Asianet News MalayalamAsianet News Malayalam

Tata Motors : വമ്പന്‍ നേട്ടങ്ങളുമായി ടാറ്റ കുതിക്കുന്നു, ഇതാ കൂടുതല്‍ കണക്കുകള്‍

2021 ഡിസംബറിലെ ഉള്‍പ്പെടെ ടാറ്റാ മോട്ടോഴ്‍സിന്‍റെ വില്‍പ്പന വിവര കണക്കുകള്‍ ഇതാ വിശദമായി

Vehicle Sales Reports Of Tata Motors
Author
Mumbai, First Published Jan 3, 2022, 8:28 AM IST

2021 ഡിസംബറിലെ വാഹന വില്‍പ്പന കണക്കുകള്‍ പുറത്തു വരുമ്പോള്‍ വമ്പന്‍ നേട്ടമാണ് ടാറ്റാ മോട്ടോഴ്‍സിന് (Tata Motors) എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2020-ൽ ഇതേ കാലയളവിൽ വിറ്റ 23,545 യൂണിറ്റുകളെ അപേക്ഷിച്ച് കഴിഞ്ഞ മാസം മൊത്തം പാസഞ്ചർ വാഹന വിൽപ്പനയിൽ 50 ശതമാനം വർധനവ് കമ്പനി രേഖപ്പെടുത്തി. അതായത് 2021 ഡിസംബറില്‍ 35,299 യൂണിറ്റായി വില്‍പ്പന ഉയര്‍ന്നതായി ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു.

Vehicle Sales Reports Of Tata Motors

ടാറ്റ മോട്ടോഴ്‌സിന്‍റെ മൊത്തം പാസഞ്ചർ വാഹന വിൽപ്പന 99,002 യൂണിറ്റായി ഉയർന്നു. മുൻ വർഷം ഇതേ കാലയളവിൽ 68,806 യൂണിറ്റുകൾ വിറ്റഴിച്ചു. അതായത് ഏകദേശം 44 ശതമാനം വളർച്ച.   വാണിജ്യ വാഹനങ്ങളുടെ കാര്യത്തിൽ, 2021 ഡിസംബറിൽ 34,151 യൂണിറ്റുകൾ വിറ്റഴിച്ചതായി കമ്പനി അറിയിച്ചു. മുൻ വർഷം ഇത് 32,869 യൂണിറ്റുകള്‍ ആയിരുന്നു. അതായത് നാല് ശതമാനം വളർച്ച. 2021 ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ, മൊത്തം സിവി വിൽപ്പന 1,00,070 യൂണിറ്റായിരുന്നു, മുൻ സാമ്പത്തിക വർഷം ഇതേ കാലയളവിലെ 89,323 യൂണിറ്റുകളിൽ നിന്ന് 12 ശതമാനം വളർച്ച.

ഒടുവില്‍ ടാറ്റയ്ക്ക് മുന്നില്‍ ഹ്യുണ്ടായിയും വീണു, പതനം ഒരു ദശാബ്‍ദത്തിനിടെ ആദ്യം!

2021 ഡിസംബറിൽ ടാറ്റ മോട്ടോഴ്‌സ് മൊത്തം ആഭ്യന്തര വിൽപ്പന 66,307 യൂണിറ്റായി രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനി നടത്തിയ ബിസിനസിനെ അപേക്ഷിച്ച് 24 ശതമാനം കൂടുതലാണ് ഈ കണക്കുകൾ. ഇതിൽ 2,255 ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെ 35,299 പാസഞ്ചർ വാഹനങ്ങൾ റീട്ടെയിൽ ചെയ്‍തു.

Vehicle Sales Reports Of Tata Motors

ത്രൈമാസ സ്കെയിലിൽ, ടാറ്റ മോട്ടോഴ്‌സ് 2022 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ 1,89,531 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തി. അതുവഴി 2021 സാമ്പത്തിക വർഷത്തിലെ 1,50,961 യൂണിറ്റിൽ നിന്ന് 26 ശതമാനം വളർച്ച രേഖപ്പെടുത്തി. പുതിയ കാറുകളുടെ കാര്യത്തിൽ, കാർ നിർമ്മാതാവ് അതിന്റെ രണ്ടാമത്തെ ഇലക്ട്രിക് വാഹനമായ ടിഗോർ ഇവി പുറത്തിറക്കി. പഞ്ച് ഉപയോഗിച്ച് 2021ല്‍ മൈക്രോ എസ്‌യുവി വിഭാഗത്തിലേക്ക് കടന്നു. ഈ വർഷം, വാഹന നിർമ്മാതാവ് സിഎൻജിയിൽ പ്രവർത്തിക്കുന്ന ടിയാഗോ, ടിഗോർ എന്നിവ അവതരിപ്പിക്കും. അങ്ങനെ ഐസിഇ, ഇലക്ട്രിക്, സിഎൻജി ഇന്ധന ഓപ്ഷനുകളിൽ വാഹനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരേയൊരു കാർ നിർമ്മാതാവായി ടാറ്റ മാറും. 

മികച്ച വില്‍പ്പനയുമായി നിസാന്‍ ഇന്ത്യ കുതിക്കുന്നു

അതേസമയം ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ പാസഞ്ചർ വാഹന ശ്രേണിയുടെ വില ഈ മാസം വർധിപ്പിക്കാന്‍ ഒരുങ്ങുകയാണ്. 2021 നവംബറിലാണ് ടാറ്റ അവസാനമായി വില വർദ്ധിപ്പിച്ചത്. ഇതുകൂടാതെ, ടാറ്റ മോട്ടോഴ്‌സ് മഹാരാഷ്ട്ര സർക്കാരുമായി ചേർന്ന് സംസ്ഥാനത്ത് സ്‌ക്രാപ്പിംഗ് സൗകര്യം സ്ഥാപിക്കാനും തയ്യാറെടുക്കുന്നുണ്ട്. 35,000 വാഹനങ്ങളുടെ വാർഷിക റീസൈക്ലിംഗ് ശേഷി ഈ സ്ഥാപനത്തിന് ഉണ്ടായിരിക്കും. 

Vehicle Sales Reports Of Tata Motors

ആഗോള അർദ്ധചാലക ദൗർലഭ്യം മൂലം ഉൽപ്പാദനത്തിൽ കുറവുണ്ടായിട്ടും ഈ പാദത്തിൽ യാത്രാ വാഹന വിഭാഗം തങ്ങളുടെ യാത്രയിൽ വളർച്ച രേഖപ്പെടുത്തി നിരവധി പുതിയ നാഴികക്കല്ലുകൾ സ്ഥാപിച്ചതായി ടാറ്റ മോട്ടോഴ്‍സ് പാസഞ്ചർ വെഹിക്കിൾസ് ബിസിനസ് യൂണിറ്റ്  പ്രസിഡന്‍റ് ശൈലേഷ് ചന്ദ്ര പറഞ്ഞു.  കൂടാതെ, കമ്പനി 3,31,178 യൂണിറ്റുകളുടെ (CY21) കലണ്ടർ വർഷ വിൽപ്പനയും രേഖപ്പെടുത്തി, പിവി ബിസിനസ് ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന വിൽപ്പനയാണിത്. 

മാരുതിയുടെ കയറ്റുമതിയില്‍ വന്‍ വര്‍ദ്ധനവ്

ഇലക്‌ട്രിക് വാഹനങ്ങളുടെ മുൻനിരയിലും റെക്കോർഡുകൾ സൃഷ്‍ടിച്ചതായും അദ്ദേഹം വ്യക്തമാക്കി. 2022 സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിൽ 5,592 യൂണിറ്റുകളുടെ ഒരു പുതിയ കൊടുമുടി കമ്പനി താണ്ടെയന്നും നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ ഒമ്പത് മാസങ്ങളിൽ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന 10,000 യൂണിറ്റിലെത്തിയെന്നും 2021 ഡിസംബറിൽ 2,255 യൂണിറ്റിലെത്തി ആദ്യമായി 2,000 പ്രതിമാസ വിൽപ്പന നാഴികക്കല്ലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ 43 ശതമാനം വളര്‍ച്ചയുമായി ചൈനീസ് വണ്ടിക്കമ്പനി

കമ്പനി മുന്നോട്ട് പോകുമ്പോൾ, അനിശ്ചിതത്വത്തിന്റെ പ്രധാന ഉറവിടമായി സെമി-കണ്ടക്ടർ ക്ഷാമം തുടരുമെന്ന് പറഞ്ഞ ശൈലേഷ് ചന്ദ്ര കൂടാതെ, പുതിയ കോവിഡിൻറെ ആഘാതം സൂക്ഷ്‍മമായി നിരീക്ഷിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി.  കമ്പനി ഈ അപകടസാധ്യതകൾ ലഘൂകരിക്കുന്നതിനുള്ള കാര്യമായ നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. 

130 ശതമാനം വളര്‍ച്ചയുമായി സ്‍കോഡ ഇന്ത്യ, വാഹനലോകത്ത് അമ്പരപ്പ്!

Vehicle Sales Reports Of Tata Motors

Sources : HT Auto, Car Wale

Follow Us:
Download App:
  • android
  • ios