ബിഗ് ബോിസില്‍ നിന്ന് അടുത്തിടെ പുറത്തായ താരമാണ് ജസ്‍ല മാടശ്ശേരി. ബിഗ് ബോസ് വീട്ടിലെ ശക്തയായ മത്സരാര്‍ത്ഥികളിലൊരാളായിരുന്നു ജസ്‍ലയും. അവിടെ പ്രധാനമായും ജസ്‍ല തര്‍ക്കിക്കുകയും പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തത് രിജിത് കുമാറുമായിട്ടായിരുന്നു. ആ വീട്ടില്‍ ഒരിക്കലും മിസ്  ചെയ്യാത്ത ആളായിരിക്കും താങ്കളെന്ന് വ്യക്തമാക്കിയ ശേഷമായിരുന്നു ജസ്‍ല പുറത്തേക്ക് വന്നത്. അത്തരത്തില്‍ പുറത്തേക്ക് വന്നതിന് ശേഷം ബിഗ് ബോസില്‍ മിസ് ചെയ്യുന്ന ചില കാര്യങ്ങളുണ്ടെന്ന് വെളിപ്പെടുത്തുകയാണ് ജസ്‍ല.

ബിഗ് ബോസ് വീട്ടിനുള്ളില്‍ എല്ലാം നഷ്ടപ്പെടുത്തിയാണ് പോയത്. ബിഗ് ബോസിന്‍റെ സൗണ്ട് എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യങ്ങളായിരുന്നു. ആ സൗണ്ട് കേള്‍ക്കാന്‍ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. മനപ്പൂര്‍വ്വം മൈക്ക് ധരിക്കാതെ നടന്നിട്ടുണ്ട്. ആ ശബ്ദം കേള്‍ക്കാനായിരുന്നു അത്. അതുപോലെ എന്‍റെ കുടുംബം പോലെ അവിടത്തെ കാമറകളും മാറക്കഴിഞ്ഞിരുന്നു. പുറത്തുവന്ന ശേഷം ആദ്യം വിളിച്ചത് കുടുംബവും സഹപ്രവര്‍ത്തകരുമായിരുന്നു.  തിരിച്ചുവന്ന ശേഷം ഫോണ്‍ മറന്നുപോവുകയാണ്. ഫോണ്‍ വീണ്ടും ഉപയോഗിക്കാന്‍ റുട്ടീനായി വരുന്നേയുള്ളൂവെന്നും ജസ്‍ല പറഞ്ഞു. വല്ലാതെ നമ്മളുമായി അറ്റാച്ച്ഡാണെന്ന് നമുക്ക് തോന്നുന്ന പലതും ഇല്ലാതെ നമുക്ക് ജീവിക്കാമെന്ന വലിയ പാഠവും ഞാന്‍ പഠിച്ചു.

ബിഗ് ബോസില്‍ നിന്ന് പുറത്തുചാടാന്‍ വരെ പലപ്പോഴും ഞാന്‍ ചിന്തിച്ചിട്ടുണ്ട്. ജയിലില്‍ ചവിട്ടി പുറത്തേക്ക് ചാടുന്നതും കാലൊടിയുന്നതും വരെ ഞാന്‍ മനസില്‍ ചിന്തിച്ച് കൂട്ടിയുണ്ട്. അങ്ങനെ ഒരു രക്ഷപ്പെടാനുള്ള തോന്നല്‍ എനിക്കുണ്ടായിരുന്നു. അവിടെ ഞാന്‍ ജെനുവിനായിരുന്നു. ഗെയിമിനായി എന്തും ചെയ്യാനൊന്നും എനിക്ക് കഴിയില്ലെന്നും ജസ്‍ല ബിബി കഫേയ്ക്ക് നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു.

സുജോയും പുറത്തേക്കോ? ടാസ്കിനിടെ പരിക്കേറ്റതിന് പിന്നാലെ വിളിപ്പിച്ച് ബിഗ് ബോസ്...