ബിഗ് ബോസ് സീസണ്‍ രണ്ടില്‍ നിന്ന് പുറത്തേക്ക് പോയ രജിത് കുമാര്‍ വന്‍ ആരാധകക്കൂട്ടത്തെയാണ് ഉണ്ടാക്കിയത്. അതില്‍ സിനിമാതാരങ്ങള്‍ മുതല്‍ അതി സാധാരക്കാര്‍ വരെയുണ്ട്. സീരിയല്‍ സിനിമാ താരമായ അശ്വതിയുടെ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ബിഗ് ബോസ് കണ്ടു തുടങ്ങിയത് വീണയെ കാണാനാണെന്നും ആര്യ തന്‍റെ സുഹൃത്താണെന്നും അശ്വതി പറയുന്നു. എന്നാല്‍ രജിത് കുമാര്‍ ഇത്രയും മാപ്പുപറഞ്ഞിട്ടും തിരികെ കയറാന്‍ സമ്മതിക്കാത്തത് രേഷ്മയ്ക്ക്, തോല്‍പ്പിക്കാനാകില്ലെന്ന് പേടികൊണ്ടാകാം എന്നും അവര്‍ കുറിച്ചു.

ആ കുറപ്പ് വായിക്കാം

ബിഗ് ബോസ്സ് എന്ന പരിപാടി സീസൺ 1 ഞാൻ കണ്ടിട്ടേയില്ല.. സീസൺ 2 വരുന്നു എന്നറിഞ്ഞപ്പോളും കാണണം എന്ന് കരുതിയതും അല്ല...എന്റെ സുഹൃത്തായ ആര്യ ഉണ്ടെന്ന് അറിഞ്ഞപ്പോൾ ആശംസകൾ അറിയിച്ചു..പിന്നീട് ആണ് എന്റെ വളരെ അടുത്ത സുഹൃത്തായ Veena Swathy "എടി ഞാൻ ബിഗ് ബോസ്സിൽ പോവാ നീ പ്രാർത്ഥിക്കണം സപ്പോർട്ട് ചെയ്യണം" എന്ന് മെസ്സേജ് അയച്ചു.. അങ്ങനെ അവളെ കാണാൻ വേണ്ടി ആണ് ഞാൻ ഇ സീസൺ കണ്ടു തുടങ്ങിയത്...ഞാൻ ഇവിടെ UAE ൽ ആയതിനാൽ എനിക്ക് വോടിംഗ് option ഉണ്ടായിരുന്നില്ല..എന്നാൽ ഇ പ്രോഗ്രാം കണ്ടെങ്കിലും സപ്പോർട്ട് ചെയ്യാം എന്ന ഉദ്ദേശത്തിൽ മാത്രം കണ്ടുതുടങ്ങി..

സാധാരണ അങ്ങനെ ഒരു പ്രോഗ്രാം കുത്തിയിരുന്ന് കാണുകയോ അതിനു അഭിപ്രായം പറയുകയോ ചെയ്യുന്ന വ്യക്തിയല്ല....സത്യം പറഞ്ഞാൽ അതിനുള്ള ക്ഷമ എനിക്കില്ല എന്നതാണ്🤭😄😄അങ്ങനെ അവൾക്കു വേണ്ടി ബിഗ്ഗ്‌ബോസ് സീസൺ 2 കണ്ടുകൊണ്ട് ഇരുന്ന ഞാൻ പതിയെ Dr.രജിത് കുമാർ എന്ന വ്യക്തിയുടെ ഗെയിം പ്ലാനിംഗ്സ്, സ്ട്രാറ്റജി കണ്ടപ്പോൾ അറിയാതെ ഒരു ഇഷ്ട്ടം തോന്നി.. അദ്ദേഹത്തിന്റെ തത്വങ്ങളോട് പരിപൂർണമായും വിയോജിപ്പ് ഉള്ള വ്യക്തി ആണ് ഞാൻ എന്നത് വേറെ കാര്യം.. അങ്ങനെ BB2 ന്റെ സ്ഥിരം പ്രേക്ഷക ആയി ഞാൻ..

അങ്ങനെ..സ്വന്തമായി കളിക്കാൻ ഉള്ള കഴിവും ഫൈനൽ വരെ എത്തണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നതും ആയ എന്റെ കൂട്ടുകാരി ആ വീടിനു വെളിയിൽ പോയപ്പോളും രജിത് സർ ഉണ്ടല്ലോ തുടർന്നും കാണാം എന്ന ചിന്തയിൽ ഇരുന്നപ്പോൾ ആരോ കണ്ണുവെച്ചപോലെ സർന് ഒരു തെറ്റ് പറ്റി...തെറ്റെന്നു വെച്ചാൽ വലിയൊരു തെറ്റ്...പക്ഷെ അദ്ദേഹം അതിൽ പശ്ചാത്തപിച്ചു, കരഞ്ഞു, മാപ്പ് അപേക്ഷിച്ചു.. ഇ ലോകം എമ്പാടുമുള്ള മലയാളികളോട്, ആ പെൺകുട്ടിയോട്,ആ കുട്ടീടെ മാതാപിതാക്കളോട് എല്ലാരോടും.... അദ്ദേഹം എന്ന "അധ്യാപകൻ" (ഞാൻ അദ്ദേഹത്തിന്റെ ആ ഒരു പദവിയെ ഒരുപാടു ബഹുമാനിക്കുന്നു..) തലകുനിച്ചു നിന്ന് ഏറ്റു പറഞ്ഞു സംഭവിച്ചുപോയ തെറ്റ്‌...പക്ഷെ ആ കുട്ടി സാർ തിരിച്ചു കയറിയാൽ ഇനി തോൽപ്പിക്കാൻ ആവില്ല എന്ന ഭയം കൊണ്ടാകാം ക്ഷമ നൽകിയെങ്കിലും തിരിച്ചു ആ വീട്ടിലേക്കുള്ള വരവ് നിഷേധിച്ചു...അദ്ദേഹത്തെ അവിടെ എല്ലാരും എടുത്തിട്ട് മാനസികമായും ശാരീരികമായും അലക്കിയപ്പോൾ ബിഗ് ബോസ്സിന്റെ നീതി ന്യായ വ്യവസ്ഥിതി എവിടേം കാണാൻ കഴിഞ്ഞില്ല...😒

അപ്പൊ പറഞ്ഞു വന്നത് ഞാൻ ആർക്കു വേണ്ടി കണ്ടുതുടങ്ങിയോ അവൾ അവിടില്ല, സാറും അവിടില്ല...So, GOOD BYE BB2 🙏..ആര്യമ്മാ, എല്ലാവിധ ആശംസകളും..നമ്മൾ കലാകാരന്മാരുടെ ഏറ്റവും വലിയ ജഡ്ജ് എന്ന് പറയുന്നത് പ്രേക്ഷകർ ആണ് എന്നാണ് എന്റെ വിശ്വാസം .. അവരുടെ സപ്പോർട്ട് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു..

പിന്നെ രജിത് സാറിനെ oppose ചെയ്യുന്ന എന്റെ ഒരുപാടു സുഹൃത്തക്കൾ fb യിൽ ഉണ്ട്.. അവരെയൊക്കെ വളരെ ഹെൽത്തി ആയിട്ടേ നേരിട്ടിട്ടുള്ളു എന്ന് ഞാൻ വിശ്വസിക്കുന്നു.. കാരണം ഞാൻ ഇഷ്ട്ടപെടുന്ന ആളെ നിങ്ങളും ഇഷ്ടപ്പെടണം എന്ന് പറയുന്നത് ശെരിയല്ലല്ലോ☺️☺️..അപ്പൊ ആർക്കേലും അങ്ങനെ വേദനിച്ചെങ്കിൽ ക്ഷമിക്കണം ☺️☺️നന്ദി നമസ്ക്കാരം 😊🙏