Asianet News MalayalamAsianet News Malayalam

മുതലാളിയുടെ ഭീഷണിക്ക് പിന്നാലെ ചൈനയിലെ തൊഴില്‍ റിക്രൂട്ട്മെന്‍റ് റദ്ദാക്കി അമേരിക്കന്‍ വാഹനഭീമന്‍

ചില മേഖലകളിൽ അമിതമായ സ്റ്റാഫ് ഉണ്ടെന്നും ജോലി വെട്ടിക്കുറയ്ക്കുമെന്നും ടെസ്‍ല ചീഫ് എക്‌സിക്യൂട്ടീവ് ഇലോൺ മസ്‌ക് ഭീഷണിപ്പെടുത്തിയതിന് ശേഷമുള്ള ഏറ്റവും പുതിയ സംഭവവികാസം ആണിത് എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

Tesla cancels hiring in China after job cuts remark of Elon Musk
Author
Mumbai, First Published Jun 12, 2022, 3:40 PM IST

മാസം ചൈനയ്‌ക്കായി ഷെഡ്യൂൾ ചെയ്‌ത മൂന്ന് ഓൺലൈൻ റിക്രൂട്ട്‌മെന്‍റ് പരിപാടികള്‍ അമേരിക്കന്‍ ഇലക്ട്രിക്ക് വാഹന ഭീമനായ ടെസ്‌ല ഇങ്ക് റദ്ദാക്കിയതായി റിപ്പോര്‍ട്ട്. ചില മേഖലകളിൽ അമിതമായ സ്റ്റാഫ് ഉണ്ടെന്നും ജോലി വെട്ടിക്കുറയ്ക്കുമെന്നും ടെസ്‍ല ചീഫ് എക്‌സിക്യൂട്ടീവ് ഇലോൺ മസ്‌ക്  ഭീഷണിപ്പെടുത്തിയതിന് ശേഷമുള്ള ഏറ്റവും പുതിയ സംഭവവികാസം ആണിത് എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ആഗോളതലത്തിൽ ടെസ്‍ല പകുതിയില്‍ അധികം വാഹനങ്ങൾ നിർമ്മിക്കുകയും 2021-ൽ അതിന്‍റെ വരുമാനത്തിന്‍റെ നാലില്‍ ഒന്ന് സംഭാവന ചെയ്യുകയും ചെയ്‍ത ചൈനയിലെ ജീവനക്കാരെ കുറിച്ച് മസ്‌ക് പ്രത്യേകം അഭിപ്രായപ്പെട്ടിരുന്നില്ല.

ചൈനീസ് തൊഴിലാളികളെ ഒഴിഞ്ഞ കെട്ടിടങ്ങളിലും സൈനിക ക്യാമ്പുകളിലും പാർപ്പിച്ച് അമേരിക്കന്‍ മുതലാളി!

ജൂൺ 16, 23, 30 തീയതികളിൽ ആദ്യം ഷെഡ്യൂൾ ചെയ്‌തിരുന്ന വിൽപ്പന, ആർ ആൻഡ് ഡി, അതിന്റെ വിതരണ ശൃംഖല എന്നിവയിലെ സ്ഥാനങ്ങൾക്കായുള്ള മൂന്ന് പരിപാടികൾ കമ്പനി റദ്ദാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ വിഷയത്തില്‍ അഭിപ്രായം തേടിയുള്ള റോയിട്ടേഴ്‌സിന്റെ അഭ്യർത്ഥനയോട് ടെസ്‌ല പ്രതികരിച്ചില്ല എന്നും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

എയറോഡൈനാമിക്‌സ് എഞ്ചിനീയർമാർ, സപ്ലൈ ചെയിൻ മാനേജർമാർ, സ്റ്റോർ മാനേജർമാർ, ഫാക്ടറി സൂപ്പർവൈസർമാർ, തൊഴിലാളികൾ എന്നിങ്ങനെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് ചെയ്‍ത 1,000-ത്തില്‍ അധികം തൊഴില്‍ അവസരങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് മസ്‌കിന് മോശം വികാരം ഉണ്ടായിരുന്നു എന്നും റോയിട്ടേഴ്‌സിന് നല്‍കിയ ഒരു ഇമെയിലിൽ അദ്ദേഹം പറഞ്ഞു.

"ആ പണം ഇന്ത്യയില്‍ നിക്ഷേപിച്ചാല്‍ ലാഭം ഉറപ്പ്.." വണ്ടിക്കമ്പനി മുതലാളിയോട് വാക്സിന്‍ കമ്പനി മുതലാളി!

മാർച്ചിൽ ചൈനീസ് വാണിജ്യ കേന്ദ്രം രണ്ട് മാസത്തെ COVID-19 ലോക്ക്ഡൗൺ ആരംഭിച്ചതിന് ശേഷം ടെസ്‌ലയുടെ ഷാങ്ഹായ് പ്ലാന്റിലെ ഉത്പാദനം മോശമായിരുന്നു. മസ്‌കിന്റെ കണക്കുകൂട്ടലുകളെ തെറ്റിച്ച് ഈ പാദത്തിൽ മുൻ പാദത്തേക്കാൾ മൂന്നിലൊന്ന് കുറവായിരിക്കും ഔട്ട്‌പുട്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ജീവനക്കാരുടെ എണ്ണം പത്ത് ശതമാനം കുറയ്ക്കാൻ പോകുകയാണെന്ന് ടെസ്‌ല സിഇഒ ഇലോൺ മസ്‌ക് അടുത്തിടെ അറിയിച്ചത്. ടെസ്‌ലയുടെ എല്ലാ നിയമനങ്ങളും മസ്‌ക് താൽക്കാലികമായി നിർത്തുകയാണെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ലോക സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് ആശങ്കയുള്ളതിനാലാണ് ശതകോടീശ്വരനായ ഇലോൺ മസ്‌ക് നിയമനങ്ങൾ നിര്‍ത്തുന്നതെന്നാണ് റിപ്പോർട്ട്.

അമ്മ മരിച്ച ദു:ഖം, 1.3 കോടിയുടെ കാര്‍ പുഴയില്‍ ഒഴുക്കി യുവാവ്!

ടെസ്‌ല എക്സിക്യൂട്ടീവുകൾക്ക് മസ്‌ക് അയച്ച ഇമെയിലിലാണ് നിയമനങ്ങൾ നിർത്താൻ ആവശ്യപ്പെട്ടിരിക്കുന്നത് എന്ന് റോയിട്ടേഴ്‌സ് വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് അവസാനിപ്പിച്ച് ഓഫീസുകളിലേക്ക് തിരിച്ച് വരാൻ മസ്‌ക് ആവശ്യപ്പെട്ടിരുന്നു. തിരിച്ച് സ്ഥാപനങ്ങളിൽ എത്തിയില്ലെങ്കിൽ പണി നിർത്തി വീട്ടിലിരുന്നോളാൻ ആണ് മസ്‌ക് ജീവനക്കാർക്ക് മെയിൽ അയച്ചത്. 

ജീവനക്കാർക്കുള്ള മസ്‌കിന്റെ ഇമെയിലുകൾ, കമ്പനിയുമായി ബന്ധപ്പെട്ട വിവരമായതിനാൽ രഹസ്യസ്വഭാവമുള്ളതായിരിക്കണം, എന്നാൽ ഈ ഇമെയിലുകളിലുള്ള ഉള്ളടക്കം ജീവനക്കാരെ ശരിക്കും ചൊടിപ്പിച്ചു. തിരിച്ച് ഓഫീസുകളിൽ എത്തിയില്ലെങ്കിൽ ജോലി നഷ്ടപ്പെട്ടതായി കണക്കാക്കിയാൽ മതിയെന്നാണ് മെയിലിൽ മസ്‌ക് വ്യക്തമാക്കിയിരിക്കുന്നത്. പല ജീവനക്കാരും മസ്കിന്റെ ഈ സന്ദേശം കണ്ട് അസ്വസ്ഥരായി. ഫലമോ, മസ്കിന്റെ മെയിലുകൾ ഇൻറർനെറ്റിൽ ചോർന്നു.  ഇപ്പോൾ ഇന്റർനെറ്റിൽ മസ്കിന്റെ ഈ മെയിലുകൾ സജീവ ചർച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്.  

 590 കിമീ മൈലേജുമായി ആ ജര്‍മ്മന്‍ മാന്ത്രികന്‍ ഇന്ത്യയില്‍, വില കേട്ടാലും ഞെട്ടും!

Latest Videos
Follow Us:
Download App:
  • android
  • ios