ബോട്ടിനടിയില്‍ ഭീമന്‍ തിമിംഗലത്തെ കണ്ട് ഫോട്ടോഗ്രാഫര്‍ കടലില്‍ ചാടി; പിന്നെ സംഭവിച്ചത്

First Published 10, Mar 2018, 6:53 PM IST
Whale under boat
Highlights
  • ബോട്ടിന് കീഴെ ഭീമന്‍ തിമിംഗലം
  • ഫോട്ടോഗ്രാഫര്‍ കടലില്‍ ചാടി
  • പിന്നെ സംഭവിച്ചത്

അപ്രതീക്ഷിതമായാണ് ആ വിനോദ സഞ്ചാര ബോട്ടിലുള്ളവര്‍ ഞെട്ടിപ്പിക്കുന്ന ആ കാഴ്ച കണ്ടത്.  ബോട്ടിനു താഴെയായി ഭീതി നിറച്ചു നീന്തുന്ന ഒരു തിമിംഗലം. പിന്നെ ഒന്നും ആലോചിച്ചില്ല ടോമി കാന്നോണ്‍ എന്ന 26കാരന്‍ ഫോട്ടോഗ്രാഫര്‍ കടലിലേക്ക് എടുത്ത് ചാടി. പിന്നെ പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ്. പടിഞ്ഞാറന്‍ ഓസ്ട്രേലിയയിലാണ് സംഭവം. കടലിനടിയിലെ ഫോട്ടോ എടുക്കാനുള്ള പ്രത്യേക സംവിധാനം ഉപയോഗിച്ചാണ് ഇദ്ദേഹവും സുഹൃത്തും ഫോട്ടോകള്‍ പകര്‍ത്തിയത്. ഈ ഫോട്ടോകള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്.

50 മിനിട്ടോളം ഈ വമ്പന്‍ തിമിംഗലം ടൂറിസ്റ്റ് ബോട്ടിന് അടിയില്‍ തന്നെ നീങ്ങിയെന്നാണ് ക്യാമറമാന്‍ പറയുന്നത്. ഏകദേശം 40 അടി നീളവും 20 ടണ്ണിലധികം ഭാരവും ഉള്ള തിമിംഗലം വായ ഭാഗം മുകളിലേക്ക് തുറന്നാണ് ബോട്ടിനടിയിലൂടെ നീങ്ങിയത്. എന്നാല്‍ ഈ ഫോട്ടോകള്‍ യാതാര്‍ത്ഥ്യമല്ലെന്നും ഒപ്റ്റിക്കല്‍ ഇല്ല്യൂഷനാണെന്നും വാദം ഉയരുന്നുണ്ട്.


 

loader