കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിന്‍റെ ഭാഗമായി ക്ലീൻ എനർജി മൊബിലിറ്റിക്ക് അനുകൂലമായി ഇത്തരമൊരു വലിയ നടപടി സ്വീകരിക്കുന്ന ലോകത്തെ ആദ്യത്തെ സർക്കാരായി ഈ അമേരിക്കന്‍ സംസ്ഥാനം
പെട്രോൾ, ഡീസൽ വാഹനങ്ങളുടെ വില്‍പ്പനയ്ക്ക് പൂര്‍ണ നിരോധനവുമായി അമേരിക്കന്‍ സംസ്ഥാനമായ കാലിഫോർണി. 2035 മുതൽ പെട്രോൾ, ഡീസൽ വാഹനങ്ങളുടെ വിൽപ്പന കാലിഫോര്‍ണിയന്‍ സര്‍ക്കാര്‍ അനുവദിക്കില്ല എന്ന് റിപ്പോര്‍ട്ടുകള്‍. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിന്‍റെ ഭാഗമായി ക്ലീൻ എനർജി മൊബിലിറ്റിക്ക് അനുകൂലമായി ഇത്തരമൊരു വലിയ നടപടി സ്വീകരിക്കുന്ന ലോകത്തെ ആദ്യത്തെ സർക്കാരായി ഇതോടെ കാലിഫോര്‍ണിയ മാറിയെന്ന് ബ്ലൂംബെർഗിനെ ഉദ്ദരിച്ച് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇത്രയും ചിറകുകള്‍, കണ്ണഞ്ചും വേഗം; യൂസഫലി സ്വന്തമാക്കിയത് 'ജര്‍മ്മന്‍ മാന്ത്രികപ്പറവയെ'..!
2035 മുതൽ ഇലക്ട്രിക്, പ്ലഗ്-ഇൻ ഹൈബ്രിഡ് വാഹന വിൽപ്പനയ്ക്ക് മാത്രം നിർബന്ധമാക്കുന്ന അഡ്വാൻസ്ഡ് ക്ലീൻ കാർസ് II പദ്ധതി സംസ്ഥാനത്തെ എയർ റെഗുലേറ്റർ - കാലിഫോർണിയ എയർ റിസോഴ്‌സ് ബോർഡ് അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്.ബോര്‍ഡ് ഏക കണ്ഠേനയാണ് പദ്ധതിക്ക് വോട്ട് ചെയ്‍തത്. ഇത് കാലിഫോർണിയയ്ക്കും യുഎസിലെ പങ്കാളി സംസ്ഥാനങ്ങൾക്കും ലോകത്തിനും ഒരു ചരിത്ര നിമിഷമാണ് എന്നും തങ്ങൾ സീറോ എമിഷൻ ഭാവിയിലേക്കുള്ള ഈ പാത മുന്നോട്ട് വെക്കുന്നു എന്നും ബോർഡ് ചെയർ ലിയാൻ റാൻഡോൾഫ് പറഞ്ഞു,
ഇലക്‌ട്രിക് വാഹനങ്ങളുടെ (ഇവി) വിലയെക്കുറിച്ചും റേഞ്ചുമായി ബന്ധപ്പെട്ട ഉത്കണ്ഠകളെക്കുറിച്ചും ചില ആശങ്കകൾ നിലവിലുണ്ട്. എന്നാൽ വാങ്ങാൽ ചെലവ് ക്രമേണ കുറയുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ പിന്തുണ വർദ്ധിക്കുന്നത് അത്തരം വാഹനങ്ങൾ വേഗത്തിലും സൗകര്യപ്രദമായ സ്ഥലങ്ങളിലും ചാർജ് ചെയ്യാൻ സഹായിക്കും എന്നതാണ്. കൂടാതെ, ഇവിയും പ്ലഗ്-ഇൻ ഹൈബ്രിഡ് വാഹന വിൽപ്പനയും മാത്രമേ ഉള്ളൂ എന്ന കാലിഫോർണിയയുടെ തീരുമാനം മറ്റ് അമേരിക്കൻ സംസ്ഥാനങ്ങളെയും ബാധിക്കും. ഇത് അടിസ്ഥാന സൗകര്യ വികസനത്തിന് പ്രചോദനം നൽകും എന്നുമാണ് റിപ്പോര്‍ട്ടുകള്‍.
തന്നെ മുറിച്ചയാളെ മരം മുകളിലേക്ക് വലിച്ചെറിഞ്ഞു, പ്രകൃതിയുടെ പ്രതികാരമെന്ന് മഹീന്ദ്ര മുതലാളി!
കാലിഫോർണിയ മറ്റ് അമേരിക്കൻ സംസ്ഥാനങ്ങളേക്കാളും ഫെഡറൽ ഗവൺമെന്റിനെക്കാളും ഇലക്ട്രിക്ക് വാഹനങ്ങളും മറ്റ് ക്ലീൻ-എനർജി മൊബിലിറ്റി ഓപ്ഷനുകളും പ്രോത്സാഹിപ്പിക്കുന്നതിൽ വേഗത്തിൽ നീങ്ങുന്നു. 2026-ഓടെ മൊത്തം വിൽപ്പനയുടെ 35 ശതമാനവും ഇലക്ട്രിക്ക് വാഹനങ്ങൾ, പ്ലഗ്-ഇൻ ഹൈബ്രിഡുകൾ അല്ലെങ്കിൽ ഹൈഡ്രജൻ-പവർ ടെക്‌നോളജി എന്നിവയിൽ നിന്നാണ് കാലിഫോർണിയ പ്രതീക്ഷിക്കുന്നത് എന്നും റോയിട്ടേഴ്‌സിനെ ഉദ്ദരിച്ച് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
ക്ലീൻ എനർജി വാഹനങ്ങളുടെ മാത്രം വിൽപ്പന അനുവദിക്കാനുള്ള തീരുമാനം ടെസ്‌ല, റിവിയൻ തുടങ്ങിയ ഇവി നിർമ്മാതാക്കൾക്ക് തിരിച്ചടിയാകും. അതേസമയം തന്നെ ഇവികളിലേക്ക് തിരിഞ്ഞ പരമ്പരാഗത വാഹന നിർമ്മാതാക്കളെ ധൈര്യപ്പെടുത്തുകയും ചെയ്യും. എന്നാൽ എയർ റെഗുലേറ്റർ - കാലിഫോർണിയ എയർ റിസോഴ്‌സ് ബോർഡിന്‍റെ വോട്ടിംഗ് ഏകകണ്ഠമായിരിക്കാമെങ്കിലും, അത് പ്രാബല്യത്തിൽ വരണം എങ്കില്‍ ബൈഡൻ ഭരണകൂടത്തിന്റെ അംഗീകാരം കൂടി ആവശ്യമാണ്.
പട പേടിച്ചുചെന്നപ്പോള്‍ പന്തം കൊളുത്തിപ്പട, സിഎൻജി വണ്ടിക്കച്ചവടവും ഇടിയുന്നു!
അതേസമയം ലോകമെമ്പാടുമുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ കാലിഫോര്‍ണിയന്‍ ഭരണകൂടത്തിന്‍റെ ഈ നീക്കത്തെ പ്രശംസിച്ചു. വൈദ്യുത വാഹനങ്ങളുടെ സ്വീകാര്യത വേഗത്തിലാക്കാൻ യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ മറ്റ് ഭാഗങ്ങളെ പ്രേരിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് പരിസ്ഥിതി വാദികൾ.
ഈ നീക്കം 2037 ആകുമ്പോഴേക്കും, ലൈറ്റ് ഡ്യൂട്ടി വാഹനങ്ങളിൽ നിന്നുള്ള പുകമഞ്ഞ് ഉണ്ടാക്കുന്ന മലിനീകരണത്തിൽ നിയന്ത്രണം 25 ശതമാനം കുറയ്ക്കും എന്നാണ് കണക്കുകള്‍. ഇത് എല്ലാ കാലിഫോർണിയക്കാർക്കും പ്രയോജനം ചെയ്യുന്നു എന്നും ബോര്‍ഡ് പറയുന്നു. ഈ നിയന്ത്രണം മൂലം 2026 മുതൽ 2040 വരെ 1,290 കാർഡിയോപൾമോണറി മരണങ്ങൾ കുറയും എന്നും 460 ഹൃദയ സംബന്ധമായ അല്ലെങ്കിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കുള്ള ആശുപത്രി പ്രവേശനങ്ങളും, ആസ്‍ത്മയ്ക്കുള്ള 650 എമർജൻസി റൂം സന്ദർശനങ്ങളും കുറയുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ വാഹന ഉടമകൾക്ക് ഇനി വീട്ടിലിരുന്നും ഇന്ധനം നിറയ്ക്കാം; എങ്ങനെയെന്ന് അറിയുമോ?
