, ഈ സംഭവം നടക്കുന്ന സമയത്ത് പൊലീസുകാര്‍ ആരും ബാരിക്കേഡിന് സമീപം ഉണ്ടായിരുന്നില്ലെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ദില്ലി: കാറില്‍ കുടുങ്ങിയ പൊലീസ് ബാരിക്കേഡുമായി സ്വിഫ്റ്റ് കാര്‍ ഫ്ലൈ ഓവറില്‍ കൂടി പായുന്ന വീഡിയോ വൈറല്‍. ഇതേ റോഡില്‍ കൂടി വന്ന ആരോ ആണ് വീഡിയോ പകര്‍ത്തിയിട്ടുള്ളത്. അതിവേഗം സാമൂഹ്യ മാധ്യമങ്ങളില്‍ ഈ വീഡിയോ വൈറലായി. കാറിന്‍റെ ഇടത് വശത്ത് പൊലീസ് ബാരിക്കേ‍ഡ് കുടുങ്ങിയതും അതുമായി നീല നിറത്തിലുള്ള സ്വിഫ്റ്റ് കാര്‍ പായുന്നതാണ് വീഡിയോയില്‍ ഉള്ളത്. ദില്ലയിലെ ഫ്ലൈ ഓവറിലാണ് സംഭവമെന്നാണ് കമന്‍റുകളില്‍ പലരും പ്രതികരിക്കുന്നത്. 

Scroll to load tweet…

സംഭവത്തില്‍ എന്തെങ്കിലും നടപടി വന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. അശ്രദ്ധമായി വാഹനമോടിക്കുക, മദ്യപിച്ച് വാഹനമോടിക്കുക, തെറ്റായ രീതിയിൽ വാഹനമോടിക്കുക തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ തടയുന്നതിന് പൊലീസ് ബാരിക്കേഡുകൾ സ്ഥാപിക്കുന്നത് സാധാരണമാണ്. എന്നാല്‍, ഈ സംഭവം നടക്കുന്ന സമയത്ത് പൊലീസുകാര്‍ ആരും ബാരിക്കേഡിന് സമീപം ഉണ്ടായിരുന്നില്ലെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

5 പെഗ് എംസിബി അടിച്ചു, എഗ്ഗ് ചില്ലിയും അകത്താക്കി! കാശുമായി ദാ വരാമെന്ന് പറഞ്ഞ യുവാവിനെ തേടി ബാർ ജീവനക്കാരൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്