ഏഷ്യാനെറ്റ് ഫേസ്ബുക്ക് പേജിലും യൂട്യൂബ് ചാനലിലുമായി സംപ്രേഷണം ചെയ്തുവന്ന ബിഗ് ബോസ് അധിഷ്ടിത ഷോ ബിബി കഫേ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കൊവിഡ് 19 വ്യാപകമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചാണ് ചാനല്‍ തീരുമാനത്തിലേക്കെത്തിയിരിക്കുന്നത്. കമ്പനിയുടെ പല സ്റ്റാഫുകളും വര്‍ക്ക് ഫ്രം ഹോം എന്ന രീതിയിലേക്ക് മാറിയിരിക്കുകയാണെന്നും അവതാരകര്‍ അറിയിച്ചു.

Read more at:  'ബിഗ് ബോസില്‍ മനപ്പൂര്‍വ്വം മൈക്ക് ഊരിവച്ച് നടന്നിട്ടുണ്ട്'; വെളിപ്പെടുത്തലുമായി ജസ്‍ല...

കുറച്ചുനാളത്തേക്ക് മാത്രമായിരിക്കും ബിബി കഫേ നിര്‍ത്തിവയ്ക്കുന്നതെന്ന് അവതാരകരായ ഗോപികയും രാജേഷും അറിയിച്ചു. ബിഗ് ബോസിന്‍റെ പ്രധാന ഷോ സാധാരണപോലെ ഉണ്ടാകുമെന്നും അത് എല്ലാവരും കാണണമെന്നും ഇരുവരും അഭ്യര്‍ത്ഥിച്ചു.  നാളെ മോഹന്‍ലാല്‍ എത്തുകയാണെന്നും വോട്ട് ചെയ്യണമെന്നും ഇരുവരും പറഞ്ഞു.