2023-2024 ൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന അടുത്ത തലമുറ റെനോ ഡസ്റ്ററിന്‍റെ പണിപ്പുരയിലാണ് കമ്പനി പ്രവർത്തിക്കുന്നത്
അടുത്തിടെ രാജ്യത്ത് ഡസ്റ്റർ എസ്‌യുവിയുടെ ഉത്പാദനം ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ അവസാനിപ്പിച്ചിരുന്നു. 2023-2024 ൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന അടുത്ത തലമുറ റെനോ ഡസ്റ്ററിന്‍റെ പണിപ്പുരയിലാണ് കമ്പനി പ്രവർത്തിക്കുന്നത്. ഇപ്പോഴിതാ, കൂപ്പെ ശൈലിയിലുള്ള അർക്കാന എസ്‌യുവി റെനോ ഇന്ത്യയിൽ പരീക്ഷിക്കുന്നതായി ഓട്ടോ കാര്‍ ഇന്ത്യയെ ഉദ്ദരിച്ച് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
റോഡപകടം, പരിക്കേറ്റയാളെ കോരിയെടുത്ത് കാറിലാക്കി ആശുപത്രിയിലേക്ക് പാഞ്ഞ് താരം, കയ്യടിച്ച് ജനം!
റെനോ ക്യാപ്‌ചറിനും ഡസ്റ്ററിനും സമാനമായി, റെനോ അർക്കാന കൂപ്പെ എസ്‌യുവി രണ്ട് പ്ലാറ്റ്‌ഫോമുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. യൂറോപ്യൻ വിപണികൾക്കായി CMF-B, ഇന്ത്യൻ ക്യാപ്‌ചറിനും ഡസ്റ്ററിനും പഴയ BO പ്ലാറ്റ്‌ഫോം എന്നിങ്ങനെ. സ്‌പോട്ട് മോഡൽ CMF-B പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്, ഇത് പിന്നിലെ ഇ-ടെക് ഹൈബ്രിഡ് ബാഡ്‍ജ് സ്ഥിരീകരിച്ചു.
റെനോ അതിന്റെ ആഗോള എസ്‌യുവികളെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. അർക്കാനയും അതിലൊന്നായിരിക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യൻ ഡ്രൈവിംഗ് സാഹചര്യങ്ങളിലും പ്ലാറ്റ്‌ഫോമിലും പ്രകടനം പരിശോധിക്കുന്നതിനാണ് എസ്‌യുവി കമ്പനി ഇറക്കുമതി ചെയ്‍തത്. ഘടക പരിശോധനയ്ക്ക് ഇത് ഉപയോഗിക്കാം. റെനോ-നിസ്സാൻ അലയൻസിന്റെ CMF-B പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും അടുത്ത തലമുറ റെനോ ഡസ്റ്റര്‍ എന്ന് മുൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതേ പ്ലാറ്റ്‌ഫോം ഇന്ത്യ-സ്പെക്ക് ഡസ്റ്ററിനായി ഇന്ത്യന്‍ വിപണിയിലും അവതരിപ്പിക്കും.
ഗുജറാത്തിലേക്ക് പറന്ന വിമാനത്തിന്‍റെ എഞ്ചിന്‍ കവര്‍ മുംബൈ ആകാശത്ത് വച്ച് ഊരിത്തെറിച്ചു!
സിബിയു വഴി ഇന്ത്യയിലേക്ക് അർക്കാന എസ്‌യുവി ഇറക്കുമതി ചെയ്യാൻ റെനോ ശ്രമിക്കുന്നുണ്ട്. ട്രൈബറിന്റെയും കിഗറിന്റെയും വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി നിലവിലുള്ള ഉൽപ്പാദന ശേഷി പൂർണമായും പ്രയോജനപ്പെടുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. C-ആകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, നോച്ച്ബാക്ക് ലുക്ക് നൽകുന്നതിനായി ബൂട്ടുമായി ലയിക്കുന്ന സ്ലോപ്പിംഗ് റൂഫ്‌ലൈൻ എന്നിങ്ങനെയുള്ള സ്റ്റൈലിംഗ് സൂചനകൾ റെനോ അർക്കാന ക്യാപ്‌ചറിൽ നിന്ന് പങ്കിടുന്നു.
രണ്ട് പെട്രോൾ-ഹൈബ്രിഡ് എഞ്ചിൻ ഓപ്ഷനുകളാണ് റെനോ അർക്കാന എസ്‌യുവി കൂപ്പെയ്ക്ക് കരുത്തേകുന്നത്. മൈൽഡ്-ഹൈബ്രിഡ് 138 ബിഎച്ച്പി, 1.3 ലിറ്റർ ടർബോ-പെട്രോൾ, സെലിഫ്റ്റ് ചാർജിംഗ് ഇ-ടെക് സിസ്റ്റം, 1.6 എൽ പെട്രോൾ എഞ്ചിൻ, രണ്ട് ഇലക്ട്രിക് മോട്ടോറുകൾ എന്നിവയും സവിശേഷമായ മൾട്ടി മോട്ടോറുകളും. ഇ-ടെക് സംവിധാനമുള്ള വാഹനങ്ങൾ ഇവി മോഡിൽ ആരംഭിക്കും. ഇ-ടെക് ഹൈബ്രിഡ് നഗരത്തിലെ ഡ്രൈവിംഗ് സമയത്തിന്റെ 80 ശതമാനം വരെ മുഴുവൻ വൈദ്യുത പവറും നൽകുന്നു.
ലംബമായി അടുക്കിയിരിക്കുന്ന 9.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പാർക്കിംഗ്, ഡ്രൈവർ അസിസ്‌റ്റൻസ് തുടങ്ങിയ ഫീച്ചറുകളോടെയാണ് അർക്കാന എത്തുന്നത്. പൂർണമായും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളും ബോസ് സൗണ്ട് സിസ്റ്റവുമാണ് ഇതിലുള്ളത്.
റെനോ ട്രൈബർ ലിമിറ്റഡ് എഡിഷൻ എത്തി, നാല് എയർബാഗുകളും റിവേഴ്‍സ് ക്യാമറയും
ട്രൈബർ കോംപാക്ട് എംപിവി രാജ്യത്ത് ഒരു ലക്ഷം വിൽപ്പന നാഴികക്കല്ല് പിന്നിട്ടതായി ഫ്രഞ്ച് (French) വാഹന നിര്‍മ്മാതാക്കളായ റെനോ ഇന്ത്യ അറിയിച്ചു. നേട്ടത്തിന്‍റെ ഈ നാഴികക്കല്ല് ആഘോഷിക്കുന്നതിനായി, കമ്പനി പുതിയ റെനോ ട്രൈബർ ലിമിറ്റഡ് എഡിഷൻ (എൽഇ) പുറത്തിറക്കി. 7.24 ലക്ഷം രൂപ (എക്സ്-ഷോറൂം ദില്ലി) പ്രാരംഭ വിലയിൽ ആണ് വാഹനം പുറത്തിറക്കിയത് എന്ന് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇടി പരീക്ഷയില്‍ നാല് സ്റ്റാറുകള്‍ നേടി ഈ 'കുഞ്ഞന്‍' കാറുകള്‍!
പുതിയ ട്രൈബർ എംപിവിക്ക് ഗ്ലോബൽ എൻസിഎപിയുടെ മുതിർന്ന യാത്രക്കാരുടെ സുരക്ഷയ്ക്കായി 4-സ്റ്റാർ സുരക്ഷാ റേറ്റിംഗും 3-സ്റ്റാർ കുട്ടികളുടെ സുരക്ഷയും ലഭിച്ചു. RXT വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് റെനോ ട്രൈബർ ലിമിറ്റഡ് എഡിഷൻ. മാനുവൽ, ഈസി-ആർ എഎംടി ട്രാൻസ്മിഷനുകളിൽ ഇത് ലഭ്യമാണ്.
റെനോ ട്രൈബർ ലിമിറ്റഡ് എഡിഷനിൽ (LE) 1.0 ലിറ്റർ 3-സിലിണ്ടർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എഞ്ചിൻ 6,250rpm-ൽ 71bhp ഉം 3,500rpm-ൽ 96Nm ടോര്‍ഖും ഉത്പാദിപ്പിക്കുന്നു. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 5-സ്പീഡ് മാനുവലും 5-സ്പീഡ് എഎംടിയും ഉൾപ്പെടുന്നു.
പുതിയ റെനോ കോലിയോസ് ഇന്ത്യയിൽ പരീക്ഷണത്തില്‍
ലിമിറ്റഡ് എഡിഷൻ ട്രൈബർ പുതിയ സ്റ്റൈലിഷ് അകാസ ഫാബ്രിക് അപ്‌ഹോൾസ്റ്ററിക്കൊപ്പം പിയാനോ ബ്ലാക്ക് ഫിനിഷോടുകൂടിയ ഡ്യുവൽ-ടോൺ ഡാഷ്‌ബോർഡുമായാണ് വരുന്നത്. പൂർണ്ണമായി ഡിജിറ്റൽ വൈറ്റ് എൽഇഡി ഇൻസ്ട്രുമെന്റ് കൺസോൾ, ക്രോം റിംഗ് ഉള്ള എച്ച്വിഎസി നോബുകൾ, കറുത്ത അകത്തെ ഡോർ ഹാൻഡിലുകൾ എന്നിവ ഇതിന്റെ സവിശേഷതകളാണ്.
വീണ്ടും പരീക്ഷണവുമായി പുത്തന്‍ ബലേനോ
പുതിയ റെനോ ട്രൈബർ ലിമിറ്റഡ് എഡിഷൻ ഡ്യൂവൽ ടോൺ എക്സ്റ്റീരിയറിൽ മൂൺലൈറ്റ് സിൽവർ, സീഡാർ ബ്രൗൺ നിറങ്ങളിൽ ബ്ലാക്ക് റൂഫിൽ ലഭിക്കും. പുതുതായി രൂപകല്പന ചെയ്ത 14 ഇഞ്ച് ഫ്ലെക്സ് വീലിലാണ് ഇത് സഞ്ചരിക്കുന്നത്. പുതിയ ട്രൈബർ എൽഇയിൽ ഡ്രൈവർക്കും യാത്രക്കാർക്കും മുന്നിലും വശത്തും ആയി നാല് എയർബാഗുകൾ സജ്ജീകരിച്ചിരിക്കുന്നു. സ്റ്റിയറിങ് മൗണ്ടഡ് ഓഡിയോ, ഫോൺ നിയന്ത്രണങ്ങൾക്കൊപ്പം ആറ്-വഴി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റും മാർഗ്ഗനിർദ്ദേശങ്ങളോടുകൂടിയ റിവേഴ്സ് പാർക്കിംഗ് ക്യാമറയും ഇതിലുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡസ്റ്ററിന്‍റെ ഉത്പാദനം റെനോ ഇന്ത്യ നിർത്തി
റെനോയുടെ ജനപ്രിയ മോഡല്‍ ഡസ്റ്ററിന്‍റെ ഉല്‍പ്പാദനം കമ്പനി നിര്‍ത്താന്‍ തീരുമാനിച്ചതായി ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2012-ൽ പുറത്തിറങ്ങിയ റെനോ ഡസ്റ്റർ മൂന്നുനാലു വർഷത്തേക്ക് മിഡ്-സൈസ് എസ്‌യുവി സെഗ്‌മെന്റിനെ ഭരിച്ചിരുന്നു. എന്നാല്‍ ഹ്യുണ്ടായ് ക്രെറ്റയും കിയ സെൽറ്റോസും ലോഞ്ച് ചെയ്തതോടെ മത്സരം ശക്തമായി. സ്‌കോഡ, ഫോക്‌സ്‌വാഗൺ, എംജി തുടങ്ങിയ കാർ നിർമ്മാതാക്കൾ അടുത്തിടെ തങ്ങളുടെ ആധുനിക ഓഫറുകളുമായി സെഗ്‌മെന്റിലേക്ക് പ്രവേശിച്ചു. അതോടെ ഡസ്റ്ററിന് അതിന്റെ ആകർഷണീയത നഷ്ടപ്പെട്ടു, അതിനാലാണ് രാജ്യത്ത് അതിന്റെ ഉത്പാദനം നിർത്താൻ കമ്പനി തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. വരും വർഷങ്ങളിൽ (ഒരുപക്ഷേ 2023 ൽ) മൂന്നാം തലമുറ ഡസ്റ്റർ അവതരിപ്പിക്കാൻ ഫ്രഞ്ച് വാഹന നിർമ്മാതാവ് പദ്ധതിയിടുന്നതായും കാര്‍ ദേഖോയെ ഉദ്ദരിച്ച് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
