ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ ഇന്ത്യ 2.0 പ്രോജക്റ്റിന് കീഴിലുള്ള രണ്ടാമത്തെ ഉൽപ്പന്നമാണ് പുതിയ ഫോക്‌സ്‌വാഗൺ വിർറ്റസ്. ആദ്യത്തേത് ടൈഗൺ മിഡ്-സൈസ് എസ്‌യുവിയാണ്.
ഫോക്‌സ്‌വാഗൺ ഇന്ത്യ തങ്ങളുടെ ഏറ്റവും പുതിയ മിഡ്-സൈസ് സെഡാൻ രാജ്യത്ത് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. പുതിയ ഫോക്‌സ്‌വാഗൺ വിര്‍ടസ് 2022 ജൂൺ 9-ന് ഔദ്യോഗികമായി ഇന്ത്യയിൽ അവതരിപ്പിക്കും. ഔദ്യോഗിക വില പ്രഖ്യാപനത്തിന് മുന്നോടിയായി, വിര്‍ടസിന്റെ ഡിസ്‌പ്ലേ യൂണിറ്റുകൾ രാജ്യത്തുടനീളമുള്ള ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങിയതായി ഫിനാന്‍ഷ്യല്‍ എക്സ്‍പ്രസ് ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. ടെസ്റ്റ് ഡ്രൈവുകൾ ഉടൻ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ വാഹനത്തിനുള്ള പ്രീ-ബുക്കിംഗ് ഇതിനകം തുറന്നിട്ടുണ്ട്.
Volkswagen Polo : ഒടുവില്‍ ജനപ്രിയ പോളോ മടങ്ങുന്നു
ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ ഇന്ത്യ 2.0 പ്രോജക്റ്റിന് കീഴിലുള്ള രണ്ടാമത്തെ ഉൽപ്പന്നമാണ് പുതിയ ഫോക്‌സ്‌വാഗൺ വിർറ്റസ്. ആദ്യത്തേത് ടൈഗൺ മിഡ്-സൈസ് എസ്‌യുവിയാണ്. ഇത് ഇന്ത്യയ്‍ക്കായുള്ള MQB A0-IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. കൂടാതെ അതിന്റെ പ്ലാറ്റ്‌ഫോമും മെക്കാനിക്കലുകളും സ്കോഡ സ്ലാവിയയുമായി പങ്കിടുന്നു. ആറ് വ്യത്യസ്‍ത വർണ്ണ സ്‍കീമുകളിൽ വിർട്ടസ് ഇന്ത്യയിൽ വാഗ്ദാനം ചെയ്യും. റൈസിംഗ് ബ്ലൂ മെറ്റാലിക്, കുർക്കുമ യെല്ലോ, കാർബൺ സ്റ്റീൽ ഗ്രേ, റിഫ്ലെക്സ് സിൽവർ, കാൻഡി വൈറ്റ്, വൈൽഡ് ചെറി റെഡ് എന്നിവയാണ് ഈ നിറങ്ങള്‍. അതിന്റെ റൈസിംഗ് ബ്ലൂ മെറ്റാലിക് ഷേഡ് അടുത്തിടെ ഒരു ഡീലർഷിപ്പിൽ കണ്ടെത്തിയിരുന്നു. മാത്രമല്ല, മഹാരാഷ്ട്രയിലെ പൂനെയിലുള്ള കമ്പനിയുടെ ചകൻ ഫെസിലിറ്റിയിൽ വിർടസിന്റെ നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു.
10 കോടിയുടെ ആഡംബര വണ്ടി രണ്ടാമതും വാങ്ങി കൊവിഡ് വാക്സിന്‍ കമ്പനി മുതലാളി!
ഈ പുതിയ മിഡ്-സൈസ് സെഡാൻ രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെയാണ് ഇന്ത്യയിൽ വാഗ്ദാനം ചെയ്യുന്നത്. ആറ് സ്പീഡ് മാനുവൽ ഗിയർബോക്സും 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഘടിപ്പിച്ച 113 hp, 178 Nm എന്നിവ വികസിപ്പിക്കുന്ന 1.0 ലിറ്റർ TSI ആയിരിക്കും ആദ്യത്തേത്. 148 എച്ച്പി പവറും 250 എൻഎം പീക്ക് ടോർക്കും പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ ടിഎസ്ഐ മോട്ടോറും ഇതിന് ലഭിക്കും. ഈ എഞ്ചിൻ 7-സ്പീഡ് DSG-യുമായി മാത്രം ജോടിയാക്കും. ലോഞ്ച് ചെയ്യുമ്പോൾ, ഇത് സ്‌കോഡ സ്ലാവിയ, ഹോണ്ട സിറ്റി, മാരുതി സുസുക്കി സിയാസ്, ഹ്യുണ്ടായ് വെർണ എന്നിവയ്‌ക്ക് എതിരാളിയാകും.
ഫോക്സ്‍വാഗണ്‍ ഡീസല്‍, പെട്രോള്‍ വാഹനവില്‍പ്പന ഇടിഞ്ഞു, ഇവി വില്‍പ്പനയില്‍ വന്‍കുതിപ്പ്
എയര്‍ബാഗ് തകരാര്‍, രണ്ടുലക്ഷം വണ്ടികള്‍ തിരിച്ചുവിളിക്കാന്‍ ഫോക്സ്വാഗണ്
ജര്‍മ്മന്‍ (German) വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗൺ (Volkswagen) തങ്ങളുടെ അറ്റ്‌ലസ് എസ്‌യുവിയുടെ (Volkswagen Atlas SUV) രണ്ട് ലക്ഷത്തിലധികം യൂണിറ്റുകൾ അമേരിക്കയില്‍ (USA) തിരിച്ചുവിളിക്കാൻ ഉത്തരവിട്ടതായി റിപ്പോര്‍ട്ട്. യുഎസിന്റെ നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്‍മിനിസ്ട്രേഷൻ (NHTSA) പ്രകാരം, ഏകദേശം 222,892 യൂണിറ്റുകൾ തിരിച്ചുവിളിക്കുന്ന ഓർഡറിന്റെ ഭാഗമാണ് ഈ നീക്കം എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
വീണ്ടും കോടികളുടെ റോള്‍സ് റോയിസുകള്‍ 'മൊത്തത്തില്‍' വാങ്ങി സായിപ്പിന് പണികൊടുത്ത സര്‍ദാര്‍!
അറ്റ്ലസ് എസ്‌യുവിയുടെ ചില യൂണിറ്റുകളിലെ സൈഡ് എയർബാഗിന്റെ തകരാർ സംബന്ധിച്ചാണ് പ്രശ്‌നമെന്ന് NHTSA രേഖകൾ വെളിപ്പെടുത്തുന്നു. എയർബാഗുകൾ, യാത്രക്കാർക്ക് സുരക്ഷാ അപകടമുണ്ടാക്കുന്ന തരത്തിൽ ഉദ്ദേശിച്ചതിനേക്കാൾ പിന്നീട് വിന്യസിച്ചേക്കാം. എ-പില്ലർ മുതൽ മുൻവാതിൽ വരെയുള്ള വയർ ഹാർനെസിന് ചലനത്തിന് ചില പ്രശ്‍നങ്ങള്‍ ഉണ്ടായേക്കാം എന്നും അപൂർവമായ സന്ദർഭങ്ങളിൽ, വൈദ്യുത ഘടകത്തെ ബാധിച്ചേക്കാം എന്നും ഇത് എയർബാഗ് വിന്യാസം വൈകാൻ ഇടയാക്കും എന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ബാധിക്കപ്പെടാൻ സാധ്യതയുള്ള മോഡലുകളുടെ ഉടമകളോട് അവരുടെ വാഹനങ്ങളുടെ ഡ്രൈവർ ഡിസ്‌പ്ലേയിൽ എയർബാഗ് മുന്നറിയിപ്പ് ചിഹ്നമുണ്ടോ എന്ന് പരിശോധിക്കാൻ ആവശ്യപ്പെടുന്നു. വളരെ അപൂർവമായ സന്ദർഭങ്ങളിൽ, എയർബാഗ് പ്രശ്‌നത്തിന്റെ ലക്ഷണങ്ങൾ വിൻഡോകളുടെ തകരാർ, കുറഞ്ഞ വേഗതയിൽ വിന്യസിച്ചിരിക്കുന്ന പാർക്കിംഗ് ബ്രേക്ക്, തെറ്റായ ഡോർ സെൻസർ മുന്നറിയിപ്പുകൾ എന്നിവയും ആകാം.
ഇന്ത്യയില്‍ നിന്നും ഫോക്‌സ്‌വാഗണ്‍ പോളോ പിന്‍വാങ്ങുന്നു!
2019 ഒക്‌ടോബറിനും 2022 ഫെബ്രുവരിക്കും ഇടയിൽ നിർമ്മിച്ച അറ്റ്‌ലസ് എഫ്‌എല്ലിനെ തിരിച്ചുവിളിക്കുന്നത് ബാധിക്കുന്നു. 2019 ഓഗസ്റ്റിനും 2020 മാർച്ചിനും ഇടയിൽ നിർമ്മിച്ച അറ്റ്‌ലസ് മോഡലുകളും 2019 സെപ്റ്റംബറിനും 2022 ഫെബ്രുവരിക്കും ഇടയിൽ നിർമ്മിച്ച അറ്റ്‌ലസ് ക്രോസ് സ്‌പോർട്ടും ഇതിൽ ഉൾപ്പെടുന്നു.
അതേസമയം അടുത്തകാലത്തായി യുഎസിലെ വിവിധ വാഹന നിർമ്മാതാക്കളുടെ തിരിച്ചുവിളിക്കൽ നടപടികളില്‍ ഒരു കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. വിൻഡ്‌ഷീൽഡ് വൈപ്പറിന്റെ തകരാർ പരിശോധിക്കാൻ ഫോർഡ് മോട്ടോർ കമ്പനി 150,000 എഫ്-150 യൂണിറ്റുകൾ തിരിച്ചുവിളിക്കുന്ന നടപടിയും ഇതിൽ ഉൾപ്പെടുന്നു . ടെയിൽഗേറ്റിന്റെ തകരാർ പരിശോധിക്കുന്നതിനായി GMC അടുത്തിടെ തങ്ങളുടെ ഹമ്മർ ഇലക്ട്രിക് വാഹനത്തിന്റെ 10 യൂണിറ്റുകൾ തിരിച്ചുവിളിച്ചു. ബാധിതമായ GMC ഹമ്മർ EV-കൾ മൈക്രോകൺട്രോളറിൽ ഉൾച്ചേർത്ത സോഫ്‌റ്റ്‌വെയറുമായി വരുന്നതായി NHTSA രേഖ വെളിപ്പെടുത്തുന്നു, ഇത് പിൻവശത്തെ രണ്ട് ടെയിൽലൈറ്റുകളിലൊന്ന് പ്രവർത്തനരഹിതമാകുകയോ പൂർണ്ണമായോ ഭാഗികമായോ പ്രകാശിതമാകുകയോ ചെയ്യും.
വെന്‍റോ വേരിയന്‍റ് ലൈനപ്പ് ട്രിം ചെയ്‍ത് ഫോക്‌സ്‌വാഗൺ, വിർട്ടസിന് മുന്നോടിയെന്ന് സൂചന
സമീപ വർഷങ്ങളിൽ, യുഎസിലെ വാഹന നിർമ്മാതാക്കൾ തിരിച്ചുവിളിക്കുന്നതിനുള്ള നടപടികള്‍ നടത്തുന്നതില്‍ കൂടുതൽ സജീവമായി മാറിയിരിക്കുന്നു. നടപടികള്‍ എടുത്തില്ലെങ്കില്‍ ഭീമമായ ഫൈന്‍ ചുമത്തും എന്നത് തന്നെ ഇതിന് പ്രധാന കാരണം. തിരിച്ചുവിളിക്കുന്ന നടപടികൾ ബ്രാൻഡിന്റെ പ്രതിച്ഛായയെ ബാധിക്കുമെങ്കിലും, ഡ്രൈവർ, യാത്രക്കാർ, കാൽനടയാത്രക്കാർ, മറ്റ് വാഹനയാത്രക്കാർ എന്നിവരുടെ സുരക്ഷയാണ് പ്രധാന മുൻഗണനയെന്ന് NHTSA വീണ്ടും വീണ്ടും അടിവരയിടുന്നു.
