ബിഗ് ബോസ് വീട്ടില്‍ നിന്ന് രജിത് കുമാറിനെ താല്‍ക്കാലികമായി പുറത്താക്കിയിരിക്കുകയാണ് എന്നാല്‍ പലപ്പോഴും രജിത്തിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ബിഗ് ബോസില്‍ തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. ഇപ്പോഴിതാ ബിഗ് ബോസ് വീട്ടില്‍ കൂടെത്തന്നെയുണ്ടായിരുന്ന അമൃതയും അഭിരാമിയും രജിത്തിനെ കുറിച്ച് ഫുക്രുവിനോടും, തിരിച്ചും പറയുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ഫുക്രു പഴയ രജിത്തിനെ കുറിച്ച് പറയുമ്പോള്‍ അമൃത അതിനെ എതിര്‍ക്കുകയാണ്.

നിങ്ങളുടെ നല്ലതിന് വേണ്ടിയൊരു അഭിപ്രായം പറയാം. ആരോടെങ്കിലും ദേഷ്യമോ വെറുപ്പോ തോന്നുന്നുണ്ടെങ്കില്‍ അത് മനസില്‍ വെച്ചാല്‍ മതി. രണ്ട് ടീമായി നില്‍ക്കുമ്പോള്‍ അവിടെയും ഇവിടെയും കുറ്റ പറയാന്‍ നില്‍ക്കേണ്ട.  പുറമെ ഇതെങ്ങനെയാണ് കാണിക്കുന്നതെന്ന് നമുക്ക് അറിയത്തില്ല. നമുക്കറിയത്തില്ല നമ്മുടെ നെഗറ്റീവ് ക്വാളിറ്റികള്‍. പുറത്തുചെന്ന് കാണുമ്പോഴേ നമ്മുടെ കാര്യം അറിയൂവെന്ന് ഫുക്രു പറഞ്ഞു. രജിത്തേട്ടന്‍ പോയപ്പോള്‍ ഒരു ജീവന്‍ പോയെന്ന് അമൃത പറഞ്ഞു.

ആദ്യ നോമിനേഷനില്‍ ഇവളെയായിരുന്നു ഞാന്‍ പറഞ്ഞത്. ആര് പുറത്തുപോവണമെന്ന് ചോദിച്ചപ്പോള്‍ എലീനയെ തന്നെ പറഞ്ഞു. അകത്തേക്ക് ആര് വരണമെന്ന് ചോദിച്ചപ്പോള്‍ പുള്ളിയുടെ പേരാണ് പറഞ്ഞത്. അത്രയും കമ്പനിയായിരുന്നു ഞങ്ങള്‍. പിന്നെയാണ് പുള്ളി സുജോയുമായി കമ്പനിയായതെന്നും പിന്നീട് അവരുമായും തെറ്റിയെന്നും ഫുക്രു പറഞ്ഞു. അദ്ദേഹത്തിന്റെ മോശം സ്വഭാവം എന്താണെന്ന് വെച്ചാല്‍ എന്തെങ്കിലുമൊരു പ്രശ്‌നം വരുമ്പോള്‍ എസ്‌കേപ്പായി കളയും. പിന്നെ പറയുന്നതൊന്നും അംഗീകരിക്കില്ല. നിങ്ങള്‍ ഈ പറയുന്ന രജിത്തേട്ടനെ ഞങ്ങള്‍ വന്നിട്ട് കണ്ടിട്ടില്ലെന്ന് അമൃതയും അഭിരാമിയും പറഞ്ഞു.

Read more at:  'അതെനിക്ക് നയന്‍താര തന്ന ഓട്ടോഗ്രാഫ് പോലെ ആയേനെ'; രഘുവിന്‍റെ പ്രണയലേഖനങ്ങള്‍...
 

നീയുമായുള്ള അടിയൊന്നും ഞങ്ങള‍് കണ്ടിട്ടില്ല. പക്ഷെ വീണ ചെയ്തത് ഞങ്ങള്‍ കണ്‍മുന്നില്‍ കണ്ടു. അത് സ്പിരിറ്റാണെന്ന് ഫുക്രു, എത്ര സ്പിരിറ്റായാലും അങ്ങനെയൊന്നും ചെയ്യരുതെന്ന് അമൃത പറഞ്ഞു.പ്പോ ഞാന്‍ കമ്പനിയായി നില്‍ക്കുവാണെങ്കില്‍ ഞാനെന്ത് പറഞ്ഞാലും പുള്ളി കേള്‍ക്കും. പക്ഷേ ഒരു പ്രശ്‌നം വന്നാല്‍ പുള്ളി അവിടെ നിന്ന് മുങ്ങുമെന്നും ഫുക്രു പറഞ്ഞു.

നമുക്ക് ഒരുമിച്ച് നില്‍ക്കാമെന്നൊക്കെ അദ്ദേഹം പറഞ്ഞതാണ്. പക്ഷെ നിങ്ങള്‍ വന്നപ്പോള്‍ പിന്നെ നമ്മളെ മൈന്‍ഡ് ചെയ്തില്ല. പുള്ളിക്ക് കൂട്ടില്ല, കൂട്ടുണ്ടെങ്കില്‍ പുള്ളി തകര്‍ക്കുമെന്ന മട്ടാണ്. പക്ഷെ ഞങ്ങള്‍ വല്ലാതെ അദ്ദേഹത്തോട് അറ്റാച്ച്ഡായിപ്പോയി എന്നായിരുന്നു അമൃത പരഞ്ഞത്.  നിങ്ങളുടെ വീട്ടില്‍ ഗ്രാന്‍ഡ്പാരന്‍സ് ഉണ്ടോയെന്ന് അഭിരാമി ചോദിച്ചു. ഇപ്പോഴില്ലെന്ന് ഫുക്രുവും എലീനയും മറുപടി നല്‍കി. ഞങ്ങളുടെ വീട്ടിലുണ്ടെന്നും അവരുടെ വാശികളും പ്രായത്തിന്‍റെ പ്രശ്നങ്ങളെക്കെ നോക്കുമ്പോള്‍ പുള്ളി എത്രയോ ഭേദമാണെന്ന് അഭിരാമി പറഞ്ഞു. ഞങ്ങളുടെ ഇടയില്‍ സംസാരിക്കുന്ന ടോപ്പിക്കുകളെല്ലാം നല്ല ചില്ല് വര്‍ത്താനങ്ങളാണെന്നും അമൃത കൂട്ടിച്ചേര്‍ത്തു.