Asianet News MalayalamAsianet News Malayalam

മാഗ്‌നൈറ്റുമായി ഇന്ത്യ കീഴടക്കാന്‍ നിസാന്‍

കോംപാക്ട് എസ്‌യുവികൾക്ക് ഇന്ത്യൻ വിപണിയിലുള്ള ജനപ്രിയത പ്രയോജപ്പെടുത്താൻ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാനും 

Nissan Magnite
Author
Mumbai, First Published Mar 21, 2020, 10:25 AM IST

കോംപാക്ട് എസ്‌യുവികൾക്ക് ഇന്ത്യൻ വിപണിയിലുള്ള ജനപ്രിയത പ്രയോജപ്പെടുത്താൻ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാനും തയ്യാറെടുക്കുന്നു. കമ്പനിയുടെ പുതിയ കോംപാക്ട് എസ്‌യുവിയുടെ ടീസര്‍ ചിത്രങ്ങളും പേരും നിസാന്‍ വെളിപ്പെടുത്തി. നിസാന്‍ മാഗ്‌നൈറ്റ് എന്നായിരിക്കും പുതിയ കോപാക്ട് എസ്‌യുവിയുടെ പേര്.

റെനോയുടെ എച്ച്‌ബിസി കൺസെപ്റ്റിൽനിന്നും പ്രചോദനം ഉൾക്കൊണ്ടാണ് നിസാൻ പുതിയ വാഹനം നിസാൻ ഒരുക്കുന്നത്. റെനോയുടെ ട്രൈബറിന് അടിസ്ഥാനമൊരുക്കുന്ന പ്ലാറ്റ്‌ഫോമിലാണ് വാഹനത്തിന്റെയും നിര്‍മ്മാണം.  ഫീച്ചര്‍ സമ്പന്നമാവും ഈ അഞ്ച് സീറ്റര്‍ വാഹനം. നാലുമീറ്ററിൽ താഴെ വലിപ്പമുള്ള വാഹനം റെനോ ട്രൈബർ ഒരുക്കിയിരിയ്ക്കുന്ന സിഎംഎഫ്എ പ്ലാറ്റ്ഫോമിലാണ് ഒരുക്കുന്നത്. 

നിസാന്‍റെ തന്നെ കിക്ക്‌സിനോട് സാമ്യമുള്ള ഡിസൈനായിരിക്കും ഈ വാഹനത്തിനും. നിസ്സാന്‍ ഇന്റലിജന്റ് മൊബിലിറ്റിയുടെ ഭാഗമായി ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഇതില്‍ അവതരിപ്പിക്കുന്നത്. ഫ്ളോട്ടിങ് റൂഫ്, സില്‍വര്‍ നിറത്തിലുള്ള റൂഫ് റെയിലുകള്‍, വലിപ്പം കൂടിയ C-പില്ലര്‍, വശങ്ങളിലേക്ക് കയറി നില്‍ക്കുന്ന ഹെഡ്‌ലാമ്പുകള്‍, ടെയില്‍ ലാമ്പുകള്‍ തുടങ്ങിയവ ടീസര്‍ ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ്. എന്നാല്‍, ഈ വാഹനത്തെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

വാഹനത്തെ ഡാഡ്സൺ ബാഡ്ജിൽ ഇന്ത്യയിൽ എത്തിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ഡാറ്റ്സൺ ഇന്ത്യൻ വിപണിയിൽ വാഹനം പുറത്തിറക്കുന്നത് അവസാനിപ്പിക്കുന്ന സാഹചര്യത്തിൽ നിസാൻ ബാഡ്‍ജിൽ തന്നെ വാഹനം വിപണിയിലെത്തും. ഇന്ത്യയിൽ നിർമ്മിച്ചായിരിയ്ക്കും വാഹനത്തെ വിദേശ വിപണിയിലേയ്ക്കും എത്തിയ്ക്കുക. എച്ച് ആർ 10 എന്ന കോഡ്‌നാമത്തിൽ വികസിപ്പിയ്ക്കുന്ന പുതിയ 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിന് ആയിരിയ്ക്കും വാഹനത്തിന് കരുത്ത് പകരുക. 

98 ശതമാനവും ഇന്ത്യയില്‍ തന്നെ നിര്‍മിക്കുന്ന വാഹനമായിരിക്കും നിസാന്റെ ഈ കോപാക്ട് എസ്‌യുവി. പിന്നീട് മറ്റ്‌വിദേശ രാജ്യങ്ങളിലേക്ക് ഈ വാഹനം കയറ്റുമതി ചെയ്യുമെന്നാണ് സൂചന. മെയ്ക് ഇന്‍ ഇന്ത്യ, മെയ്ക്ക് ഫോര്‍ ദി വേള്‍ഡ് (ലോക വിപണിയ്ക്കായി ഇന്ത്യയില്‍ നിര്‍മ്മിക്കുക) എന്ന തത്വത്തില്‍ അധിഷ്ഠിതമായി ഇന്ത്യയ്ക്കായി പ്രത്യേകം തയ്യാറാക്കുന്ന വാഹനമായിരിക്കും ഇതെന്ന് കമ്പനി അവകാശപ്പെടുന്നു.

2020 -ന്റെ പകുതിയോടെ തന്നെ ഈ വാഹനം നിരത്തുകളിലെത്തുമെന്നാണ് റിപ്പോർട്ട്. മാരുതി സുസുക്കി വിറ്റാര ബ്രെസ, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര എക്സ്‌യുവി 300 തുടങ്ങിയവരായിരിക്കും നിസാന്‍ മാഗ്‌നൈറ്റിന്റെ മുഖ്യ എതിരാളികൾ.

Follow Us:
Download App:
  • android
  • ios