"പോളിടെക്ക്നിക്കില്‍ പഠിക്കാത്തവര്‍ യൂണിഫോമിട്ട് റോഡില്‍ ഇറങ്ങേണ്ട എന്നായിരുന്നു അന്ന് സാങ്കേതിക വിഭാഗം ജീവനക്കാര്‍ ഞങ്ങളോട് പറഞ്ഞത്.. എന്നാല്‍ ഇപ്പോള്‍ ഇവര്‍ സ്വന്തം ജോലി ചെയ്യാതെ ഞങ്ങളുടെ ജോലി കൂടി കവരുകയാണ്.." പേരുവെളിപ്പെടുത്താത്ത ഒരു മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരൻ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
വടക്കഞ്ചേരിയിലെ വാഹനാപകടം പിടിച്ചുകുലുക്കിയത് മനുഷ്യമനസാക്ഷിയെ മാത്രമല്ല സംസ്ഥാനത്തെ മോട്ടോര്‍വാഹനവകുപ്പിനെ ആകെത്തന്നെയാണ്. അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ് അമിതവേഗത്തില്‍ പാഞ്ഞുവെന്ന സന്ദേശം കൃത്യമായെത്തി എത്തിയിട്ടും ഒന്നും ചെയ്യാനാകാത്തതിന്‍റെ ക്ഷീണം മോട്ടോര്‍വാഹനവകുപ്പിന് അത്ര എളുപ്പമൊന്നും വിട്ടുമാറാനിടയില്ല. ഉടനടി ഇടപെട്ടിരുന്നെങ്കില്‍ ഒരുപക്ഷേ ഈ ദുരന്തം പൂര്‍ണമായും ഒഴിവാക്കാനാകുമായിരുന്നു. എന്നാല്‍ റോഡില്‍ പരിശോധനയ്ക്ക് ആവശ്യത്തിന് ഉദ്യോഗസ്ഥരില്ല എന്നാണ് ട്രാൻസ്‍പോര്‍ട്ട് കമ്മീഷണര്‍ അടക്കം പറയുന്നത്. എന്നാല്‍ ഈ കണക്കുകള്‍ തെറ്റാണെന്നാണ് മോട്ടോര്‍വാഹനവകുപ്പിലെ ഒരു വിഭാഗം ജീവനക്കാര്‍ തന്നെ ആരോപിക്കുന്നത്.
വടക്കഞ്ചേരി അപകടത്തെ തുടര്‍ന്ന് അമിക്കസ് ക്യൂറിയോട് ഹൈക്കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ആര്‍ടി ഓഫീസുകളിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്കും അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്കും ആറ് മണിക്കൂർ എൻഫോഴ്സ്മെന്‍റ് ജോലി നിർബന്ധമാക്കണമെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ടും നല്‍കി. മിനിസ്റ്റീരിയൽ ജോലിയിൽ നിന്ന് ഈ ഉദ്യോഗസ്ഥരെ പൂർണ്ണമായും ഒഴിവാക്കണമെന്നായിരുന്നു അമിക്കസ് ക്യൂറി റിപ്പോർട്ട്. എന്നാല്‍ സംസ്ഥാനത്ത് ഒന്നേ മുക്കാൽ കോടി വാഹനങ്ങളുടെ നിയമ ലംഘനം പരിശോധിക്കാൻ നിരത്തിലുള്ള 368 മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണെന്നായിരുന്നു ട്രാൻസ്പോർട്ട് കമ്മീഷണർ ഹൈക്കോടതിയിൽ വ്യക്തമാക്കിയത്. അമിത വേഗത്തിലോടുന്ന വാഹനങ്ങളെ പിടികൂടാൻ മോട്ടോർ വാഹനവകുപ്പ് നടപ്പാക്കിയ സുരക്ഷ മിത്ര പരാജയപ്പെടാൻ കാരണം രാത്രിയും പകലുമായി വാഹന പരിശോധനയ്ക്ക് ഉദ്യോഗസ്ഥരില്ല എന്നും മോട്ടോര്‍വാഹന വകുപ്പ് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ റോഡിലിറങ്ങാൻ 368 എൻഫോഴ്‍സ്‍മെന്‍റ് ഉദ്യോഗസ്ഥര്‍ മാത്രമാണ് ഉള്ളത് എന്ന ട്രാൻസ്പോർട്ട് കമ്മീഷണറുടെ കണക്കുകള്‍ തെറ്റാണെന്നാണ് മോട്ടോര്‍വാഹനവകുപ്പിലെ തന്നെ ഒരുവിഭാഗം ജീവനക്കാര്‍ പറയുന്നത്.
ഓരോ ബസിനും ഒരോ ഉദ്യോഗസ്ഥൻ, ഡീലര്‍മാര്‍ക്കും പണിവരുന്നു, ഡ്രൈവര്‍ ഹിസ്റ്ററിയും എംവിഡിക്ക്!
290 മോട്ടോര്‍ വെഹിക്കിള്‍ ഇൻസ്‍പെക്ടര്‍മാരും 614 അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇൻസ്‍പെക്ടര്‍മാരും ഉള്‍പ്പെട ആകെ 904 എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ മോട്ടോര്‍ വാഹന വകുപ്പിന് കീഴിലുണ്ട് എന്ന് വിവിധ കണക്കുകള്‍ ഉദ്ദരിച്ച് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഓഫീസിലിരുന്ന് ഇവര്‍ ക്ലര്‍ക്കുമാരുടെ ജോലി ചെയ്യുകയാണ് എന്നാണ് ഒരു വിഭാഗം ജീവനക്കാര്‍ പറയുന്നത്. ട്രാൻസ്‍പോര്‍ട് കമ്മീഷണര്‍ മുതല്‍ പാര്‍ട് ടൈം സ്വീപ്പര്‍മാരുടെ വരെ കണക്കെടുത്താല്‍ ആകെ 2649 ഓളം ജീവനക്കരാണ് മോട്ടോര്‍വാഹന വകുപ്പിന് കീഴില്‍ ജോലി ചെയ്യുന്നത്. ഇതില്‍ 795 പേരാണ് ക്ലറിക്കല്‍ തസ്‍തികയിലെ ജീവനക്കാര്‍. ഇതുകൂടാതെയാണ് 904 ഓളം വരുന്ന സാങ്കേതികവിഭാഗം ജീവനക്കാരില്‍ പകുതിയില്‍ അധികം പേരും ഓഫീസില്‍ തന്നെ ഇരിക്കുന്നതെന്നാണ് ആരോപണം.
അടുത്തകാലത്ത് മോട്ടോർ വാഹനവകുപ്പിലെ ജീവനക്കാര്‍ തമ്മില്‍ പ്രമോഷനെ ചൊല്ലിയുള്ള തമ്മിലടി സംസ്ഥാന സര്‍ക്കാരിനു വലിയ തലവേദനയായിരുന്നു. വകുപ്പിലെ എക്സിക്യൂട്ടീവ് അഥവാ സാങ്കേതിക വിഭാഗം ജീവനക്കാരും മിനിസ്റ്റീരിയല്‍ അഥവാ ക്ലറിക്കല്‍ ജീവനക്കാരും തമ്മിലുള്ള പ്രശ്‍നമായിരുന്നു ഇത്.
"പോളിടെക്ക്നിക്കില്‍ പഠിക്കാത്തവര്‍ യൂണിഫോമിട്ട് റോഡില്‍ ഇറങ്ങേണ്ട എന്നായിരുന്നു അന്ന് സാങ്കേതിക വിഭാഗം ജീവനക്കാര്‍ ഞങ്ങളോട് പറഞ്ഞത്.. എന്നാല്‍ ഇപ്പോള്‍ ഇവര്‍ സ്വന്തം ജോലി ചെയ്യാതെ ഞങ്ങളുടെ ജോലി കൂടി കവരുകയാണ്.." പേരുവെളിപ്പെടുത്താത്ത ഒരു മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരൻ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. എംവിഐമാരും എഎംവിഐമാരും സ്വന്തം ജോലി കൃത്യമായി ചെയ്‍തിരുന്നെങ്കില്‍ വടക്കഞ്ചേരി പോലുള്ള വൻ ദുരന്തങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്നും മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാര്‍ ആരോപിക്കുന്നു.
"നിങ്ങള്‍ പോളിടെക്കിനിക്കില്‍ പഠിച്ചിട്ടുണ്ടോ?" മോട്ടോര്‍വാഹന വകുപ്പില്‍ തമ്മിലടി!
വലിയ വാഹനങ്ങളില്‍ ഘടിപ്പിക്കുന്ന ജി.പി.എസിനെ സുരക്ഷാമിത്ര എന്ന വെബ്സൈറ്റിലേക്ക് ബന്ധിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണില്‍ അടക്കം വിവരം കിട്ടുന്ന സാങ്കേതികവിദ്യയാണിത്. ഇത് 24 മണിക്കൂറും നിരീക്ഷിച്ച് കൃത്യമായി ഉപയോഗിപ്പെടുത്തിയാല്‍ അതിവേഗത്തിലുള്ള വാഹനങ്ങളെ തത്സമയം കണ്ടെത്താവുന്നതെയുള്ളു. എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷാമിത്ര സൈറ്റ് ഉപയോഗപ്പെടുത്താനുള്ള ലോഗിന്‍ ഐഡി യും പാസ് വേഡും നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ നടപടി സേഫ് കേരള പദ്ധതി തുടങ്ങി നാലുവര്‍ഷമായിട്ടും നടപ്പായിട്ടില്ല. അപകടമുണ്ടായ ശേഷം ആ വാഹനം ഓടിയ വേഗം കണ്ടെത്താനുള്ള ഉപാധിയായി മാത്രമാണ് ഇപ്പോള്‍ ഈ സംവിധാനം ഉപയോഗിക്കുന്നത് എന്നും ആരോപണം ഉയരുന്നു. തിരക്കുള്ള റോഡുകളില്‍ പോലും രാത്രി സേഫ് കേരളയുടെ കീഴിലുള്ള എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ സാന്നിധ്യം തീരെ കുറവാണ്.
മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരും അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുമായി 354 പേരും 14 ആര്‍ടിഒ മാരുമാണ് നിലവില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലുള്ളത്. 85 സ്‌ക്വാഡുകളിലായിട്ടാണ് ഇവരെ വിന്യസിച്ചിരിക്കുന്നത്. എട്ടുമണിക്കൂര്‍ വരുന്ന മൂന്നു ഷിഫ്റ്റുകളിലായി 24 മണിക്കൂറും ഇവര്‍ റോഡിലുണ്ടാവുമെന്നാണ് 2018-ല്‍ സേഫ് കേരള പദ്ധതി രൂപവത്കരിച്ചപ്പോള്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ പറഞ്ഞിരുന്നത്. അതായത് 24 മണിക്കൂറും റോഡില്‍ പരിശോധന നടത്തേണ്ട മിക്കവരും ഓഫീസ് ഉള്‍പ്പെടെ മറ്റ് ജോലികളിലാണിപ്പോള്‍ എന്ന് ചുരുക്കം. എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ കീഴില്‍ 14 ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍റൂമുകള്‍ സജ്ജമാക്കുമെന്ന് പറയുന്നുണ്ടെങ്കിലും അതും നടപ്പിലായിട്ടില്ല. എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെ റോഡിലെ വാഹന പരിശോധനയ്ക്കായല്ലാതെ നിയോഗിക്കരുതെന്ന ഹൈക്കോടതി ഉത്തരവും നടപ്പാക്കിയില്ല.
അതേസമയം മോട്ടോര്‍വാഹനവകുപ്പിലെ സാങ്കേതികവിഭാഗത്തോട് ഓഫീസ് വിട്ട് റോഡിലേക്ക് ഇറങ്ങാനാണ് അമിക്കസ് ക്യൂറിയും പറയുന്നത്. റോഡിലെ നിരീക്ഷണം ശക്തമാക്കാനുള്ള ഏഴ് നിർദ്ദേശങ്ങളും അമിക്കസ് ക്യൂറി റിപ്പോർട്ടില്‍ ഉണ്ട്. നിലവിൽ 14 ആർടിഒ ഓഫീസുകളിലും സബ് റീജ്യണൽ ട്രാൻസ് പോർട്ട് ഓഫീസുകളിലും ഉള്ള മോട്ടര്‍ വെഹിക്കിൾ ഇൻസ്പെക്ടർമാർ, അസിസ്റ്റന്‍റ് മോട്ടര്‍ വെഹിക്കിൾ ഇൻസ്പെക്ടർമാർ എന്നിവർക്ക് ആറ് മണിക്കൂർ എൻഫോഴ്സമെന്‍ർറ് ജോലി നിർബന്ധമാക്കണമെന്നാണ് അമിക്കസ് ക്യൂറിയുടെ ഒരു നിർദ്ദേശം. ഇങ്ങനെ വരുമ്പോൾ റോഡിലെ നിയമലംഘനങ്ങളുടെ പരിശോധനയ്ക്ക് കൂടുതൽ ഉദ്യോഗസ്ഥരെ ലഭിക്കും.
"പത്താം ക്ലാസ് മാത്രമല്ല സാര്‍, പരിഹസിക്കരുത്, വിഷമമുണ്ട്.." ഈ ജീവനക്കാര്‍ പറയുന്നു
റോഡ് സേഫ്റ്റി കമ്മീഷണറുടെ അധിക ചുമതല ട്രാൻസ്പോർട്ട് കമ്മീഷണർക്കാണ് നൽകിയിട്ടുള്ളത്. ഇത് അവസാനിപ്പിച്ച് മുഴുവൻ സമയ റോഡ് സേഫ്റ്റി കമ്മീഷണറെ നിയമിക്കണം. എൻഫോഴ്സമെന്ർറ് ഡ്യൂട്ടിയിലുള്ള റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസുകളും സേഫ് കേരള സ്ക്വാഡും സുരക്ഷാ കമ്മീണറുടെ അധികാരത്തിന് കീഴിലാക്കണം എന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് പറയുന്നു.
