ബിഗ് ബോസ് കാഴ്ചക്കാര്‍ക്ക് വേണ്ടിയുള്ള ലൈവാണിത്.  ഇന്നലെ രാത്രി വളരെ വൈകാരികമായ മുഹൂര്‍ത്തങ്ങളാണ് ഇന്നലെ എന്‍റെ വീട്ടിലുണ്ടായത്. ഇവരൊക്കെ കരയുകയായിരുന്നു. എനിക്ക് ഏഷ്യാനെറ്റിനോട് ഒരു കാര്യമേ പറയാനുള്ളൂ... പ്രിയപ്പെട്ട ഏഷ്യാനെറ്റ്  ഞങ്ങള്‍ ഈ ഷോയ്ക്ക് വല്ലാതെ അടിമപ്പെട്ടുപോയി. ഞങ്ങലെ ഇങ്ങനെ ഒരു വൈകാരിക തലത്തിലെത്തിച്ചതിന് നന്ദി. 

ഇന്നത്തെ പ്രൊമോ കണ്ടിട്ട് ഭയങ്കര ഹാപ്പിയായിയട്ടാണ് പോയിക്കൊണ്ടിരിക്കുന്നതെന്ന് ബീന ആന്‍റണി പറഞ്ഞു. ടാസ്കിന്‍റെ ഭാഗമായിട്ടാണെങ്കില്‍ പോലും അദ്ദേഹം ചെയ്തത് തെറ്റാണ്. ഒരു പെണ്‍കുട്ടിയുടെ കണ്ണില്‍ മുളക് തേച്ചത് തെറ്റാണ്. പക്ഷെ അത് ടാസ്കിനിടെ സംഭവിച്ചതാണെന്ന് പറഞ്ഞ് കാലുപിടിച്ച് മാപ്പ് പറഞ്ഞു. അത് കണ്ടപ്പോള്‍ കരഞ്ഞു പോയെന്ന് ബീന ആന്‍റണി പറഞ്ഞു.

ലാലേട്ടന്‍ വളരെ ന്യായമായ രീതിയിലാണ് നിന്നത്. വളരെ പക്വതയോടെയും പാകതയോടെയുമാണ് മോഹന്‍ലാല്‍ ചെയ്തത്. രേഷ്മയെന്ന പെണ്‍കുട്ടി ചെയ്തത് വല്ലാത്ത കാര്യമായിരുന്നു. അച്ഛന്‍റെ പ്രായമുള്ള ഒരാള്‍ കാല് പിടിച്ച് മാപ്പ് പറയാന്‍ തയ്യാറായിട്ടും, അത് അദ്ദേഹം വീട്ടിനകത്തെത്തിയാല്‍ തീര്‍ച്ചയായും ചെയ്യുകയും ചെയ്തേനെ. കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോവുന്നത് കണ്ടപ്പോള്‍ ഹൃദയം തകരുന്ന വേദനയുണ്ടായിരുന്നു. പക്ഷെ രേഷ്മ ഇന്ന് പുറത്തേക്ക് പോകുന്ന പ്രൊമോ കണ്ടപ്പോള്‍, താങ്ക്യു ബിഗ് ബോസ്, ഒരു മനസുഖം തോന്നുന്നുണ്ട്. 

രേഷ്മ പുറത്തേക്ക് പോകുമ്പോള്‍ മറ്റുള്ളവരെല്ലാം ക്ഷമിച്ചതിനാല്‍ രജിത് കുമാര്‍ തിരിച്ചുവരും. അങ്ങനെ തിരിച്ചുവരുമ്പോള്‍ ഒരുപക്ഷേ രജിത് ചോദിക്കുക രേഷ്മയെ തിരിച്ചുകൊണ്ടുവരാന്‍ സാധിക്കുമോ എന്നതായിരിക്കും അത് കേള്‍ക്കുമ്പോള്‍ ഉള്ള അവസ്ഥ എന്തായിരിക്കുമെന്ന് ഓര്‍ത്തുനോക്കൂ. ബിഗ് ബോസ് സീസണ്‍ മൂന്ന് ഉടന്‍ ആരംഭിക്കണമെന്നും, രണ്ട് കഴിയുമ്പോള്‍ ഒരു ശൂന്യതായാകുമെന്നും മനോജ് പറഞ്ഞു.