ഈ സ്‌പെഷ്യൽ മോഡലിന്റെ ഏറ്റവും മികച്ച അഞ്ച് ഹൈലൈറ്റുകൾ അറിയാം. അവ പുതിയതും എക്‌സ്‌ക്ലൂസീവ് ആയതുമായ ഫീച്ചറുകളാണ്.
കോംപസ് എസ്‌യുവിയുടെ അഞ്ചാം വാര്‍ഷികവും വിജയവും അതിന്റെ ഏറ്റവും പുതിയ വാർഷിക പതിപ്പുമായി ആഘോഷിക്കുകയാണ് ഐക്കണിക്ക് അമേരിക്കന്‍ വാഹന ബ്രാന്‍ഡായ ജീപ്പ് ഇന്ത്യ. ഈ സ്‌പെഷ്യൽ മോഡലിന്റെ ഏറ്റവും മികച്ച അഞ്ച് ഹൈലൈറ്റുകൾ അറിയാം. ഈ ഹൈലൈറ്റുകളില്‍ പലതും പുതിയതും എക്‌സ്‌ക്ലൂസീവ് ആയതുമായ ഫീച്ചറുകളാണ്.
1. സ്‍പെഷ്യല്‍ ബാഡ്‍ജിംഗ്
കോംപസിന്റെ ഈ മോഡലിന് ഇന്ത്യയിൽ ആരംഭിച്ച് അഞ്ച് വർഷം പൂർത്തിയാകുമ്പോൾ ശ്രദ്ധ ലഭിക്കാൻ പ്രത്യേക ബാഡ്‍ജ് ഉണ്ട്.
സെക്കന്‍ഡ് ഹാന്‍ഡ് ജീപ്പ് സ്വന്തമാക്കി ബിഗ് ബോസ് താരം
2. കോസ്മെറ്റിക് ട്വീക്കുകൾ
ജീപ്പ് ഈ ഏറ്റവും പുതിയ സ്പെഷ്യൽ എഡിഷൻ കോമ്പസിന് അകത്തും പുറത്തും വേറിട്ട രൂപകൽപന നൽകിയിട്ടുണ്ട്. ഗ്രിൽ ആക്‌സന്റുകൾ, സവിശേഷമായ സാറ്റിൻ ഗ്രാനൈറ്റ് ക്രിസ്റ്റൽ ലോവർ ഫാസിയ, ആക്‌സന്റ് കളർ റൂഫ് റെയിലുകൾ, ബോഡി-കളർ ക്ലാഡിംഗുകൾ എന്നിവയാണ് വേറിട്ട ഘടകങ്ങൾ.
3. ചക്രങ്ങൾ
എസ്‌യുവി ഇപ്പോൾ ഗ്രാനൈറ്റ് ക്രിസ്റ്റൽ ഫിനിഷിൽ പൂർത്തിയാക്കിയ 18 ഇഞ്ച് അലോയ് വീലുകളിൽ സഞ്ചരിക്കുന്നു.
4. ഇരുണ്ട ഇന്റീരിയർ
എസ്‌യുവിയുടെ ക്യാബിനിനുള്ളിൽ, പിയാനോ ബ്ലാക്ക്, ആനോഡൈസ്ഡ് ഗൺ മെറ്റൽ ഇന്റീരിയർ ആക്‌സന്റുകൾ, ബ്ലാക്ക് ലൈനറുകൾ എന്നിവ ആഡംബര അനുഭവം വർദ്ധിപ്പിക്കുന്നു.
ഇന്ത്യയില്‍ 130 ശതമാനം വളര്‍ച്ചയുമായി ജീപ്പ്, അമ്പരന്ന് വാഹനലോകം!
5. പ്രത്യേക സീറ്റുകൾ
ലൈറ്റ് ടങ്സ്റ്റൺ ആക്സന്റ് സ്റ്റിച്ചിംഗുള്ള പ്രത്യേക ലെതർ സീറ്റുകളുടെ ഉപയോഗവും ഉടമകൾക്ക് ഇതിലും മികച്ചതും പ്രീമിയം അനുഭവവും നൽകുന്നു
ജീപ്പ് കോംപസ് എന്നാല്‍
ഇന്ത്യന്‍ വാഹന വിപണിയുടെ മുഖച്ഛായ തന്നെ മാറ്റിക്കൊണ്ട് 2017 ജൂലൈ 31നാണ് അമേരിക്കൻ എസ്‌യുവി നിർമ്മാതാക്കളായ ജീപ്പ് കോംപസ് എന്ന മോഡലുമായി ഇന്ത്യയില്‍ എത്തിയത്. പൂണെയിലെ രംഞ്ജന്‍ഗോവന്‍ പ്ലാന്റില്‍ ഏഴുപത് ശതമാനത്തിലേറെ പ്രാദേശികമായാണ് കോംപസിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. നിരത്തിലിറങ്ങി ചുരുങ്ങിയ കാലത്തിനുള്ളില്‍ ഏറെ ഹിറ്റായി മാറിയ വാഹനമാണ് കോംപസ്. ക്രാഷ് ടെസ്റ്റില്‍ ഉള്‍പ്പെടെ കിടിലന്‍ പ്രകടനം കാഴ്ച വച്ച കോംപസ് വില്‍പ്പനയിലും ചരിത്രം സൃഷ്‍ടിച്ചിരുന്നു.
മഹീന്ദ്ര 'റാഞ്ചിയ' പേരിന് പകരം പുതിയ പേരില്‍ 'ശരിക്കും മുതലാളി' ഉടനെത്തും!
സ്‌പോര്‍ട്ട്, സ്‌പോര്‍ട്ട് പ്ലസ്, ലോഞ്ചിട്യൂഡ്, ലിമിറ്റഡ്, ലിമിറ്റഡ് പ്ലസ് എന്നീ വേരിയന്റുകളാണ് കോംപസിനുള്ളത്. ഇതിന് പുറമേ കോംപസ് ബെഡ്‌റോക്ക്, കോംപസ് ബ്ലാക്ക് പാക്ക്, ട്രെയ്ല്‍ഹോക്ക് തുടങ്ങിയ സ്‌പെഷ്യല്‍ എഡിഷനുകളും കോംപസിലുണ്ട്. 2021ല്‍ ആദ്യമാണ് വാഹനത്തിന്‍റെ ബിഎസ്6 പതിപ്പ് നിരത്തിലെത്തിയത്. വാഹനത്തില്‍ മെക്കാനിക്കൽ മാറ്റങ്ങളൊന്നും വരുത്തിയില്ല. എന്നാൽ നിരവധി ഫീച്ചർ കൂട്ടിച്ചേർക്കലുകളും പ്രധാന സൗന്ദര്യവർദ്ധക മാറ്റങ്ങളും ഉണ്ടായിരുന്നു. കോംപസിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത് 18.04 ലക്ഷം രൂപ മുതല്‍ 29.59 ലക്ഷം രൂപ വരെയാണ്.
