സീസണ്‍ ഒന്നു മുതല്‍ക്കു തന്നെ ആരാധകര്‍ ഇമ ചിമ്മാതെ കാണുന്ന റിയാലിറ്റി ഷോയാണ് 'ബിഗ് ബോസ്'. സാധാരണ ഷോകളില്‍ നിന്ന് മാറി അതിന്റെ മാനസികമായ കളികള്‍ തന്നെയാണ് ഷോയെ ശ്രദ്ധേയമാക്കുന്നത്. ഒന്നുമല്ലാതെ ബിഗ് ബോസിലെത്തി വലിയ താരമായ നിരവധി പേരുണ്ട്. മലയാളത്തില്‍ തന്നെ അത്തരത്തില്‍ തുറന്നുപറഞ്ഞവരുമുണ്ട്.ഇവിടെയിതാ അധികമാരും കാണാതിരുന്ന രേഷ്മ നായര്‍ എന്ന മത്സരാര്‍ത്ഥിയാണ് ബിഗ് ബോസ് രണ്ടാം സീസണില്‍ ശ്രദ്ധേയമാകുന്നത്.

 ശക്തമായ നിലപാടുള്ള, അത് മുഖത്തുനോക്കി പറയുന്ന കരുത്തുറ്റ താരമായാണ് രേഷ്മ ഇപ്പോള്‍ ബിഗ് ബോസ് രണ്ടാം സീസണില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നത്.കഴിഞ്ഞ എലിമിനേഷനില്‍ പ്രക്രിയയില്‍ രേഷ്മ ലിസ്റ്റിലുണ്ടായിരുന്നു. എന്നാല്‍ രണ്ടാം എലിമിനേഷനിലേക്കെത്തിയപ്പോള്‍  ലിസ്റ്റിന് പുറത്താണ് താരം.കുറഞ്ഞ നാളുകള്‍ കൊണ്ട് രേഷ്മയെ ആരാധകര്‍ തിരിച്ചറിഞ്ഞു തുടങ്ങിയെന്നുവേണം കരുതാന്‍. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ചര്‍ച്ചയും ആരംഭിച്ചുകഴിഞ്ഞു. താരത്തിന്റെ പഴയ ചിത്രങ്ങളും ഫോട്ടോ ഷൂട്ടുകളുമെല്ലാം തേടി കണ്ടുപിടിച്ച് പോസ്റ്റ് ചെയ്യുകയാണ് ആരാധകരിപ്പോള്‍. വളരെ ഗ്ലാമറസായി താരം ചെയ്ത പല ചിത്രങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

Read More: 'ഒരാളില്‍ത്തന്നെ സൗഹൃദവും പ്രണയവും കണ്ടെത്തുന്നത് സങ്കല്‍പ്പിച്ചു നോക്കൂ'; ജൂഹിയുടെ പ്രണയം ഉറപ്പിച്ച് ആരാധകര്‍

നേരത്തെ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. നേരത്തെ വെറും പതിനായിരത്തോളം ഫോളോവേഴ്‌സുണ്ടായിരുന്ന രേഷ്മയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഇപ്പോള്‍ മൂന്നിരട്ടിയോളമാണ് ഫോളോവേഴ്‌സ് വര്‍ധിച്ചിരിക്കുന്നത്. തിരിച്ചറിയാന്‍ വൈകിപ്പോയി രേഷ്മ വേറെ ലെവലാണ് എന്നാണ് ആരാധകര്‍ ഇപ്പോള്‍ പറയുന്നത്.