ബിഗ് ബോസ് സീസണ്‍ രണ്ടിനെ ഞെട്ടിച്ച സംഭവമായിരുന്നു രേഷ്മയുടെ കണ്ണില്‍ രജിത് കുമാര്‍ മുളക് തേച്ചത്. പിന്നാലെ രജിത് കുമാറിനെ ബിഗ് ബോസ് വീട്ടില്‍ നിന്ന് താല്‍ക്കാലികമായി പുറത്താക്കുകയും ചെയ്തു.പിന്നീട് നടന്ന ചര്‍ച്ചകളെല്ലാം രജിത് കുമാര്‍ എവിടെയാണ് എന്നതിനെ ചുറ്റിപ്പറ്റിയായിരുന്നു. അയാള്‍ തിരിച്ചുവരുമോ ഇല്ലയോ എന്നതായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാവിഷയം.

'ചെയ്തത് ഒരിക്കലും പൊറുക്കാനാവാത്ത തെറ്റ്'; രജിത് കുമാർ പറയുന്നു... -Video

ഇപ്പോഴിതാ ശനിയാഴ്ചത്തെ എപ്പിസോഡിന്‍റെ പ്രൊമോ എത്തിയിരിക്കുകയാണ് മോഹന്‍ലാലിനൊപ്പം രജിത് കുമാര്‍ നില്‍ക്കുന്നതാണ് ദൃശ്യങ്ങളില്‍. രജിത്തിനോട് എന്തിനാണ് അങ്ങനെ ചെയ്തതെന്ന് മോഹന്‍ലാല്‍  രജിത്തിനോട് ചോദിക്കുന്നു. എന്നാല്‍ ചെയ്ത തെറ്റിനെ ഒരിക്കലും ന്യായീകരിക്കില്ലെന്നും, അധ്യാപകനെന്ന നിലയില്‍ എനിക്ക് ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത കാര്യമാണ് ഞാന്‍ ചെയ്തതെന്നും രജിത് കുമാര്‍ പറയുന്നു. അക്ഷന്തവ്യമായ തെറ്റാണ് ഞാന്‍ ചെയ്തത്. രേഷ്മയോട് മാപ്പ് ചോദിച്ച് തിരിച്ചുപോകണമെന്ന് കരുതിയാണ് ഇരിക്കുന്നതെന്നായിരുന്നു രജിത് പറഞ്ഞത്. ഇത് ബിഗ് ബോസിന്‍റെ സ്ക്രിപ്റ്റാണെന്ന് പലരും പറയുന്നുണ്ട്, കാര്യങ്ങള്‍ പ്രേക്ഷകരോട് പറയൂ എന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്.