ഫോക്‌സ്‌വാഗൺ ടൈഗണിന് 2026-ൽ ഒരു പ്രധാന ഫെയ്‌സ്‌ലിഫ്റ്റ് ലഭിക്കാൻ ഒരുങ്ങുന്നു. ടൈഗൺ ആർ-ലൈനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട പുതിയ ഡിസൈൻ, എഡിഎഎസ് പോലുള്ള നൂതന ഫീച്ചറുകൾ എന്നിവയോടെ എത്തുന്ന ഈ മോഡൽ ഹ്യുണ്ടായി ക്രെറ്റ പോലുള്ള എസ്‌യുവികളുമായി മത്സരിക്കും. 

ഫോക്‌സ്‌വാഗൺ ടൈഗണിന് മിഡ്-ലൈഫ് അപ്‌ഡേറ്റ് ലഭിക്കാൻ പോകുന്നു. പുതി മോഡൽ ഇന്ത്യൻ റോഡുകളിൽ പരീക്ഷണത്തിലാണ് എന്നാണ് റിപ്പോർട്ടുകൾ. 2021 സെപ്റ്റംബറിൽ ലോഞ്ച് ചെയ്തതിനുശേഷം, എസ്‌യുവിക്ക് നിരവധി ചെറിയ അപ്‌ഡേറ്റുകൾ ലഭിച്ചു. എന്നാൽ ഇത് അതിന്റെ ആദ്യത്തെ പ്രധാന ഫെയ്‌സ്‌ലിഫ്റ്റായിരിക്കും ഇനി ലഭിക്കുന്നത്. പുതിയ മോഡൽ 2026 ൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഡിസൈൻ മാറ്റങ്ങളും കോസ്‌മെറ്റിക് മാറ്റങ്ങളും കാറിൽ ഉണ്ടാകും. ഹ്യുണ്ടായി ക്രെറ്റ, മാരുതി സുസുക്കി വിക്ടോറിസ്, കിയ സെൽറ്റോസ് തുടങ്ങിയ ഇന്ത്യൻ വിപണിയിലെ ജനപ്രിയ എസ്‌യുവികളുമായി ഇത് മത്സരിക്കും.

ഫോക്‌സ്‌വാഗൺ ടൈഗൺ ഫെയ്‌സ്‌ലിഫ്റ്റിൽ നിലവിലെ മോഡലിന്റെ അതേ പവർട്രെയിൻ ഓപ്ഷനുകൾ ഉണ്ടായിരിക്കും. ആറ് സ്പീഡ് മാനുവൽ, ആറ്-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്‍മിഷൻ ഓപ്ഷനുകളുമായി ജോടിയാക്കിയ 1.0 ലിറ്റർ ടിഎസ്ഐ എഞ്ചിൻ ഇതിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, 147 bhp കരുത്തും 250 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും ഇതിന് ലഭിക്കും.

ക്രെറ്റയുമായി മത്സരിക്കുന്ന ഈ കാറിൽ പുനർരൂപകൽപ്പന ചെയ്ത ഗ്രില്ലും മുൻവശത്ത് എൽഇഡി സജ്ജീകരണവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ടൈഗൺ ആർ-ലൈനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഫോക്‌സ്‌വാഗൺ ടൈഗൺ ഫെയ്‌സ്‌ലിഫ്റ്റിൽ ബ്രാൻഡിന്റെ പുതിയ ഡിസൈൻ ഉണ്ടെന്ന് സ്പൈ ഫോട്ടോകൾ വെളിപ്പെടുത്തുന്നു . പിന്നിൽ, കാറിൽ പുതിയ ടെയിൽ ലാമ്പുകളും മറ്റ് സവിശേഷതകളും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

സൈഡ് പ്രൊഫൈൽ നിലവിലെ മോഡലിന് സമാനമായി തുടരും. അതേസമയം മുന്നിലും പിന്നിലും കൂടുതൽ മാറ്റങ്ങൾ കാണാൻ കഴിഞ്ഞേക്കും. എന്നാൽ ഫോക്‌സ്‌വാഗൺ ടൈഗൺ ഫെയ്‌സ്‌ലിഫ്റ്റിന്റെ വശങ്ങൾ നിലവിലെ മോഡലിന് സമാനമാണെന്ന് തോന്നുന്നു. പരമ്പരാഗത ബോഡി-നിറമുള്ള ഡോർ ഹാൻഡിലുകൾ, റൂഫ് റെയിലുകൾ, കറുത്ത ബി-പില്ലർ തുടങ്ങിയവയും ഇതിൽ ഉൾപ്പെടുന്നു.

ഫീച്ചറുകളുടെ കാര്യത്തിൽ, ഫോക്‌സ്‌വാഗൺ ടൈഗൺ ടിഗുവാൻ ആർ-ലൈനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്, അതിൽ സമാനമായ ഡാഷ്‌ബോർഡ്, ഇന്റീരിയർ ഡിസൈൻ, സ്‌ക്രീനുകൾ എന്നിവ ഉൾപ്പെടുന്നു. എങ്കിലും, നിലവിലെ മോഡലിൽ ഇല്ലാത്ത എഡിഎഎസ് സവിശേഷതകൾ ഉപയോഗിച്ച് കമ്പനി ടൈഗൺ ഫെയ്‌സ്‌ലിഫ്റ്റിനെ അപ്‌ഡേറ്റ് ചെയ്യും. ഹ്യുണ്ടായി ക്രെറ്റ, എംജി ആസ്റ്റർ, കിയ സോനെറ്റ് തുടങ്ങിയ എതിരാളികൾക്കെതിരെ പുതിയ ഫോക്സ്‍വാഗൺ ടൈഗൺ മത്സരിക്കും.