ക് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) അനുമതി നൽകി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഓൺ ഡാമേജ് (ഒഡി) കവറേജിൽ ടെക്നോളജി അധിഷ്ഠിതമായി പ്രീമിയം നിർണയിക്കാനാണ് ഇൻഷുറൻസ് കമ്പനികൾക്ക് അനുമതി. വാഹന ഇന്‍ഷുറന്‍സ് രംഗത്ത് സാങ്കേതികവിദ്യ ഉള്‍പ്പെടുത്താനുള്ള നടപടികളുടെ ആദ്യപടിയാണിത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ജീപ്പിന് മുകളില്‍ കയറി മാസ് എന്‍ട്രി; പുലിവാല് പിടിച്ച് ബോബി ചെമ്മണ്ണൂര്‍
പുതിയ നീക്കം അനുസരിച്ച് വാഹനം സഞ്ചരിക്കുന്ന ദൂരം, ഡ്രൈവിംഗ് രീതി എന്നിവയ്ക്ക് അനുസരിച്ചാണ് പ്രീമിയം നിശ്ചയിക്കുക. ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കാർ, ഇരുചക്രവാഹനങ്ങൾ എന്നിവ ഒന്നിച്ച് ഇൻഷുർ ചെയ്യുന്നതിനും(ഫ്ലോട്ടർ ഇൻഷുറൻസ്) അനുമതി നൽകി. അതായത്, കാർ ഉപയോഗം വളരെ കുറവുള്ളവരും വളരെ കൂടുതലുള്ളവരും ഒരേ നിരക്കിൽ പ്രീമിയം അടയ്ക്കുന്ന രീതിയുടെ അശാസ്ത്രീയത കണക്കിലെടുത്താണ് ഈ പോളിസികൾ. ഉപയോക്താക്കളുടെ ഉപയോഗത്തിനനുസരിച്ച് ഇൻഷുറൻസ് തുകയടക്കാൻ അനുവദിക്കുന്നതാണ് എത്രദൂരം വാഹനം ഓടിക്കുന്നു എന്ന ഓപ്ഷൻ.
"അതൊരു അദൃശ്യശക്തിയോ..?" ഡ്രൈവറില്ലാതെ കാര്‍ നടുറോഡിലൂടെ, അമ്പരന്ന് ജനം!
അടുത്ത ഒരു വർഷം കാർ എത്ര ദൂരം ഓടും എന്ന് ഉടമ വ്യക്തമാക്കണം. അതനുസരിച്ച് പ്രീമിയം നിർണയിക്കപ്പെടും. മാസം 300 കി.മീ വാഹനം ഓടിക്കുന്നയാളും1500 കി.മീ വാഹനം ഓടിക്കുന്നയാളും ഒരേ പ്രീമിയം അടയ്‌ക്കേണ്ടി വരില്ല എന്നർഥം. ഓരോ വാഹന ഉടമക്കും സ്വന്തം ആവശ്യങ്ങൾക്കനുസരിച്ചുള്ള ഇൻഷുറൻസ് എടുക്കാം.
ചൈനീസ് തൊഴിലാളികളെ ഒഴിഞ്ഞ കെട്ടിടങ്ങളിലും സൈനിക ക്യാമ്പുകളിലും പാർപ്പിച്ച് അമേരിക്കന്‍ മുതലാളി!
ആദ്യം തീരുമാനിക്കപ്പെടുന്ന കിലോമീറ്റർ കഴിഞ്ഞുപോയാൽ, കൂടുതൽ പ്രീമിയം അടയ്ക്കാനുള്ള സൗകര്യവുമുണ്ട്. ജിപിഎസ് സാങ്കേതിക വിദ്യ അടക്കം ഉപയോഗിച്ചാകും ഇൻഷുറൻസ് കമ്പനികൾ വാഹന ഉപയോഗം നിരീക്ഷിക്കുക.
ഇരുട്ടുവീണാല്‍ ഡ്രൈവര്‍മാര്‍ പോകാന്‍ മടിക്കുന്ന ഇന്ത്യയിലെ ഏറ്റവും ഭയാനകമായ 10 റോഡുകൾ
എങ്ങനെ വാഹനം ഓടിക്കുന്നു എന്ന ഓപ്ഷൻ ഉടമയുടെ ഡ്രൈവിംഗ് സ്വഭാവത്തെ ആശ്രയിച്ചിരിക്കും. വേഗതയും ഉപയോഗവും മറ്റ് മാനദണ്ഡങ്ങളും കണക്കിലെടുത്ത് ഉപഭോക്താക്കൾക്ക് അവരുടെ ഡ്രൈവിംഗ് ട്രാക്ക് ചെയ്യാനുള്ള ഒരു ഓപ്ഷൻ ഉണ്ടായിരിക്കും. ഇവയെല്ലാം പരിശോധിച്ച് ഇൻഷുറൻസ് കമ്പനിക്ക് ഒരു മോട്ടോർ ഇൻഷുറൻസ് വാഗ്ദാനം ചെയ്യാൻ കഴിയും. അപകടസാധ്യത കണക്കിലെടുത്ത് വാഹന ഉടമകള്‍ക്ക് പ്രീമിയം തെരഞ്ഞെടുക്കാം.
അമ്മ മരിച്ച ദു:ഖം, 1.3 കോടിയുടെ കാര്‍ പുഴയില്‍ ഒഴുക്കി യുവാവ്!
ഒന്നിലധികം വാഹനങ്ങളുള്ളവർക്ക് ഒറ്റ പോളിസി എന്ന നയവും നടപ്പിലാക്കാനൊരുങ്ങുകയാണ് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി. ഒരു വ്യക്തിയുടെ തന്നെ ഉടമസ്ഥതയിലുള്ള ഇരു ചക്രവാഹനങ്ങള്‍ക്കും സ്വകാര്യ കാറുകള്‍ക്കും ഒരുമിച്ച് ഇന്‍ഷുറന്‍സ് ലഭിക്കുന്ന ഫ്‌ലോട്ടർ പോളിസികള്‍ നല്‍കാനും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് അനുമതി നല്‍കിക്കഴിഞ്ഞു.
അഞ്ച് വര്‍ഷത്തിനിടെ ഇവിടെ നടന്നത് ഇത്രയും മലക്കംമറിച്ചില്‍ അപകടങ്ങള്‍, പൊലിഞ്ഞത് ഇത്രയും ജീവനുകള്‍!
ഇന്‍ഷുറന്‍സ് രംഗത്ത് പുതിയ സാങ്കേതികവിദ്യയുടെ കടന്നുവരവ് അതിവേഗമാണെന്നും പോളിസിയുടമകളുടെ മാറുന്നആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്ന രീതിയില്‍ ജനറല്‍ ഇന്‍ഷുറന്‍സ് രംഗത്ത് മാറ്റങ്ങളുണ്ടാകണമെന്നും വ്യക്തമാക്കിയാണ് ഐആര്‍ഡിഎഐ ഈ കരടുനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.
തെരുവുവളഞ്ഞ് ഒത്തുകൂടി ഡ്രൈവറില്ലാ ടാക്സികള്‍, പിന്നെ സംഭവിച്ചത്..
