കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 19,181 യൂണിറ്റായിരുന്നു വിൽപ്പന. 2022 മെയ് മാസത്തിൽ വിറ്റഴിച്ച 71,526 യൂണിറ്റുകളിൽ 60,518 യൂണിറ്റുകളും ആഭ്യന്തര വിപണിയിൽ വിറ്റു, ബാക്കിയുള്ള 11,008 യൂണിറ്റുകൾ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്‍തു എന്നുമാണ് കണക്കുകള്‍. 

2022 മെയ് മാസത്തെ വിൽപ്പന കണക്കുകൾ വെളിപ്പെടുത്തി സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ. കഴിഞ്ഞ മാസം 71,526 യൂണിറ്റുകൾ വിറ്റഴിക്കാൻ കമ്പനിക്ക് കഴിഞ്ഞു. 272 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 19,181 യൂണിറ്റായിരുന്നു വിൽപ്പന. 2022 മെയ് മാസത്തിൽ വിറ്റഴിച്ച 71,526 യൂണിറ്റുകളിൽ 60,518 യൂണിറ്റുകളും ആഭ്യന്തര വിപണിയിൽ വിറ്റു, ബാക്കിയുള്ള 11,008 യൂണിറ്റുകൾ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്‍തു എന്നുമാണ് കണക്കുകള്‍. 

10 ലക്ഷം രൂപ വിലക്കിഴിവില്‍ ഈ ബൈക്ക് ഇപ്പോള്‍ സ്വന്തമാക്കാം!

എന്നിരുന്നാലും മാസ വില്‍പ്പനയുടെ അടിസ്ഥാനത്തിൽ വിൽപ്പന കണക്ക് താരതമ്യം ചെയ്യുമ്പോൾ, കമ്പനിയുടെ വിൽപ്പന 2022 മെയ് മാസത്തിൽ 71,987 യൂണിറ്റുകൾ വിറ്റു. ഇതിനുസരിച്ച് വില്‍പ്പന 0.64 ശതമാനം കുറഞ്ഞു. കൊവിഡ് മഹാമാരി, വിതരണ ശൃംഖല പ്രതിസന്ധികൾ നേരിടുന്ന വെല്ലുവിളികള്‍ക്ക് ഇടയിലൂടെ ഇരുചക്രവാഹന വ്യവസായം കുതിച്ചുകയറുന്നത് തുടരുകയാണെന്ന് സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ സതോഷി ഉചിദ പറഞ്ഞു.

Honda 2Wheelers : 30 ലക്ഷം യൂണിറ്റ് കയറ്റുമതി നാഴികക്കല്ല് പിന്നിട്ട് ഹോണ്ട ടൂ വീലേഴ്‍സ് ഇന്ത്യ

ഈ പരീക്ഷണ സാഹചര്യങ്ങൾക്കിടയിലും, ആഭ്യന്തര, വിദേശ വിപണികളിൽ നിന്ന് സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യയ്ക്ക് തൃപ്തികരമായ ഡിമാൻഡാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2022 മെയ് മാസത്തിൽ ഞങ്ങൾ 71,526 യൂണിറ്റുകളുടെ മൊത്ത വിൽപ്പന രേഖപ്പെടുത്തി. അതേസമയം, മെയ് മാസത്തിൽ, ഞങ്ങൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 250cc സ്‌പോർട്‌സ് അഡ്വഞ്ചർ ടൂററായ V-Strom SX-ന്റെ ഡെലിവറികളും ആരംഭിച്ചു. ഈ മോട്ടോർസൈക്കിളിന് ഇതുവരെ പ്രോത്സാഹജനകമായ അവലോകനങ്ങൾ ലഭിച്ചുവെന്ന് അറിയിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.

“ഞങ്ങളുടെ എല്ലാ ഉപഭോക്താക്കൾക്കും ഡീലർ പങ്കാളികൾക്കും സ്റ്റാഫ് അംഗങ്ങൾക്കും സുസുക്കി എന്ന ബ്രാൻഡിലുള്ള അവരുടെ തുടർച്ചയായ പിന്തുണയ്ക്കും വിശ്വാസത്തിനും ഞങ്ങൾ നന്ദിയുള്ളവരാണ്,” ഉചിദ പറയുന്നു. 

ബ്ലൂടൂത്ത് കണക്റ്റിവിറ്റിയോടെ ഇലക്ട്രിക് മൗണ്ടൻ സൈക്കിളുകളുമായി ഹീറോ

പുതിയ സുസുക്കി V-Strom SX 250 അടുത്തിടെ ഇന്ത്യയിൽ 2.11 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിൽ അവതരിപ്പിച്ചു. 9,300 ആർപിഎമ്മിൽ 26.1 ബിഎച്ച്പിയും 7,300 ആർപിഎമ്മിൽ 22.2 എൻഎം പീക്ക് ടോർക്കും വികസിപ്പിക്കുന്ന 249സിസി, സിംഗിൾ സിലിണ്ടർ, ഓയിൽ കൂൾഡ് എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. ആറ് സ്‍പീഡ് മാനുവൽ ഗിയർബോക്‌സുമായി എൻജിൻ ഘടിപ്പിച്ചിരിക്കുന്നു.

കൂട്ടത്തിലെ കൊമ്പനാര്? ടൂ വീലർ വിൽപ്പനയിൽ വൻ കുതിപ്പ്, റോയൽ എൻഫീൽഡ് ആറാമൻ, ഒന്നാമൻ പുലിക്കുട്ടി തന്നെ

V-Strom SX 250 Gixxer 250 അടിസ്ഥാനമാക്കിയുള്ളതാണ്. V-Strom 650, V-Strom 1000 എന്നിങ്ങനെയുള്ള മറ്റ് മോഡലുകളും V-Strom ശ്രേണിയിൽ ഉൾപ്പെടുന്നു. V-Strom SX 250 ലക്ഷ്യമിടുന്നത് ഇവയ്ക്കിടയിൽ നല്ല ബാലൻസ് നൽകാനാണ്. ദൈനംദിന ഉപയോഗക്ഷമതയും രസകരവും റൈഡ് സവിശേഷതകളും ബൈക്കിന് ലഭിക്കുന്നു. ബൈക്കിന് 835 എംഎം സീറ്റ് ഉയരം നൽകുന്നു, ഇത് ജിക്‌സർ 250 നേക്കാൾ 35 എംഎം കൂടുതലാണ്. ഉയർന്ന വേഗതയിൽ റൈഡറെ സംരക്ഷിക്കാൻ മുൻവശത്ത് ഒരു വലിയ വിൻഡ്‌സ്‌ക്രീൻ ഉണ്ട്. താഴേക്ക് നീങ്ങുമ്പോൾ, ഇതിന് LED അഷ്ടഭുജാകൃതിയിലുള്ള ഹെഡ്‌ലൈറ്റുകൾ ലഭിക്കുന്നു. ഈ സ്‌പോർട്‌സ് അഡ്വഞ്ചർ ടൂററിന്റെ രൂപകല്‍പ്പന ഐതിഹാസിക DR-Z റേസർ, DR- ബിഗ് ഓഫ് റോഡ് മോഡലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗുജറാത്ത് പ്ലാന്‍റില്‍ വീണ്ടും കാറ്റാടി യന്ത്രം സ്ഥാപിച്ച് ഹോണ്ട ടൂ വീലേഴ്‍സ്

ചാമ്പ്യൻ യെല്ലോ നമ്പർ 2, പേൾ ബ്ലേസ് ഓറഞ്ച്, ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക് എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ വി-സ്ട്രോം എസ്എക്സ് 250 ലഭിക്കും. വീതിയേറിയ ഹാൻഡിൽബാറും സ്‍കൂപ്പ്ഡ് റൈഡർ സീറ്റും ബൈക്ക് ദീർഘദൂര ടൂറിംഗിന് സൗകര്യപ്രദമാണെന്ന് ഉറപ്പാക്കുന്നു. മറ്റ് ഡിസൈൻ വിശദാംശങ്ങളിൽ നക്കിൾ ഗാർഡുകൾ, സ്പ്ലിറ്റ് സീറ്റുകൾ, ഒരു എൽഇഡി ടെയ്‌ലാമ്പ്, ഒരു അപ്‌സ്‌വെപ്പ് എക്‌സ്‌ഹോസ്റ്റ് എന്നിവ ഉൾപ്പെടുന്നു. 12 ലീറ്റർ ശേഷിയുള്ളതാണ് ഈ ഇന്ധന ടാങ്ക്. സുസുക്കി റൈഡ് കണക്ട് ആപ്പ് പ്രവർത്തനക്ഷമമാക്കിയ ബ്ലൂടൂത്ത്-കണക്‌റ്റഡ് ഫീച്ചറുകൾ ലഭിക്കുന്ന പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമായാണ് വി-സ്ട്രോം വരുന്നത്. ടേൺ-ബൈ-ടേൺ നാവിഗേഷനും പ്രധാനപ്പെട്ട അറിയിപ്പ് അലേർട്ടുകളും ക്ലസ്റ്ററിന്റെ ചില സവിശേഷതകളിൽ ഉൾപ്പെടുന്നു. യുഎസ്ബി ചാർജറും ഇതിലുണ്ട്.

റോഡപകടം, പരിക്കേറ്റയാളെ കോരിയെടുത്ത് കാറിലാക്കി ആശുപത്രിയിലേക്ക് പാഞ്ഞ് താരം, കയ്യടിച്ച് ജനം!

ബൈക്കിന് മുന്നിൽ സ്റ്റാൻഡേർഡ് ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ ഒരു സ്വിംഗാർ-ലിങ്ക്ഡ് മോണോ-ഷോക്ക് യൂണിറ്റും ലഭിക്കുന്നു. ഒരു അഡ്വഞ്ചര്‍ ബൈക്ക് ആയതിനാൽ, സസ്പെൻഷനിൽ പതിവിലും കൂടുതൽ മികച്ചതാണ്. ഡ്യുവൽ-ചാനൽ എബിഎസ് സഹായത്തോടെ മുന്നിലും പിന്നിലും ഡിസ്‍ക് ബ്രേക്കുകൾ ബ്രേക്കിംഗ് ചുമതലകൾ നിർവഹിക്കും. വി-സ്‌ട്രോം എസ്‌എക്‌സ് 250 മുൻവശത്ത് 19 ഇഞ്ച് വീലുകളിലും പിന്നിൽ 17 ഇഞ്ച് ചക്രങ്ങളിലുമാണ് സഞ്ചരിക്കുന്നത്. 26.5hp കരുത്തും 22.2 എന്‍എം ടോര്‍ഖും ഉത്പാദിപ്പിക്കുന്ന 249സിസി, ഓയിൽ-കൂൾഡ് എഞ്ചിൻ ആയ ജിക്സര്‍ 250-ൽ നിന്നാണ് എഞ്ചിൻ ഉരുത്തിരിഞ്ഞത്. ആറ് സ്‍പീഡ് ഗിയർബോക്‌സുമായി എൻജിൻ ഘടിപ്പിച്ചിരിക്കുന്നു. ജിക്‌സർ 250നേക്കാൾ 11 കിലോഗ്രാം ഭാരമുള്ള ബൈക്കിന് 167 കിലോഗ്രാം ഭാരമുണ്ട്.