താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് പുതിയ മോഡൽ ഓൺലൈനിലോ അംഗീകൃത ഫോക്സ്‍വാഗണ്‍ ഡീലർഷിപ്പുകളിലോ മുൻകൂട്ടി ബുക്ക് ചെയ്യാം എന്നും ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വാഹന ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ഫോക്‌സ്‌വാഗൺ വിര്‍ടസ് (Volkswagen Virtus) മിഡ്-സൈസ് സെഡാൻ ഒടുവിൽ 2022 ജൂൺ 9-ന് ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തും. മഹാരാഷ്ട്രയിലെ (Maharashtra) ഔറംഗബാദിലുള്ള (Aurangabad) നിർമ്മാണ കേന്ദ്രത്തിൽ പുതിയ മോഡലിന്റെ നിർമ്മാണം ആരംഭിച്ചു കഴിഞ്ഞതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് പുതിയ മോഡൽ ഓൺലൈനിലോ അംഗീകൃത ഫോക്സ്‍വാഗണ്‍ ഡീലർഷിപ്പുകളിലോ മുൻകൂട്ടി ബുക്ക് ചെയ്യാം എന്നും ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Volkswagen Polo : ഒടുവില്‍ ജനപ്രിയ പോളോ മടങ്ങുന്നു

പുതിയ ടൈഗൺ മിഡ്-സൈസ് സെഡാന് അടിവരയിടുന്ന ഫോക്സ്‍വാഗണ്‍ ഗ്രൂപ്പിന്റെ MQB AO IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് വിര്‍ടസ്. ലോഞ്ച് ചെയ്യുമ്പോൾ, ഇത് ഹോണ്ട സിറ്റി, ഹ്യുണ്ടായ് വെർണ, മാരുതി സുസുക്കി സിയാസ്, സ്‌കോഡ സ്ലാവിയ തുടങ്ങിയ മോഡലുകളോട് മത്സരിക്കും. 10.5 ലക്ഷം മുതൽ 18 ലക്ഷം രൂപ വരെയാണ് ഇതിന്റെ വില പ്രതീക്ഷിക്കുന്നത്.

അടുത്തിടെ വിപണിയിൽ നിന്ന് നിർത്തലാക്കിയ വെന്റോ സെഡാന്റെ പകരക്കാരനായാണ് പുതിയ ഫോക്‌സ്‌വാഗൺ വിർറ്റസ് സെഡാൻ എത്തുന്നത്. പുതിയ വിർറ്റസിന് 4,561 എംഎം നീളവും 1,752 എംഎം വീതിയും 1,507 എംഎം ഉയരവും 2,651 എംഎം വീൽബേസും ഉണ്ട്. പുതിയ മോഡൽ 521 ലിറ്റർ ബൂട്ട് സ്പേസും വാഗ്‍ദാനം ചെയ്യും.

10 കോടിയുടെ ആഡംബര വണ്ടി രണ്ടാമതും വാങ്ങി കൊവിഡ് വാക്സിന്‍ കമ്പനി മുതലാളി!

1.0 ലിറ്റർ 3 സിലിണ്ടർ TSI, 1.5 ലിറ്റർ 4 സിലിണ്ടർ TSI എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് പുതിയ വിര്‍ടസ് വരുന്നത്. ജിടി ലൈൻ വേരിയന്റിൽ 1.5 എൽ ടർബോ പെട്രോൾ എഞ്ചിൻ മാത്രമേ ലഭ്യമാകൂ. 1.0 എൽ എഞ്ചിന് 115 ബിഎച്ച്പിയും 178 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയും. ട്രാൻസ്‍മിഷൻ തിരഞ്ഞെടുപ്പുകളിൽ ആറ് സ്‍പീഡ് മാനുവലും ആറ് സ്‍പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കും ഉൾപ്പെടും. നാല് സിലിണ്ടർ യൂണിറ്റ് 150bhp, 250 എന്‍എം എന്നിവ സൃഷ്‍ടിക്കും. കൂടാതെ 6MT, ഏഴ് സ്‍പീഡ് DSG ഓട്ടോമാറ്റിക് ഗിയർബോക്‌സ് എന്നിവയും ലഭിക്കും.

ഫോക്സ്‍വാഗണ്‍ ഡീസല്‍, പെട്രോള്‍ വാഹനവില്‍പ്പന ഇടിഞ്ഞു, ഇവി വില്‍പ്പനയില്‍ വന്‍കുതിപ്പ്

വൃത്തിയുള്ള ലൈനുകളും ഗംഭീരമായ രൂപകൽപ്പനയും ഉള്ള സിഗ്നേച്ചർ ഫോക്സ്‍വാഗണ്‍ സ്റ്റൈലിംഗാണ് പുതിയ വിർട്ടസിന്‍റെ സവിശേഷത. ക്രോം സറൗണ്ടുള്ള സിംഗിൾ സ്ലാറ്റ് ഗ്രിൽ, എൽ ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളുള്ള എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഡ്യുവൽ-ടോൺ അലോയി വീലുകൾ, ക്രോം ചെയ്ത ഡോർ ഹാൻഡിലുകൾ, റാപ് എറൗണ്ട് എൽഇഡി ടെയിൽ-ലൈറ്റുകൾ എന്നിവ ഇതിന്റെ സവിശേഷതകളാണ്. വൈൽഡ് ചെറി റെഡ്, കാൻഡി വൈറ്റ്, കാർബൺ സ്റ്റീൽ ഗ്രേ, കുർക്കുമ യെല്ലോ, റിഫ്‌ളക്‌സ് സിൽവർ, റൈസിംഗ് ബ്ലൂ മെറ്റാലിക് എന്നിങ്ങനെ ആറ് കളർ ഓപ്ഷനുകളിലാണ് പുതിയ ഫോക്‌സ്‌വാഗൺ വിർറ്റസ് വരുന്നത്.

വീണ്ടും കോടികളുടെ റോള്‍സ് റോയിസുകള്‍ 'മൊത്തത്തില്‍' വാങ്ങി സായിപ്പിന് പണികൊടുത്ത സര്‍ദാര്‍!

ഫീച്ചറുകളുടെ കാര്യത്തിൽ, വയർലെസ് കണക്റ്റിവിറ്റിയുള്ള 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, വയർലെസ് ഫോൺ ചാർജിംഗ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഓട്ടോമാറ്റിക് എസി, കണക്‌റ്റഡ് കാർ സവിശേഷതകൾ, ഇലക്ട്രിക് സൺറൂഫ്, ക്രൂയിസ് കൺട്രോൾ, കീലെസ് എൻട്രി എന്നിവ പുതിയ വിര്‍ടസിന് ലഭിക്കുന്നു. സുരക്ഷയ്ക്കായി, സെഡാനിൽ ആറ് എയർബാഗുകൾ, ടിപിഎംഎസ്, എബിഎസ് വിത്ത് ഇബിഡി, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ഇഎസ്‌സി), മൾട്ടി-കൊളിഷൻ ബ്രേക്കുകൾ, ഒരു പിൻ പാർക്കിംഗ് ക്യാമറ മുതലായവയും ഉണ്ടായിരിക്കും.

ഇനി സെക്കന്‍ഡ് ഹാന്‍ഡ് വണ്ടികള്‍ വാങ്ങുന്നതാണ് ബുദ്ധി, ഇതാ അഞ്ച് കാരണങ്ങൾ!