ബിഗ്ബോസ് ഹൗസില്‍ 'അമ്മച്ചി ബംഗ്ലാവില്‍' കൊലപാതകങ്ങള്‍ തുടരുകയാണ്. പാഷാണം ഷാജിക്ക് പുറമേ തെസ്നി ഖാനും, സുജോ മാത്യൂ എന്നിവര്‍ മരണപ്പെട്ടു കഴിഞ്ഞു. കൊലപാതകങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്താന്‍ ബിഗ് ബോസ് രണ്ട് പൊലീസുകാരെ നിയോഗിച്ചു. കഴിഞ്ഞ ദിവസം സന്യാസിമാരായിരുന്നെങ്കില്‍ ഇത്തവണ രഘുവിനെയും രജിത്തിനെയും പൊലീസ് ഓഫീസറുമാരായാണ് ബിഗ് ബോസ് അവതരിപ്പിച്ചത്. ഇവരെ പൊലീസ് ഓഫീസറുമാരായി തിരഞ്ഞെടുക്കാന്‍ കണ്‍ഫഷന്‍ റൂമിലേക്ക് വിളിച്ചപ്പോള്‍ തന്നെ രജിത്ത് തന്‍റെ സംശയം ഉന്നയിച്ചിരുന്നു. മരിച്ചവരോട് സംസാരിക്കാന്‍ കഴിയുമോ. നിങ്ങള്‍ പൊലീസ് ഓഫീസര്‍മാരാണ് എന്തും ചെയ്യാം എന്നതായിരുന്നു രജിത്തിന് ബിഗ് ബോസ് നല്‍കിയ മറുപടി.

Read More: 'ആ ട്രോളുകള്‍ കണ്ടാവും ബിഗ് ബോസിലേക്ക് എടുത്തത്'; എലീന പടിക്കലിനെക്കുറിച്ച് ആര്യ... 

പൊലീസ് ഓഫീസര്‍മാരായ ശേഷം അന്വേഷണം പുരോഗമിക്കുന്നതിനിടെ വീണ്ടും രജിത്തിനെ ബിഗ്ബോസ് കണ്‍ഫഷന്‍ റൂമിലേക്ക് വിളിപ്പിച്ചു. ഒരു കണ്ണടയാണ് ബിഗ്ബോസ് രജിത്തിനായി കരുതിയിരുന്നത്. ഇത് ഉപയോഗിച്ചാല്‍ മരിച്ചവരുമായി സംസാരിക്കാമെന്നും. കൃത്യമായ ഉത്തരം ലഭിക്കും വരെ കണ്ണട കണ്ണില്‍ നിന്നും എടുത്തുമാറ്റരുത് എന്നുമായിരുന്നു നിബന്ധന. മാത്രവുമല്ല കണ്ണടയുടെ വില 250 ലക്ച്വറി പോയന്‍റായിരുന്നു. ഇതോടെ കണ്ണട വാങ്ങണോ എന്ന ആശങ്ക രജിത്തിനുണ്ടായി. എന്നാല്‍ കൊലപാതകിയെ പിടികൂടിയാല്‍ 250  ലക്ച്വറി പോയന്‍റ് തിരിച്ച് ലഭിക്കും എന്ന ബിഗ്ബോസിന്‍റെ വാക്കില്‍ രജിത്ത് കണ്ണടവാങ്ങി.

Read More ബിഗ് ബോസ് ഹൗസിലേക്ക് പൊലീസുകാര്‍!

എന്തായാലും 10 ദിനം എപ്പിസോഡ് അവസാനിക്കും വരെ രജിത്തിന് കണ്ണടവച്ച് ഒന്നും കണ്ടെത്താനായിട്ടില്ല. അതേ സമയം രഘു പരസ്യമായി തന്നെ 250 രൂപയുടെ കണ്ണട വാങ്ങിയതിന് രജിത്തിനോട് നീരസം പ്രകടിപ്പിച്ചു. ഈ നീരസം ബിഗ്ബോസ് കുടുംബത്തിലെ മറ്റുള്ളവര്‍ക്കും ഉണ്ട് എന്നാണ് സംസാരങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. മാത്രവുമല്ല 250  ലക്ച്വറി പോയന്‍റ്  വില എന്നത് അബദ്ധത്തില്‍ കുടുംബ അംഗങ്ങള്‍ മനസിലാക്കിയത് 2500  ലക്ച്വറി പോയന്‍റ് എന്നുമാണ്. എന്തായാലും രജിത്തിന് കണ്ണട ഒരു ബാധ്യതയകും എന്നാണ് 10 ദിനത്തിലെ എപ്പിസോഡ് നല്‍കുന്ന സൂചന.