കഴിഞ്ഞ ദിവസമാണ് രജിത് കുമാര്‍ ബിഗ് ബോസില്‍ നിന്ന് പുറത്തേക്ക് പോകുന്നത്. വീടിനകത്തു തന്നെ വലിയ കോലാഹലങ്ങള്‍ക്ക് തുടക്കം കുറിക്കാനും കാരണക്കാരനാകാനും രജിത്തിന് സാധിച്ചു. നല്ല രീതിയില്‍ ഗെയിം കളിച്ച് മുന്നേറുന്ന ഘട്ടത്തിലായിരുന്നു, ഒരു ടാസ്‌കിനിടെ രേഷ്മയുടെ കണ്ണില്‍ മുളക് തേക്കുകയും പിന്നാലെ ബിഗ് ബോസില്‍ നിന്ന് പുറത്താക്കുകയും ചൈയ്തത്. 

പുറത്ത് വലിയ ആരാധകരുടെ പിന്തുണയുള്ള രജിത് കുമാറിന് പിന്തുണയറിയിച്ചും ഇഷ്ടങ്ങള്‍ പങ്കുവച്ചും നിരവധിയാളുകള്‍ എത്തുന്നുണ്ട്. അതേസമയം രേഷ്മയെടുത്ത തീരുമാനത്തിലൂടെ ആയിരുന്നു രജിത് പുറത്ത് പോയത്. അതുകൊണ്ടു തന്നെ രേഷ്മയ്‌ക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണങ്ങള്‍ അടക്കമുള്ളവ നടക്കുകയാണ്. ഇതിനിടെയാണ് രജിത്തിന് പിന്തുണയറിയിച്ചും രേഷ്മയെ കുറ്റപ്പെടുത്തിയും ചിലര്‍ താരങ്ങള്‍ എത്തുന്നത്. സീരിയല്‍ താരങ്ങളായ ബീന ആന്റണി, നടനും ഭര്‍ത്താവുമായ മനോജ്, വിഷ്ണു തുടങ്ങിയവര്‍ നേരത്തെ തന്നെ പിന്തുണയുമായി എത്തിയിരുന്നു ഇപ്പോഴിതാ ആദിത്യന്‍ ജയനും രജിത്തിന് പിന്തുണയുമായി എത്തുകയാണ്.

'അദ്ദേഹത്തില്‍ നിന്നും ഇത്രയും സോറി കേള്‍ക്കാനുള്ള യോഗ്യത ആ കുട്ടിക്കില്ല, ഒരു മനുഷ്യന്‍ ഒരാളോട് ക്ഷമ പറഞ്ഞാല്‍ പിന്നീട് അവന്റെ മുഖത്ത് ചവിട്ടാന്‍ ശ്രമിച്ചാല്‍ അത് ആരാണേലും കാലുമടക്കി മുഖത്തടിക്കണം. എന്റെ വക ഒരടി അവളുടെ ചെവിക്കുറ്റിക്ക് കൊടുക്കുന്നു. തന്റെ മനസിലെ ബിഗ് ബോസ് വിജയി അദ്ദേഹമാണ്. ചില ആളുകളെ മാറ്റിനിര്‍ത്തുന്നതും നുണ പറഞ്ഞ് ചിലരുടെ മനസ്സില്‍ വിഷം കുത്തി നിറയ്ക്കുന്നതും വേറൊന്നും കൊണ്ടല്ല, ഭയന്നിട്ടാണ്'. ആ ഭയം ആര്‍ക്കോ എവിടെയോ തട്ടിയെന്നും ആദിത്യന്‍ കുറിച്ചു.