ബിഗ് ബോസ്സില്‍ ഇന്ന് നോമിനേഷനായിരുന്നു. ആരൊക്കെയാണ് പുറത്തുപോകേണ്ടത് എന്ന് നിര്‍ദ്ദേശിക്കുന്ന ഓപ്പണ്‍ നോമിനേഷൻ. സാധാരണ ടാസ്‍ക്കുകളില്‍ തര്‍ക്കങ്ങളും കയ്യാങ്കളിയുമുണ്ടാകാറുണ്ട്. എന്നാല്‍ ഇന്ന് നോമിനേഷനെ ചൊല്ലിയായിരുന്നു തര്‍ക്കം. ഓപ്പണ്‍ നോമിനേഷനില്‍ ദയ അശ്വതി പറഞ്ഞ കാര്യത്തെ കുറിച്ചായിരുന്നു അലസാന്ദ്ര പിന്നീട് ചര്‍ച്ച ചെയ്‍തത്.

സ്‍കൂള്‍ ടാസ്‍ക്കില്‍ അലസാന്ദ്ര  ചെയ്‍ത പ്രവര്‍ത്തിയെ കുറിച്ചായിരുന്നു നോമിനേഷൻ ചെയ്‍തപ്പോള്‍ ദയ അശ്വതി സൂചിപ്പിച്ചത്. ദയ അശ്വതി ജീവിതപാഠം പഠിപ്പിക്കുന്ന അധ്യാപികയായിരുന്നു. ക്ലാസ് നടക്കുകയായിരുന്നു. കാലില്‍ കാല്‍ കയറ്റി വയ്‍ക്കുന്നത് ശരിയല്ലെന്ന് പറഞ്ഞെങ്കിലും അലസാന്ദ്ര  അത് ആവര്‍ത്തിക്കുകയാണ് ചെയ്‍തത്. തന്റെ മൈൻഡ് മാറ്റുകയാണ് അലസാന്ദ്ര  ചെയ്‍തത്. മനസാക്ഷിയില്ലാതെയാണ് അലസാൻഡ്ര പെരുമാറിയത്. നെഞ്ചു വേദനയായി ഗുളിക കഴിച്ചതിനു ശേഷം വന്നപ്പോള്‍ ചെയ്‍ത പ്രവൃത്തിയെയും സൂചിപ്പിച്ച് ദയ അശ്വതി പറഞ്ഞു. നോമിനേഷൻ കഴിഞ്ഞപ്പോഴായിരുന്നു അലസാന്ദ്ര  അതിനെ കുറിച്ച് ദയ അശ്വതിയോട് ചോദിച്ചത്. അത് പിന്നെ തര്‍ക്കമായി മാറുകയായിരുന്നു. താൻ ഒരു പ്രാവശ്യം പറഞ്ഞ കാര്യം വീണ്ടും അലസാന്ദ്ര  ആവര്‍ത്തിക്കുകയായിരുന്നു ജീവിതപാഠം പഠിപ്പിക്കുമ്പോള്‍ കാലില്‍ കാല് കയറ്റിവയ്‍ക്കുകയായിരുന്നുവെന്ന് ദയ അശ്വതി പറഞ്ഞു. ബിഗ് ബോസ് വരുമ്പോഴും അങ്ങനെ ചെയ്യുമോയെന്ന് താൻ ചോദിച്ചതാണെന്നും ദയ അശ്വതി പറഞ്ഞു. ബിഗ് ബോസ് വേറെ ക്യാരക്ടര്‍ ആണെന്ന് അലസാന്ദ്ര  പറഞ്ഞു. താൻ ഓസ്‍ട്രേലിയയില്‍ നിന്ന് വന്ന അഹങ്കാരിയായ കുട്ടിയാണ് അതുകൊണ്ടാണ് അങ്ങനെ പെരുമാറിയത് എന്ന് അലസാൻഡ്ര പറഞ്ഞു. ഞാൻ അത് ചെയ്യും. അത് ചെയ്യരുത് എന്ന് തന്നോട് പറയാമെന്നും അലസാന്ദ്ര  ദയ അശ്വതിയോട് പറഞ്ഞു. ചെയ്യരുത് എന്നാണ് പറഞ്ഞത്, എന്നിട്ടും അലസാന്ദ്ര  അത് ചെയ്‍തുവെന്നും ദയ അശ്വതി പറഞ്ഞു. അഹങ്കാരിയായ കുട്ടിയാണ്, തന്റെ ക്യാരക്ടര്‍ അതാണെന്ന് അലസാന്ദ്ര  പറഞ്ഞു. തര്‍ക്കം രൂക്ഷമാകാൻ തുടങ്ങിയപ്പോള്‍ ഫുക്രു വന്ന് ഇടപെട്ടു. തര്‍ക്കം നിര്‍ത്താൻ ആവശ്യപ്പെട്ടു. താൻ എന്താണ് പറഞ്ഞത്, തനിക്ക് മനസാക്ഷിയുണ്ടെന്നേ പറഞ്ഞുള്ളൂവെന്ന് അലസാൻഡ്ര പറഞ്ഞു. ചേച്ചി തല കറങ്ങി വീണപ്പോള്‍ താൻ വന്നുപിടിച്ചതെയുള്ളൂവെന്നാണ് പറഞ്ഞത് എന്നും അലസാന്ദ്ര  വ്യക്തമാക്കി.