Asianet News MalayalamAsianet News Malayalam

പിടിച്ചുനിൽക്കാൻ അറ്റകയ്യുമായി മസ്ക്, ജനപ്രിയ മോഡലുകള്‍ക്ക് വില കുറച്ച് ടെസ്‍ല 

യൂറോപ്പിലും അമേരിക്കയിലുമാണ് ടെസ്ലയുടെ ഇലക്ട്രിക് കാറുകളുടെ വില കുറച്ചത്. മറ്റ് കാര്‍ നിര്‍മ്മാതാക്കളുമായി ശക്തമായ വെല്ലുവിളി വന്നതിന് പിന്നാലെയാണ് ടെസ്ലയുടെ അറ്റകൈ പ്രയോഗം.

Tesla cuts prices for popular electric car model
Author
First Published Jan 15, 2023, 1:51 PM IST

ന്യൂയോര്‍ക്ക്: ആവശ്യക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി ജനകീയമായ ഇലക്ട്രിക് മോഡല്‍ വാഹനങ്ങള്‍ക്ക് വന്‍ വിലകുറവുമായി ഇലോണ്‍ മസ്കിന്‍റെ ടെസ്ല. യൂറോപ്പിലും അമേരിക്കയിലുമാണ് ടെസ്ലയുടെ ഇലക്ട്രിക് കാറുകളുടെ വില കുറച്ചത്. മറ്റ് കാര്‍ നിര്‍മ്മാതാക്കളുമായി ശക്തമായ വെല്ലുവിളി വന്നതിന് പിന്നാലെയാണ് ടെസ്ലയുടെ അറ്റകൈ പ്രയോഗം. യൂറോപ്പില്‍ 10 മുതല്‍ 13 ശതമാനം വരെയും അമേരിക്കയില്‍ 20 ശതമാനം വരയുമാണ്  ടെസ്ല കാറുകളുടെ വില കുറച്ചിട്ടുള്ളത്.

എന്‍ട്രി ലെവല്‍ മോഡലായ 3ക്ക് 5500 യൂറോയും വൈ മോഡലിന് 7000 യൂറോയുമാണ് ഇംഗ്ലണ്ടില്‍ പ്രാവര്‍ത്തികമാവുന്ന ടെസ്ലയുടെ വിലകുറവ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ടെസ്ല കാര്‍ വാങ്ങിയ 16000 ത്തോളം കസ്റ്റമര്‍മാര്‍ പുതിയ തീരുമാനത്തില്‍ പ്രതിഷേധത്തിലാണെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. ചൈനയില്‍ നിന്നും സമാന പ്രതികരണമാണ് ടെസ്ലയ്ക് ലഭിക്കുന്നത്. കഴിഞ്ഞ ആറ് മാസത്തിന് ഇടയില്‍ രണ്ട് തവണ ടെസ്ല ചൈനയില്‍ വാഹനങ്ങളുടെ വില കുറച്ചിരുന്നു. 

ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സ് പ്രകാരം ടെസ്‌ല ഓഹരികൾ ഇടിഞ്ഞതിനെത്തുടർന്ന് 51 കാരനായ മസ്‌കിന്റെ സമ്പത്ത് 137 ബില്യൺ ഡോളറായി കുറഞ്ഞിരുന്നു. 2021 നവംബർ 4-ന് ഇലോൺ മസ്‌കിന്റെ  സമ്പത്ത് 340 ബില്യൺ ഡോളറിലെത്തിയിരുന്നു.ഫ്രഞ്ച് വ്യവസായിയായ ബെർണാഡ് അർണോൾട്ട് മസ്കിനെ മറികടന്ന് ഒന്നാം സ്ഥാനത്ത് എത്തുന്നത് വരെ ലോക സമ്പന്നരിൽ ഒന്നാം സ്ഥാനം  ഇലോൺ മസ്‌കിനായിരുന്നു. 21 ഒക്ടോബറിൽ ടെസ്‌ല ആദ്യമായി 1 ട്രില്യൺ വിപണി മൂലധനം നേടിയിരുന്നു. അതേസമയം, ടെസ്‌ലയുടെ മേലുള്ള സമ്മർദ്ദം രൂക്ഷമായതോടെ, ടെസ്‌ല ഓഹരികള്‍ ഇടിഞ്ഞു തുടങ്ങി. കൂടാതെ മസ്‌ക് ഈ വർഷം  44 ബില്യൺ ഡോളറിന് ട്വിറ്റർ വാങ്ങാനായി , ടെസ്‌ലയുടെ ഓഹരികൾ വിറ്റിരുന്നു.

ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സ് പ്രകാരം മസ്‌കിന്റെ സമ്പത്ത് 137 ബില്യൺ ഡോളറായി കുറഞ്ഞു. വർഷം മുഴുവനും ടെസ്‌ലയുടെ നിരവധി ഓഹരികൾ മസ്‌ക് വിറ്റു. ഒരു എപി റിപ്പോർട്ട് അനുസരിച്ച്, ഏപ്രിൽ മുതൽ അദ്ദേഹം കുറഞ്ഞത് 23 ബില്യൺ യുഎസ് ഡോളർ മൂല്യമുള്ള ടെസ്‌ല സ്റ്റോക്ക് വിറ്റഴിച്ചു, നിലവിൽ, ബ്ലൂംബെർഗ് പറയുന്നതനുസരിച്ച്, മസ്‌കിന്റെ സ്‌പേസ് എക്‌സ്‌പ്ലോറേഷൻ ടെക്‌നോളജീസ് കോർപ്പറേഷനിലെ ഓഹരി, 44.8 ബില്യൺ ഡോളറാണ്. 

Follow Us:
Download App:
  • android
  • ios