Asianet News MalayalamAsianet News Malayalam

Maruti YFG : മാരുതി - ടൊയോട്ട സഖ്യത്തിന്‍റെ പുതിയ മോഡല്‍, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഈ വാഹനം ഇന്ത്യന്‍ റോഡുകളിൽ ഇതിനു മുമ്പ് രണ്ട് തവണ പരീക്ഷണം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ അത്തരമൊരു പരീക്ഷണത്തിനിടെ വരാനിരിക്കുന്ന YFG എസ്‌യുവിയുടെ ഇന്റീരിയറുകൾ ചേര്‍ന്നിരിക്കുകയാണ് എന്ന് ഗാഡി വാഡി ഡോട്ട് കോമിനെ ഉദ്ദരിച്ച് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

Spy pictures reveal interior of the Maruti YFG SUV
Author
Mumbai, First Published Jun 6, 2022, 3:44 PM IST

മാരുതി സുസുക്കി നിലവിൽ ഇന്ത്യൻ വിപണിയിൽ ഒരു ഇടത്തരം എസ്‌യുവിയുടെ പണിപ്പുരയിലാണ്. വരാനിരിക്കുന്ന ഈ എസ്‌യുവി നിലവിൽ വൈഎഫ്‍ജി (YFG) എന്ന കോഡ്‌നാമത്തിലാണ് വികയിപ്പിക്കുന്നത്. സെഗ്‌മെന്റിൽ ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ് എന്നിവയെ നേരിടാന്‍ ടൊയോട്ടയുമായി ചേർന്നാണ് മാരുതി ഈ എസ്‌യുവി വികസിപ്പിച്ചെടുക്കുന്നത്. ഇന്ത്യൻ സാഹചര്യങ്ങൾക്കായി മാരുതി എസ്‌യുവി വിപുലമായി പരീക്ഷിക്കുകയാണ്. ഈ വാഹനം ഇന്ത്യന്‍ റോഡുകളിൽ ഇതിനു മുമ്പ് രണ്ട് തവണ പരീക്ഷണം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ അത്തരമൊരു പരീക്ഷണത്തിനിടെ വരാനിരിക്കുന്ന YFG എസ്‌യുവിയുടെ ഇന്റീരിയറുകൾ ചേര്‍ന്നിരിക്കുകയാണ് എന്ന് ഗാഡി വാഡി ഡോട്ട് കോമിനെ ഉദ്ദരിച്ച് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. മാരുതിയിൽ നിന്നുള്ള വരാനിരിക്കുന്ന എസ്‌യുവി വാഗ്ദാനം ചെയ്യുന്ന ചില സവിശേഷതകൾ ഈ ചാര ചിത്രങ്ങൾ വെളിപ്പെടുത്തുന്നു.

Vehicle Scrappage : ഇനി വണ്ടി പൊളിക്കാനും മാരുതി, ഇതാ ആ പൊളിക്കലിനെപ്പറ്റി അറിയേണ്ടതെല്ലാം! 

നിരയിലെ മറ്റ് മാരുതി ഉൽപ്പന്നങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ക്യാബിന് വ്യത്യസ്‍തമായ ഡിസൈൻ ഭാഷയിലാണ് മാരുതി YFG എസ്‌യുവി വരുന്നത്. മധ്യഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന പുതിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഡാഷ്‌ബോർഡ് ഡിസൈനിനെ ലളിതക്കുന്നു. പുതിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന് താഴെയാണ് എസി വെന്റുകളുടെ സ്ഥാനം. 2022 മാരുതി ബലേനോയിൽ കണ്ടതിന് സമാനമായ ഒമ്പത് ഇഞ്ച് യൂണിറ്റായിരിക്കും ടച്ച്‌സ്‌ക്രീൻ എന്ന് പ്രതീക്ഷിക്കുന്നു. മറ്റൊരു ചിത്രം സ്റ്റിയറിംഗ് വീലിന്റെ വലതുവശത്തുള്ള ചില ബട്ടണുകൾ കാണിക്കുന്നു. ഒരു നീല നിറത്തിലുള്ള സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ ഇവിടെ കാണാം. അതിനു താഴെ HUD എന്ന് പറയുന്ന ബട്ടണുകൾ ഉണ്ട്. ഇതിനർത്ഥം വരാനിരിക്കുന്ന YFG എസ്‌യുവിക്ക് ബലേനോ പോലെ തന്നെ HUD ലഭിക്കുമെന്നും എസ്‌യുവി 360 ഡിഗ്രി ക്യാമറ സവിശേഷതയുമായും വരാൻ സാധ്യതയുണ്ട്.

2022 ബ്രെസ മാരുതിയുടെ ആദ്യ സിഎൻജി എസ്‌യുവിയാകും

ഹെഡ്‌ലാമ്പുകൾ ലെവലിംഗ് ബട്ടണുകളും HUD സ്‌ക്രീൻ ക്രമീകരിക്കാനുള്ള ബട്ടണും ചിത്രത്തിൽ കാണാം. എന്നാല്‍ ഈ ചിത്രത്തിൽ സ്റ്റിയറിംഗ് വ്യക്തമായി കാണാനാകില്ല. അതേസമയം ഇത് ഒരു മൾട്ടി-ഫംഗ്ഷൻ ഫ്ലാറ്റ് ബോട്ടം യൂണിറ്റിനൊപ്പം വരുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു ക്രൂയിസ് കൺട്രോൾ ബട്ടണും ഇവിടെ കാണാം. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രിക് സൺറൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ തുടങ്ങിയവയാണ് വരാനിരിക്കുന്ന എസ്‌യുവിക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന മറ്റ് സവിശേഷതകൾ. മാരുതി ബ്രെസയുമായി താരതമ്യം ചെയ്യുമ്പോൾ YFG എസ്‍യുവി വലുതായി കാണപ്പെടുന്നു. കനത്ത മറവോടെ മാത്രമേ പരീക്ഷണ ഓട്ടം നടത്തുന്ന എസ്‌യുവിയെ കണ്ടെത്തിയിട്ടുള്ളൂവെങ്കിലും, അളവുകൾ എളുപ്പത്തിൽ മനസിലാക്കാൻ കഴിയും എന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന് മുൻവശത്ത് വിശാലമായ ഗ്രിൽ ലഭിക്കുന്നു. ഈ  ഗ്രില്ലിന്റെ ഇരുവശത്തുമുള്ള ബമ്പറിൽ ഹെഡ്‌ലാമ്പുകൾ സ്ഥാപിച്ചിരിക്കുന്നു. ഹ്യുണ്ടായ് ക്രെറ്റയിലും ടാറ്റ ഹാരിയറിലും നമ്മൾ കണ്ടതിന് സമാനമാണ് ഇത്.

റോഡപകടം, പരിക്കേറ്റയാളെ കോരിയെടുത്ത് കാറിലാക്കി ആശുപത്രിയിലേക്ക് പാഞ്ഞ് താരം, കയ്യടിച്ച് ജനം!

ഹെഡ്‌ലാമ്പുകൾ പ്രൊജക്ടർ യൂണിറ്റുകളായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബോണറ്റിന് തൊട്ടുതാഴെയായി ടേൺ ഇൻഡിക്കേറ്ററുകൾ സ്ഥാപിച്ചിരിക്കുന്നു, അതിനടുത്തായി LED DRL യൂണിറ്റും കാണുമെന്ന് പ്രതീക്ഷിക്കുന്നു. എസ്‌യുവിക്ക് ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾ ലഭിക്കുന്നു, കൂടാതെ എസ്‌യുവിയ്‌ക്കൊപ്പം 5 സ്‌പോക്ക് അലോയ് വീലുകളും ഉണ്ട്. ടെയിൽ ലാമ്പുകൾ ടെയിൽ ഗേറ്റിൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ടേൺ ഇൻഡിക്കേറ്ററുകളും റിവേഴ്സ് ലാമ്പും ബമ്പറിൽ സ്ഥാപിച്ചിരിക്കുന്നതായി തോന്നുന്നു. പിൻഭാഗത്ത് റൂഫ് മൗണ്ടഡ് സ്‌പോയിലറും സ്രാവ് ഫിൻ ആന്റിനയും ഡിഫോഗറോടു കൂടിയ റിയർ വൈപ്പറും ലഭിക്കുന്നു. മാരുതി YFG ടൊയോട്ടയുടെ DNGA പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് പറയപ്പെടുന്നു. മുകളിൽ സൂചിപ്പിച്ചതുപോലെ, ഈ എസ്‌യുവി ടൊയോട്ടയുമായി സംയുക്തമായി വികസിപ്പിച്ചെടുക്കുന്നു, ടൊയോട്ടയും സമാനമായ ഒരു ഉൽപ്പന്നത്തിൽ പ്രവർത്തിക്കുന്നു.

മാരുതി ഇന്ത്യയുടെ ജനപ്രിയ കാർ നിർമ്മാണ കമ്പനിയായി തുടരുന്നത് ഇങ്ങനെ

വരാനിരിക്കുന്ന എസ്‌യുവിക്ക് 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ കരുത്ത് പകരുമെന്ന് പ്രതീക്ഷിക്കുന്നു. അത് അഞ്ച് സ്‍പീഡ് മാനുവൽ, ആറ് സ്‍പീഡ് ഓട്ടോമാറ്റിക് ട്രാൻസ്‍മിഷൻ അല്ലെങ്കിൽ സിവിടി എന്നിവയിൽ ലഭ്യമാകും. എസ്‌യുവിക്ക് മൈൽഡ് ഹൈബ്രിഡ് സിസ്റ്റവും ലഭിക്കും. ശക്തമായ ഹൈബ്രിഡ് സിസ്റ്റമുള്ള അതേ എസ്‌യുവിയുടെ ഒരു പതിപ്പും എത്തുമെന്ന് പറയപ്പെടുന്നു. ശക്തമായ ഹൈബ്രിഡ് സിസ്റ്റം ഉയർന്ന പതിപ്പിൽ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

Ertiga Facelift : 8.35 ലക്ഷം രൂപയ്ക്ക് മാരുതി സുസുക്കി എർട്ടിഗ ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കി

Follow Us:
Download App:
  • android
  • ios