സ്കോഡ ഓട്ടോ ഫോക്സ്വാഗൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (SAVWIPL) ഇന്ത്യയിൽ 10,000 കോടി രൂപ നിക്ഷേപിക്കും. പുതിയ എസ്‌യുവികൾ, എംപിവികൾ, ഇവികൾ, ഐസിഇ മോഡലുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. 2027 ന് ശേഷം പുതിയ സ്കോഡ, ഫോക്സ്വാഗൺ ഇവികൾ എത്തും.

സ്കോഡ ഓട്ടോ ഫോക്സ്വാഗൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (SAVWIPL) ഇന്ത്യയിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇതിനായി കമ്പനി 10,000 കോടി രൂപയുടെ നിക്ഷേപം നടത്തും. പ്രീമിയം എസ്‌യുവികൾ, എംപിവികൾ, ഇവികൾ, ഐസിഇ മോഡലുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ബ്രാൻഡിന്റെ ഇന്ത്യ 3.0 പദ്ധതിയുടെ ഭാഗമായിരിക്കും ഈ പുതിയ നിക്ഷേപം. വരാനിരിക്കുന്ന സ്കോഡ, ഫോക്സ്വാഗൺ കാറുകൾ ബ്രാൻഡിന്റെ പുതിയ ഇന്ത്യൻ മെയിൻ പ്ലാറ്റ്‌ഫോമിൽ ആയിരിക്കും എത്തുക. CMP 21 ആർക്കിടെക്ചറിന്റെ ഒരു ഡെറിവേറ്റീവാണ് ഈ പ്ലാറ്റ് ഫോം.

ഇന്ത്യ 3.0 പദ്ധതിയിൽ രണ്ട് ബ്രാൻഡുകളിൽ നിന്നുമുള്ള ഇടത്തരം ഇലക്ട്രിക് എസ്‌യുവികൾ അവതരിപ്പിക്കുന്നതും ഉൾപ്പെടുന്നു. വരാനിരിക്കുന്ന ഈ സ്കോഡ, ഫോക്‌സ്‌വാഗൺ ഇവികൾ 4.3 മീറ്റർ മുതൽ 4.8 മീറ്റർ വരെ നീളമുള്ളതായിരിക്കും. ഇലക്ട്രിക് എസ്‌യുവികളുടെ പേരുകളും വിശദാംശങ്ങളും ഇപ്പോഴും വ്യക്തമല്ല. എങ്കിലും ഇവ കുഷാഖ്, ടൈഗൺ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാകാമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വരാനിരിക്കുന്ന സ്കോഡ, ഫോക്സ്വാഗൺ ഇവികൾ 2027 ന് ശേഷം എത്തുമെന്ന് പ്രതീക്ഷിക്കുന്നു. എന്യാഖ്, എൽറോക്ക് എസ്‌യുവികളുമായി സ്കോഡ ഇന്ത്യയിൽ തങ്ങളുടെ ഇവി യാത്ര ആരംഭിക്കാൻ സാധ്യതയുണ്ട്. രണ്ട് ഇവികളും തുടക്കത്തിൽ സിബിയു ആയി ഇറക്കുമതി ചെയ്യും. വിപണിയിലെ ആവശ്യകത അനുസരിച്ച് പിന്നീട് പ്രാദേശികമായി കൂട്ടിച്ചേർക്കാം. സ്കോഡ, ഫോക്സ്‍വാഗൺ മിഡ്‌സൈസ് ഇലക്ട്രിക് എസ്‌യുവികൾ ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, വരാനിരിക്കുന്ന മാരുതി ഇ വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഇവി, ഹോണ്ട മിഡ്‌സൈസ് ഇവി തുടങ്ങിയ മോഡലുകൾക്ക് എതിരെയായിരിക്കും മത്സരിക്കുക.

2025 ലെ ദീപാവലിക്ക് ഇന്ത്യയിൽ എത്തുമെന്ന് ചെക്ക് വാഹന നിർമ്മാതാക്കൾ സ്ഥിരീകരിച്ചു . 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ഈ പെർഫോമൻസ് സെഡാനിൽ ഉള്ളത്. ഈ എഞ്ചിൻ പരമാവധി 265 bhp കരുത്തും 370 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ട്രാൻസ്‍മിഷൻ ചുമതലകൾ നിർവഹിക്കുന്നതിനായി 7-സ്പീഡ് ഡിഎസ്‍ജി ലഓട്ടോമാറ്റിക് ഗിയർബോക്സാണ് ഇതിനുള്ളത്. ഒക്ടാവിയ RS 6.4 സെക്കൻഡിനുള്ളിൽ പൂജ്യം മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കുമെന്നും അതേസമയം പരമാവധി വേഗത 250 കിലോമീറ്റർ വേഗത നിലനിർത്തുമെന്നും കമ്പനി അവകാശപ്പെടുന്നു.