ഒക്ടോബറിൽ ഫോക്‌സ്‌വാഗൺ വിർടസ് സെഡാനിൽ 1.56 ലക്ഷം രൂപ വരെ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. ഹൈലൈൻ 1.0 ടിഎസ്‌ഐ ട്രിമ്മിനാണ് ഏറ്റവും ഉയർന്ന കിഴിവ്, മറ്റ് വേരിയന്റുകളിലും ആകർഷകമായ ഓഫറുകളുണ്ട്.

ക്ടോബറിൽ ഫോക്‌സ്‌വാഗൺ ഇന്ത്യ തങ്ങളുടെ ആഡംബര സെഡാനായ വിർടസിൽ മികച്ച കിഴിവുകൾ കൊണ്ടുവന്നിട്ടുണ്ട്. ഈ മാസം ഈ കാർ വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് 1.56 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും. ഹൈലൈൻ 1.0 ടിഎസ്‌ഐ ട്രിമ്മുകൾക്ക് കമ്പനി ഏറ്റവും ഉയർന്ന കിഴിവ് 1.56 ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്യുന്നു. ടോപ്പ്‌ലൈൻ മോഡലിന് 1.5 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ നൽകുന്നു. ഈ മിഡ്‌സൈസ് സെഡാന്റെ മറ്റെല്ലാ വകഭേദങ്ങളും 50,000 രൂപ വരെ ലാഭം വാഗ്ദാനം ചെയ്യുന്നു. വിർചസ് 1.5 ടിഎസ്‌ഐ ജിടി പ്ലസ് ട്രിമ്മുകളുടെ ക്രോം, സ്‌പോർട് ഡിഎസ്‌ജി വേരിയന്റുകളിൽ 90,000 രൂപ വരെ ഓഫറുകൾ ലഭ്യമാണ്. മാനുവൽ വിർചസ് ജിടി പ്ലസ് വേരിയന്റിൽ 50,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭ്യമാണ്.

ഫോക്‌സ്‌വാഗൺ വിർടസ് വിലയും സവിശേഷതകളും

1.0L TSI, 1.5L TSI ഇവോ എഞ്ചിൻ ഓപ്ഷനുകളിൽ ഇത് ലഭ്യമാകും. 1.0L ടിഎസ്ഐ എഞ്ചിൻ 999 സിസി 3-സിലിണ്ടർ എഞ്ചിനും 1.5L TSI EVO എഞ്ചിൻ 1498cc 4-സിലിണ്ടർ എഞ്ചിനുമായിരിക്കും. ഫോക്‌സ്‌വാഗൺ വിർടസിൽ 6-സ്പീഡ് മാനുവൽ ട്രാൻസ്‍മിഷൻ, 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്‍മിഷൻ, 7-സ്പീഡ് ഡിഎസ്‍ജി ട്രാൻസ്‍മിഷൻ എന്നിവ ഉണ്ടായിരിക്കും. ഈ സെഡാൻ കംഫർട്ട്‌ലൈൻ 1.0 എംടി, ഹൈലൈൻ 1.0 MT, ഹൈലൈൻ 1.0 AT, ടോപ്‌ലൈൻ 1.0 MT, ടോപ്‌ലൈൻ 1.0 AT, GT 1.5 ഡിസിടി എന്നിങ്ങനെ ആറ് വേരിയന്റുകളിൽ ലഭ്യമാണ്. റിഫ്ലെക്സ് സിൽവർ, വൈൽഡ് ചെറി റെഡ്, കാൻഡി വൈറ്റ്, കുർക്കുമ യെല്ലോ, റൈസിംഗ് ബ്ലൂ മെറ്റാലിക്, കാർബൺ സ്റ്റീൽ ഗ്രേ എന്നിങ്ങനെ ആറ്എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാകും.

ഈ ഇടത്തരം സെഡാൻ ഒരു സ്‍പോർട്ടിയായിട്ടുള്ള രൂപഭാവത്തോടെയാണ് വരുന്നത്. വാഹന നിർമ്മാതാവിന്റെ സമകാലിക ഡിസൈൻ തത്ത്വചിന്തയുമായി ഇത് പൊരുത്തപ്പെടുന്നു. ഇന്റഗ്രേറ്റഡ് എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള ഷാർപ്പായിട്ടുള്ള എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, തിളങ്ങുന്ന ക്രോം ലൈനിംഗുള്ള ഒരു സ്ലീക്ക് ഫ്രണ്ട് ഗ്രിൽ എന്നിവ ഇതിനുണ്ട്. ബമ്പറിൽ കറുത്ത മെഷും ക്രോം ആക്സന്റുകളും ഉണ്ട്. വിർട്ടസിന് 4,561 എംഎം നീളവും 1,752 എംഎം വീതിയും 2,651 എംഎം വീൽബേസും ഉണ്ട്. പുതിയ വിർട്ടസ് സെഡാൻ അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും വലുതാണെന്ന് ഫോക്‌സ്‌വാഗൺ അവകാശപ്പെടുന്നു. ഡൈനാമിക് ലൈൻ, പെർഫോമൻസ് ലൈൻ എന്നീ രണ്ട് വ്യത്യസ്ത ട്രിമ്മുകളിൽ ഇത് ലഭ്യമാണ്.

വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ പിന്തുണയ്ക്കുന്ന 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഇതിലുണ്ട്. വയർലെസ് മൊബൈൽ ചാർജിംഗ്, ഫോക്‌സ്‌വാഗൺ കണക്റ്റ് 2.0 (കണക്റ്റഡ് കാർ ടെക്), ഓട്ടോമാറ്റിക് എസി, ക്രൂയിസ് കൺട്രോൾ, ഫ്രണ്ട് വെന്റിലേറ്റഡ് ലെതർ സീറ്റുകൾ, മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ഇഎസ്‌സി), എൽഇഡി ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, സ്പ്ലിറ്റ് എൽഇഡി ടെയിൽ ലാമ്പുകൾ, മൂന്ന് റിയർ ഹെഡ്‌റെസ്റ്റുകൾ, റിവേഴ്‌സിംഗ് ക്യാമറ തുടങ്ങിയ സവിശേഷതകളും ഇതിൽ ഉൾപ്പെടുന്നു.

ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.