ബിഗ് ബോസില്‍ നിന്ന്  രജിത് കുമാര്‍ പുറത്തുപോയതിന് പിന്നാലെ നിരവധി ആളുകാളാണ് സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന് പിന്തുണയറിയിച്ച് എത്തിയത്. ഇപ്പോഴിതാ കൂടെ ബിഗ് ബോസ് വീട്ടിലുണ്ടായിരുന്ന പവന്‍ ജിനോ തോമസും ഫേസ്ബുക്കിലൂടെ പിന്തുണയറിയിച്ച് എത്തിയിരിക്കുകയാണ്.

ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യനാണ് താങ്കള്‍. താങ്കള്‍ ആരാണെന്ന് അറിയുന്നതുകൊണ്ട് തന്നെ ഞാന്‍ നിങ്ങളെ ഒരുപാട് ഇഷ്ടപ്പെടുന്നു. പ്രശ്നമെന്തുമാകട്ടെ ഞാന്‍ നിങ്ങള്‍ക്കൊപ്പം നില്‍ക്കും.കരുണയുള്ള ഹൃദയത്തിന്  ദൈവാനുഗ്രഹമുണ്ടാകുമെന്നും പവന്‍ കുറിച്ചു.

ബിഗ് ബോസില്‍ കുറച്ചുനാളുകള്‍ മാത്രം ഉണ്ടായിരുന്ന ആളായിരുന്നു പവന്‍. ആ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ടുതന്നെ നിരവധി ആരാധകരെ സ്വന്തമാക്കാനും പവന് സാധിച്ചിരുന്നു. പുതിയ ചിത്രത്തില്‍ നായകനാകാന്‍ ഒരുങ്ങുകയാണ് പവനിപ്പോള്‍.